900 കോടി വായ്പ തിരിച്ചടച്ചില്ല, മദ്യ രാജാവ് മല്യയുടെ വീട്ടില്‍ റെയ്ഡ്
ദില്ലി: കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഡയറക്ടര്‍ വിജയ് മല്യയുടെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്. ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത 900 കോടി രൂപ തിരിച്ചടക്കാത്തതാണ് റെയ്ഡിനു കാരണമായത്.
ഗോവ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ ഓഫീസിലാണ് പരിശോധനകള്‍ നടന്നത്. കുറച്ച് മാസങ്ങള്‍ക്കു മുന്‍പാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയത്.

മല്യയെ വഴിവിട്ട് സഹായിച്ച ഐ.ഡി.ബി.ഐ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്. വായ്പാ നിബന്ധനകള്‍ പാലിക്കാതെയാണ് 900 കോടി രൂപ നല്‍കിയത് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് മല്യയെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications