നടിയെ വീട്ടില്‍കയറി പീഡിപ്പിച്ചതായി പരാതി
മുംബൈ: ബോളിവുഡ് നടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം. പ്രശസ്ത ബോളിവുഡ് - തെലുങ്ക് നടിയും വീഡിയോ ജോക്കിയുമായ റിയ ചക്രവര്‍ത്തിയാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി നല്‍കിയത്. അജ്ഞാതനായ ഒരാളാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഖര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടി പറഞ്ഞു.
മാന്യമായി വസ്ത്രം ധരിച്ച ഒരാളാണ് തന്റെ വീട്ടിലേക്ക് വന്ന് കയറിപ്പിടിച്ചതെന്നാണ് നടി പറയുന്നത്. ബഹളം വെച്ച നടി ഇയാളെ ചവിട്ടിപ്പുറത്താക്കുകയും ചെയ്തു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും നടി വിവരം പുറത്തുവിട്ടു. തന്റെ പരാതി ഗൗരവമായി എടുക്കണമെന്നും കുറ്റവാളിയെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും റിയ ആവശ്യപ്പെട്ടു.

തന്നെ പിന്തുണച്ചവരോട് നന്ദി പറയുന്നതായും നടി തന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ വഴി അറിയിച്ചു. എല്ലാ സ്ത്രീകളും ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്കെതിരെ കരുതിയിരിക്കണം എന്നും റിയ ട്വിറ്ററിലൂടെ ആരാധകരോട് പറഞ്ഞു. പോലീസ് അക്രമിയെ അറസ്റ്റ് ചെയ്യും എന്നാണ് പ്രതീക്ഷ.
എന്നാല്‍ പീഡന വിവരം റിയ തങ്ങളോട് ആദ്യം പറഞ്ഞിരുന്നില്ല എന്നാണ് പോലീസ് പ്രതികരിച്ചത്. എന്തായാലും അക്രമിക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണ്. എം ടി വി ഇന്ത്യയിലെ വീഡിയോ ജോക്കിയാണ് 21 കാരിയായ റിയ ചക്രവര്‍ത്തി. രണ്ട ഹിന്ദി സിനിമകളിലും ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ സ്വദേശിനിയായ ഇവര്‍ ഇപ്പോള്‍ മുംബൈയിലാണ് താമസം.












Click it and Unblock the Notifications