കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ക്കാറ്റ് ആഞ്ഞുവീശുന്നു; അഴിമതി ആരോപണത്തില്‍ ആടിയുലഞ്ഞ് മോദിയും കൂട്ടരും

  • By Siniya
Google Oneindia Malayalam News

ദില്ലി: ബിജെപി എംപി കീര്‍ത്തി ആസാദിന് പിന്തുണ പ്രഖ്യാപിച്ചുക്കൊണ്ട് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇതേസമയം മോദിയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. അഴിമതിയെയും കൂട്ടുനില്‍ക്കുന്നവരെയും സംരക്ഷിക്കില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോദി പറഞ്ഞിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ അഴിമതി ആരോപണം നേരിട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാഗ്ദാനം ഇപ്പോള്‍ എവിടെ പോയെന്നും രാഹുല്‍ ചോദിച്ചു. കീര്‍ത്തി ആസാദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് മോദിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാഹുല്ർ രംഗത്തെത്തിയത്.

ആഞ്ഞടിച്ച് രാഹുല്‍

ആഞ്ഞടിച്ച് രാഹുല്‍

ജെയ്റ്റ്ലിയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

 പ്രചാരണ വാഗ്ദാനം

പ്രചാരണ വാഗ്ദാനം

അഴിമതി നടത്തുന്നവരെയും കൂട്ടു നില്‍ക്കുന്നവരെയും സംരക്ഷിക്കില്ലെന്നായിരുന്നു മോദി തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് രാഹുല്‍ പറയുന്നു.

മോദി മൗനം പാലിക്കുന്നു

മോദി മൗനം പാലിക്കുന്നു

അരുണ്‍ ജെയ്റ്റ്ലിയുടെ ഡിഡിസിഎ അഴിമതിയുമായി ബന്ധപ്പെട്ട മോദി മൗനം പാലിക്കുകയാണെന്ന് രാഹുല്‍ പറയുന്നു. മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇപ്പോള്‍ എവിടെപ്പോയെന്നും രാഹുല്‍ ചോദിച്ചു.

 കീര്‍ത്തി ആസാദിന് പിന്തുണ

കീര്‍ത്തി ആസാദിന് പിന്തുണ

അഴിമതി പുറത്തുകൊണ്ടുവന്ന കീര്‍ത്തി ആസാദിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരിക്കുകയാണ്. എന്നാല്‍ ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.

അന്വേഷിക്കണം

അന്വേഷിക്കണം

ഡിഡസിഎ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

 വിമര്‍ശനങ്ങളെ പിന്തള്ളി

വിമര്‍ശനങ്ങളെ പിന്തള്ളി

രാഹുലിന്റെ വിമര്‍ശനങ്ങളെ പിന്തള്ളിയിരിക്കുകയാണ് ബിജെപി. ഭരണകാലത്ത് ജെയ്റ്റ്‌ലിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ച കാര്യം രാഹുല്‍ ഗാന്ധിക്ക് ഓര്‍മ്മ വേണമെന്ന് ബിജെപി പറഞ്ഞു. വന്നിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു.

English summary
Rhul gandhi supported to bjp mp Keerthi azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X