കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
റിയ ചക്രവർത്തിയ്ക്ക് ജാമ്യമില്ല: 14 ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, താഴിട്ട് പൂട്ടി എൻസിബി!!
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ആരോപണം നേരിടുന്നതിനിടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ചയാണ് റിയ ചക്രവർത്തി അറസ്റ്റിലാവുന്നത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തുടർച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യുന്നത്. നടി സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയ്ക്കുകയായിരുന്നു. ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.