കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്ത് സിംഗിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം, അമിത് ഷായോട് അപേക്ഷിച്ച് റിയ ചക്രബര്‍ത്തി

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി രംഗത്ത്. ട്വിറ്ററില്‍ പങ്കുവച്ച ഒരു കുറിപ്പിലാണ് റിയ ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിസംബോധന ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് റിയ ഇക്കാര്യം ആവശ്യപ്പെട്ടത്.

cbi

ബഹുമാനപ്പെട്ട സര്‍, ഞാന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഗേള്‍ഫ്രണ്ട റിയ ചക്രബര്‍ത്തിയാണ്. ഒരു മാസത്തിലേറെയായി സുശാന്ത് മരണപ്പെട്ടിട്ട്. എനിക്ക് സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമുണ്ട്. എന്നിരുന്നാലും, നീതിയുടെ താല്‍പ്പര്യപ്രകാരം, ഇക്കാര്യത്തില്‍ ഒരു സിബിഐ അന്വേഷണം ആരംഭിക്കാന്‍ ഞാന്‍ കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണ്- റിയ ചക്രബര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.

Recommended Video

cmsvideo
Sushant singh will reborn as my son says rakhi sawant | Oneindia Malayalam

അതേസമയം, സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിയ്‌ക്കെതിരെ നേരത്തെ പോലീസില്‍ പരാതി ലഭിച്ചിരുന്നു. റിയ ചക്രവര്‍ത്തിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇരുവരും പ്രണയബന്ധത്തിലായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബിഹാറിലെ മുസാഫര്‍ പൂരിലുള്ള കുന്ദന്‍ കുമാറാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് കുമാറിന് മുമ്പാകെ പരാതി നല്‍കിയിത്. സുശാന്ത് സിംഗിന്റെ ആത്മഹത്യയോടെ മുസാഫര്‍നഗറിലെ സിജെഎം കോടതിയില്‍ ലഭിക്കുന്ന രണ്ടാമത്തെ പരാതിയാണിത്. ജൂണ്‍ 14ന് മുംബൈയിലെ വസതിയില്‍ മരിച്ച നിലയിലാണ് സുശാന്ത് സിംഗിനെ കണ്ടെത്തിയത്.

സുശാന്ത് സിംഗിന്റെ മരണത്തില്‍ നേരത്തെ അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയും ബോളിവുഡിലെ മുന്‍നിര നടന്മാരായ സല്‍മാന്‍, ഖാന്‍, ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍, സഞ്ജയ് ലീലാ ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. സിനിമാ രംഗത്ത് വളര്‍ന്നുവരുന്ന സുശാന്തിന്റെ കരിയര്‍ സ്തംഭിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നാണ് അഭിഭാഷകന്‍ കുറ്റപ്പെടുത്തുന്നത്.

English summary
Rhea Chakraborty Requested HM Amit Shah To Investigate Sushant Singh Death Case By CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X