കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ന് നിങ്ങള്‍ എന്നെ പരിഹസിച്ചു, ഇന്ന് എന്താണ് നടക്കുന്നത്'; ഓരോന്നായി എണ്ണി എണ്ണി ചോദിച്ച് രാഹുല്‍

Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി എംപിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ വന്‍ കിട കമ്പനികളും ബാങ്കുകളും നേരിടുന്ന കടുത്ത സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. മാസങ്ങള്‍ക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരോ ബിജെപിയോ ഇത് ഉള്‍ക്കൊണ്ടില്ല. രാഹുലിനെ പരിഹസിക്കുന്ന നിലപാായിരുന്നു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.

rahul

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. വന്‍കിട കമ്പനികള്‍ കടുത്ത സമ്മര്‍ദ്ദത്തിലും. രാജ്യത്തെ എല്ലാ ബാങ്കുകളും ഇപ്പോള്‍ ദുരിതത്തിലാണ്. ഒരു സാമ്പത്തിക സുനാമി രാജ്യം കാത്തിരിക്കുകയാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മുന്നറിയിപ്പ് നല്‍കി. സത്യം വിളിച്ചു പറഞ്ഞതിന് ബിജെപിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് തന്നെ പരിഹസിച്ചു- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ നേരിടുന്ന സാമ്പത്തിക് പ്രശ്്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരു മാധ്യമത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചാണ് രാഹുലിന്റെ വിമര്‍ശനം.

ഇന്ത്യയില്‍ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തോത് വ്യക്തമാക്കി രാഹുല്‍ ഗാന്ധി കഴിഞ്ഞ മാസങ്ങളില്‍ രംഗത്തെത്തിയിരുന്നു. സമ്പദ് ഘടനയിലേക്ക് മോദി സര്‍ക്കാര്‍ പണം ഇറക്കിയില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തമാണ്. ഇന്ത്യയിലെ ദരിദ്രര്‍ നാമാവശേഷമാകും. ഇന്ന് ഇന്ത്യയിലുള്ള മധ്യവര്‍ഗമായിരിക്കും നാളത്തെ ദരിദ്രര്‍. പുതിയ ദരിദ്രരെന്ന് അവരെ നമ്മള്‍ വിശേഷിപ്പിക്കേണ്ടി വരും. ചങ്ങാത്ത മുതലാളിമാര്‍ നമ്മുടെ രാജ്യത്തെ അടക്കി ഭരിക്കുന്നത് കാണേണ്ടി വരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ തന്നെ ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ കമ്പനികളില്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ മുന്നറിയിപ്പ് നല്‍കിയത്.

സര്‍ക്കാര്‍ ഓരോ ദരിദ്ര കുടുംബത്തിനും പതിനായിരം രൂപ അടിയന്തരമായി നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത ആറ് മാസത്തേക്ക് 7500 രൂപ ഇവര്‍ക്ക് നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ മാത്രമേ ലോക്ഡൗണിന്റെ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സാധിക്കൂ എന്നും രാഹുല്‍ പറഞ്ഞു. ചെറുകിട - ഇടത്തരം വ്യാപാര കേന്ദ്രങ്ങള്‍ക്കായി സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Ridiculed me when I was warned, Rahul Gandhi criticizes central government and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X