കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവിന്റെ ജ്വല്ലറികള്‍ വഴി വന്‍ തട്ടിപ്പ്!! സമ്പന്നര്‍ കള്ളപണം വെളുപ്പിച്ചു, കുരുക്ക് വീഴും!!

നീരവിന്റെ ജ്വല്ലറികള്‍ വഴി കള്ളപണം വെളുപ്പിച്ചു

Google Oneindia Malayalam News

ദില്ലി: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. നീരവിന്റെ ജ്വല്ലറികള്‍ വഴി പലരും കള്ളപണം വെളുപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ വ്യവസായികളും അതിസമ്പന്നരും കള്ളപണം വെളുപ്പിക്കാന്‍ നീരവിന്റെ വജ്ര ജ്വല്ലറികളെ ആശ്രയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നീരവ് കള്ളപണം വെളുപ്പിച്ചെന്ന സംഭവത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം നീരവ് ചൈനയിലുണ്ടെന്ന് അറിഞ്ഞ് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിനൊപ്പം പുതിയ കാര്യങ്ങള്‍ കൂടി വന്നത് സര്‍ക്കാരിന്റെ നടപടി ശക്തമാക്കാന്‍ ഇടയാക്കും. കള്ളപണത്തിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് വാദിക്കുന്ന സര്‍ക്കാര്‍ നീരവിന്റെ സ്ഥാപനം വഴി തിരിമറി നടത്തിയവരെ എന്ത് ചെയ്യുമെന്നതും കൗതുകമുണര്‍ത്തുന്നതാണ്. ക്രമക്കേടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്.

546 അതിസമ്പന്നര്‍

546 അതിസമ്പന്നര്‍

നീരവിന്റെ ജ്വല്ലറികള്‍ വഴി 546 സമ്പന്നര്‍ കള്ളപണം വെളുപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ജ്വല്ലറിയില്‍ നിന്ന് ഈ പണം ഉപയോഗിച്ച് വജ്രങ്ങള്‍ വാങ്ങിയതായി ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 80 ശതമാനം പേരും പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കിയിട്ടുമില്ല. ഇതില്‍ ബിസിനസ്-രാഷ്ട്രീയ-മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തികളുണ്ട്. ഇതിന് പുറമേ നീരവിന്റെ ബന്ധുക്കളും കള്ളപണം വെളുപ്പിച്ചിട്ടുണ്ട്. ഇത് ആദായനികുതി വകുപ്പിനെ ഞെട്ടിച്ചിട്ടുണ്ട് ഇത്രയും പേരെ എങ്ങനെ അറസ്റ്റ് ചെയ്യും എന്ന തലവേദനയിലാണ് ആദായനികുതി വകുപ്പ്. ഇവര്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ നടപടി വന്നാല്‍ തന്നെ രാഷ്ട്രീയ തലത്തില്‍ നിന്ന് സമ്മര്‍ദമുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാം. കര്‍ണാടകയിലും ഗോവയിലും നിന്നുള്ള രണ്ട് പേരാണ് ഉയര്‍ന്ന തുകയ്ക്ക് ആഭരണങ്ങള്‍ വാങ്ങിയത്. കര്‍ണാടകയിലെ ദേവാങ്കരെയില്‍ നിന്നുള്ള ബിസിനസുകാരന്‍ 12.85 കോടിയുടെ ആഭരണങ്ങളാണ് വാങ്ങിയത്. ഗോവയില്‍ നിന്നുള്ളയാള്‍ 12.10 കോടിക്കും ആഭരണങ്ങള്‍ വാങ്ങി.

649 ഇടപാടുകള്‍

649 ഇടപാടുകള്‍

നീരവിന്റെ ഇടപാടുകളില്‍ മുഴുവന്‍ തിരിമറികള്‍ നടന്നതായി ആദായനികുതി വകുപ്പ് പറയുന്നു. 17 പേജുള്ള നീരവിന്റെ കമ്പനി റിപ്പോര്‍ട്ടില്‍ 649 ഇടപാടുകള്‍ നടന്നതായി പറയുന്നു. ഈ 17 പേജുള്ള റിപ്പോര്‍ട്ടിലാണ് സാധാരണ പണത്തിന്റെയും കള്ളപണം തന്നവരുടെയും രേഖകളുള്ളത്. കഴിഞ്ഞ ഏഴുവര്‍ഷം അതായത് 2010-17 സാമ്പത്തിക വര്‍ഷങ്ങളിലാണ് 649 ഇടപാടുകള്‍ നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഇതില്‍ 427 ഇടപാടുകള്‍ പാന്‍ രേഖകള്‍ നല്‍കിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ നീരവിന്റെ വസതികളിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുപ്രകാരം പ്രത്യേക റിപ്പോര്‍ട്ടും ആദായനികുതി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതേസമയം ഇവരെ എത്രയും പെട്ടെന്ന് ചോദ്യം ചെയ്യണമെന്ന് ആദായനികുതി വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന്റെ മൗനം

സര്‍ക്കാരിന്റെ മൗനം

ഇവര്‍ക്കെതിരെ നടപടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് പറയുന്നു.അതേസമയം 2010ന് ശേഷമാണ് നീരവിന്റെ കമ്പനികളെ വന്‍കിടക്കാര്‍ ആശ്രയിച്ച് തുടങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. നോട്ടുനിരോധനം നടപ്പിലാക്കിയ 2015-16 സാമ്പത്തിക വര്‍ഷത്തിന് തൊട്ടുമുമ്പ് വരെ കള്ളപണം വെളുപ്പിക്കാന്‍ വലിയ രീതിയില്‍ നീരവിന്റെ കമ്പനി ഇത്തരക്കാരെ സഹായിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 300 ശതമാനമാണ് 2010ന് ശേഷമുണ്ടായ വര്‍ധന. അതായത് 86 പേര്‍ നേരത്തെയുണ്ടായിരുന്നപ്പോള്‍ 2016ല്‍ അത് 340 പേരായി വര്‍ധിച്ചു. എന്നാല്‍ 2016 ശേഷം 2 ലക്ഷം രൂപയ്ക്ക് മുകളിലേക്കുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ഇതില്‍ കുറവ് വന്നു. പക്ഷേ ഇടക്കാലത്ത് ഇത് വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇവരോട് പണത്തിന്റെ സ്രോതസ് കാണിക്കാന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് നോട്ടീസും അയച്ചിട്ടുണ്ട്.

നീരവ് മോദി ഹോങ്കോങില്‍!! വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ, ചെെന സമ്മതിക്കുമോ?നീരവ് മോദി ഹോങ്കോങില്‍!! വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ, ചെെന സമ്മതിക്കുമോ?

വിടി ബല്‍റാമിന്‍റേത് 'ലൈക്കി'കദാഹം.. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി' മാന്യന്‍' പട്ടം ചമയരുത്!വിടി ബല്‍റാമിന്‍റേത് 'ലൈക്കി'കദാഹം.. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി' മാന്യന്‍' പട്ടം ചമയരുത്!

സല്‍മാന്‍ ഖാന് ജയിലില്‍ വിവിഐപി പരിഗണന!! പ്രത്യേക എയര്‍ കൂളറും ഡിഐജിയുടെ സഹായവും!!സല്‍മാന്‍ ഖാന് ജയിലില്‍ വിവിഐപി പരിഗണന!! പ്രത്യേക എയര്‍ കൂളറും ഡിഐജിയുടെ സഹായവും!!

English summary
Rich parked black cash in Nirav Modi gems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X