ഋഷി കപൂറിനെ അവസാനമായി കാണാന്‍ മകള്‍ എത്തും... 1400 കിമീ യാത്ര, വരവ് ഇങ്ങനെ, വിടപറഞ്ഞ് ബോളിവുഡ്!!
മുംബൈ: ബോളിവുഡിന്റെ കണ്ണീര് ദിനങ്ങളിലേക്ക് ഇന്ന് കൂടി എഴുതി ചേര്‍ക്കപ്പെടുകയാണ്. ഇതിഹാസങ്ങളാണ് രണ്ട് ദിനം കൊണ്ട് നമ്മെ വിട്ടുപോയത്. ഇര്ഫാന് ഖാന് പിന്നാലെ ഋഷി കപൂറും മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. ബോളിവുഡ് ലോകം അദ്ദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ഒഴുകുകയാണ്. പക്ഷേ അദ്ദേഹത്തിന്റെ മകള്‍ ഇപ്പോഴും കണ്ണെത്താദൂരത്താണ്. തന്റെ നിസഹായാവസ്ഥ റിധിമ കപൂര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. പിതാവിന് മനോഹരമായൊരു കുറിപ്പും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാപ്പാ ഞാന്‍ നിങ്ങളെ എക്കാലവും ഇഷ്ടപ്പെടുന്നു. എന്റെ പ്രിയപ്പെട്ട പോരാളി നിങ്ങളിപ്പോള്‍ നിത്യതയില്‍ വിശ്രമിക്കുക. എന്നും ഞാന്‍ പപ്പയെ മിസ് ചെയ്യുമെന്നും ഇവര്‍ കുറിച്ചു.

ഋഷിക്കൊപ്പമുള്ള ചിത്രവും റിധിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പിതാവിന്റെ സംസ്കാര ചടങ്ങില്‍ മകള്‍ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് മുംബൈയിലെത്താന്‍ സാധിക്കുമായിരുന്നു. റിധിക നേരത്തെ ദില്ലിയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ 1400 താണ്ടിയാണ് അവര്‍ എത്തിയത്. റിധിമയ്ക്ക് പ്രത്യേകാനുമതിയും ലഭിച്ചിട്ടുണ്ട്. റോഡ് മാര്‍ഗം കാറിലൂടെയാണ് ഇവര്‍ മുംബൈയില്‍ എത്തിയത്. മുംബൈയിലെ ചന്ദന്‍വാഡി ശ്മശാനത്തിലാണ് ഋഷിയെ അടക്കം ചെയ്യുക. മകന് രണ്‍ബീര്‍ കപൂര്‍ കര്‍മങ്ങള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഋഷിയുടെ മരണം നേരത്തെ സഹോദരന് രണ്‍ധീര്‍ കപൂറാണ് സ്ഥിരീകരിച്ചത്. ഋഷിയുടെ ഭാര്യ നീതു കപൂറും പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫുകളെയും അവസാന നിമിഷം വരെ അദ്ദേഹം ആസ്വദിപ്പിച്ചിരുന്നു. അവസാനം വരെ ജീവിതം ആഘോഷിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. കുടുംബം, സുഹൃത്തുക്കള്‍, ഭക്ഷണം, സിനിമകള്‍ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തെ അവസാന കാലത്ത് സന്ദര്‍ശിക്കാനെത്തിയവര്‍, രോഗത്തിന് കീഴടങ്ങാതെ അദ്ദേഹം പൊരുതുന്നത് കണ്ട് അമ്പരന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധകരോടും സുഹൃത്തുക്കളോടും ഈ അവസരത്തില്‍ നിയമം പാലിക്കാനാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും നീതു സിംഗ് പറഞ്ഞു.
Recommended Video
അതേസമയം ബോളിവുഡ് ലോകം അദ്ദേഹത്തിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണ്. നീതു കപൂര്‍, രണ്‍ബീര്‍, ആലിയ ഭട്ട്, സെയ്ഫ് അലി ഖാന്, കരീന കപൂര്‍, രണ്‍ദീര്‍ കപൂര്‍, സഹോദരങ്ങളായ ആധാര്‍, അര്മാന് ജെയിന് എന്നിവരും സംസ്കാര ചടങ്ങിലുണ്ടായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ നിന്ന് സംസ്കാര ചടങ്ങുകള്‍ക്കായി സെയ്ഫും കരീനയും പോകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയില്‍ നടന് അഭിഷേക് ബച്ചന്, അനില്‍ അംബാനി തുടങ്ങിയവരും എത്തിയിരുന്നു. ലോക്ഡൗണ്‍ കാരണം ഒരുപാട് പേര്‍ക്ക് ആശുപത്രിയില്‍ എത്താനോ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനോ സാധിച്ചിട്ടില്ല.
-
കേന്ദ്രമന്ത്രിയാണ് എന്ന് പറഞ്ഞിട്ടും തന്നെ പരിശോധിച്ചു; നാലിടത്ത് ആധാര്‍ ചോദിച്ചു എന്ന് സുരേഷ് ഗോപി -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ












Click it and Unblock the Notifications