• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ധനാഢ്യര്‍ കളിച്ചത് തീകൊണ്ട്; ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന സുപ്രീംകോടതി അന്വേഷിക്കും

cmsvideo
  ഗൂഢാലോചന സുപ്രീംകോടതി അന്വേഷിക്കും | News Of The Day | Oneindia Malayalam

  ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ചില വന്‍ ശക്തികള്‍ ഗൂഢാലോചന നടത്തിയെന്ന നിഗമനത്തില്‍ സുപ്രീംകോടതി. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുന്നതിന് വിരമിച്ച ജഡ്ജി ജസ്റ്റിസ് എകെ പട്‌നായികിനെ നിയോഗിച്ചു. സിബിഐ, ഐബി, ദില്ലി പോലീസ് എന്നിവര്‍ അന്വേഷണ സമിതിയെ സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട് സീല്‍വച്ച കവറില്‍ സമര്‍പ്പിക്കണം. അതിന് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നത് ഗൂഢാലോചനയുടെ ഫലമായിട്ടാണെന്ന അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സിന്റെ പരാതിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ആര്‍എഫ് നരിമാന്‍, ദീപക് ഗുപ്ത എന്നിരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

  ധനികര്‍ സുപ്രീംകോടതിയെ ഭരിക്കാന്‍ ശ്രമിക്കുകയാണെന്ന് മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. വളരെ പ്രബലരായ ചില ധനികള്‍ സംഭവത്തിന് പിന്നില്‍ കളിച്ചുവെന്നും കോടതി വിലയിരുത്തി. ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ജസ്റ്റിസ് പട്‌നായികിന്റെ അന്വേഷണ പരിധിയില്‍ വരില്ല. പകരം ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണ് അന്വേഷിക്കുക എന്നും കോടതി വ്യക്തമാക്കി.

  ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച സുപ്രീംകോടതി മുന്‍ വനിതാ ജീവനക്കാരിയെ പ്രതിനിധീകരിക്കാനും വാര്‍ത്താസമ്മേളനം വിളിക്കാനും ഒന്നര കോടി രൂപ അജയ് എന്നയാള്‍ വാഗ്ദാനം ചെയ്തുവെന്ന് അഭിഭാഷകന്‍ ഉത്സവ് ബയന്‍സ് സത്യവാങ്മൂലത്തില്‍ കോടതിയെ ബോധിപ്പിച്ചു. മുന്‍ ജീവനക്കാരി ഉന്നയിച്ച ആരോപണം നിഷേധിച്ച ചീഫ് ജസ്റ്റ് ഗൊഗോയ് ജുഡീഷ്യറി ഭീഷണിയിലാണെന്ന് പറഞ്ഞിരുന്നു.

  രാജ്യത്തെ സമ്പന്നരാണ് സംഭവത്തിന് പിന്നില്‍. പണത്തിന്റെ ശക്തി ഉപയോഗിച്ച് സുപ്രീംകോടതിയെ ഭരിക്കാനാണ് അവരുടെ ശ്രമം. അവര്‍ തീകൊണ്ടാണ് കളിക്കുന്നത്. പണം കൊണ്ടോ രാഷ്ട്രീയം കൊണ്ടോ സുപ്രീംകോടതിയെ റിമോട്ട് കണ്‍ട്രോളില്‍ നിര്‍ത്താമെന്ന് ആരും കരുതരുത്. കഴിഞ്ഞ കുറച്ചുവര്‍ഷമായി സുപ്രീംകോടതിയെ ഇത്തരത്തില്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഒരിക്കലും തിരിച്ചുവരവുണ്ടാകില്ല. ആസൂത്രിത ആക്രമണമാണ് നടന്നത്. സുപ്രീംകോടതിയെ കരിവാരിത്തേക്കാനാണ് ശ്രമം നടന്നതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

  വാരണാസിയില്‍ പ്രിയങ്ക ഇല്ല; പഴയ സ്ഥാനാര്‍ഥിയെ പൊടിതട്ടി കോണ്‍ഗ്രസ്, രാഹുല്‍ സസ്‌പെന്‍സ് പൊളിഞ്ഞു

  ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ സുപ്രീംകോടതിയില്‍ നിന്ന് നേരത്തെ പിരിച്ചുവിട്ട മൂന്ന് ജീവനക്കാരാണെന്നാണ് ഉത്സവ് ബയന്‍സ് പറയുന്നത്. അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കോടതി വിധി തിരുത്തിയതിന് മൂന്ന് കോര്‍ട്ട് മാസ്റ്റര്‍മാരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാന്‍ മുദ്രവച്ച കവറില്‍ ബയന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരായ പരാതി സംബന്ധിച്ച് എസ്എ ബോബ്‌ഡെ, എന്‍വി രമണ, ഇന്ദിന ബാനര്‍ജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആഭ്യന്തര അന്വേഷണം നടത്തുന്നതിന് പുറമെയാണ് ഗൂഢാലോചന കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നത്.

  അതേസമയം, ജസ്റ്റിസ് രമണ ആഭ്യന്തര അന്വേഷണ സമിതിയില്‍ നിന്ന് പിന്മാറി. പരാതിക്കാരെ നേരത്തെ രമണയ്‌ക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. നാളെയാണ് യുവതി സമിതി മുമ്പാകെ ഹാജരാകേണ്ടത്. ആരോപണം നേരിടുന്ന പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റ്‌സ് മാറിനില്‍ക്കണമെന്ന് അഡ്വ. ഇന്ദിര ജെയ്‌സിങ് ആവശ്യപ്പെട്ടു.

  English summary
  Retired Judge To Probe 'Conspiracy' Against Chief Justice: Supreme Court
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X