പരീക്ഷയെഴുതാന്‍ മടിച്ച മകളെ ബൈക്കില്‍ കെട്ടിവച്ച് അച്ഛന്‍ സ്കൂളിലെത്തിച്ചു
ആഗ്ര: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. വിദ്യാഭ്യാസത്തിന് വേണ്ടി മാതാപിതാക്കളെ പ്രേരിപ്പിയ്ക്കുന്ന തരത്തില്‍ ഒട്ടേറെ പരസ്യങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പറയുന്നത് കേട്ടിട്ടാണോ അതോ ഇനി മകള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ആഗ്രഹമാണോ എന്നറിയില്ല ആഗ്രയിലെ ഒരു പിതാവ് കാട്ടിയ സാഹസം മാധ്യമങ്ങളില്‍ ഇടം നേടുകയാണ്.
സര്‍ക്കാര്‍ മകളെ സ്‌കൂളിലയക്കാന്‍ പറഞ്ഞപ്പോള്‍ ബൈക്കിന് പിന്നില്‍ മകളെ കെട്ടിയിട്ട് സ്‌കൂളില്‍ എത്തിച്ചാണ് പിതാവ് ആത്മാര്‍ത്ഥ കാട്ടിയത്. അവസാന പരീക്ഷയെഴുതാന്‍ മടി കാട്ടിയ മകളെയാണ് ഭഗവത് സിങ് (40) തന്റെ ബൈക്കിന് പിന്നില്‍ കെട്ടിവച്ച് സ്‌കൂളില്‍ എത്തിച്ചത്.

പരീക്ഷ എഴുതാന്‍ കുട്ടി വിസമ്മതിച്ചു. മിഠായിയും സമ്മാനങ്ങളും വാങ്ങി നല്‍കാമെന്ന് സിങും കുടുംബവും പറഞ്ഞെങ്കിലും കുട്ടി തയ്യാറായില്ല. തുടര്‍ന്നാണ് യുവാവ് മകളെ ബൈക്കിന് പിന്നില്‍ കെട്ടിവച്ച് സ്‌കൂളിലെത്തിച്ചത്. വഴിയാത്രക്കാര്‍ ദൃശ്യം പകര്‍ത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
യുവാവിനെതിരെ പൊലീസ് കേസെടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഒരു സ്വകാര്യ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സിങ്. ഇയാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണുള്ളത്.












Click it and Unblock the Notifications