കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്റെ കാലാവസ്ഥാ പ്രവചനത്തിൽ അതൃപ്തി: ലക്ഷങ്ങൾ സ്വകാര്യ ഏജൻസികൾക്ക് നൽകി കേരളം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കാലാവസ്ഥാ പ്രവചനത്തിൽ കേന്ദ്രത്തെ തള്ളി കേരളം. ഇതോടെ 97 ലക്ഷം പ്രതിഫലത്തിന് സ്വകാര്യ കമ്പനിയെയാണ് സർക്കാർ കാലാവസ്ഥാ പ്രവചനത്തിനായി ഏൽപ്പിച്ചിട്ടുള്ളത്. കാലാവസ്ഥാ പ്രവചനത്തിനായി ഐബിഎം വെതർ, സ്കൈമെറ്റ്, എർത്ത് നെറ്റ് വർക്ക്സ്, എന്നീ സ്വകാര്യ കമ്പനികളിൽ നിന്ന് സഹായം തേടാനാണ് ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുള്ളത്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 10 ശതമാനം തുകയാണ് ഇതിനായി വകയിരുത്തുക. ഇത് സംബന്ധിച്ച് ജൂൺ 19ന് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഉടന്‍ അടച്ചില്ലെങ്കില്‍ ബെംഗ്‌ളൂരു മറ്റൊരു ബ്രസീല്‍ ആവും; മുന്നറിയിപ്പ്; ആവശ്യവുമായി കുമാരസ്വാമിഉടന്‍ അടച്ചില്ലെങ്കില്‍ ബെംഗ്‌ളൂരു മറ്റൊരു ബ്രസീല്‍ ആവും; മുന്നറിയിപ്പ്; ആവശ്യവുമായി കുമാരസ്വാമി

 പ്രവചനത്തിൽ അതൃപ്തി

പ്രവചനത്തിൽ അതൃപ്തി

2019ലെ വെള്ളപ്പൊക്കം നാശം വിതച്ചതോടെയാണ് കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി കേരള സർക്കാർ പുതിയ നീക്കങ്ങൾ നടത്തുന്നത്. ഒരു വർഷത്തേക്ക് പൈലറ്റ് പ്രൊജ്ക്ടായാണ് കാലാവസ്ഥാ പ്രവചനത്തിനായി മൂന്ന് സ്വകാര്യ കമ്പനികളെ നിയോഗിക്കുന്നത്.

Recommended Video

cmsvideo
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം | Oneindia Malayalam
 ഉത്തരവ് പുറത്തിറക്കി

ഉത്തരവ് പുറത്തിറക്കി


ഐഎംഡിയുടെ കാലാവസ്ഥാ പ്രവചനത്തിൽ അതൃപ്തിയുണ്ടെന്ന് കാണിച്ച് നേരത്തെ ഏപ്രിൽ 30ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യതയോടെ നൽകാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ ഉദ്യോഗസ്ഥ തലത്തിലുള്ള ഭിന്നതയും സ്വകാര്യ ഏജൻസികളെ കാലാവസ്ഥാ പ്രവചനത്തിന് ആശ്രയിക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയായിരുന്നു.

 ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്ന് വിമർശനം

ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്ന് വിമർശനം

കാലാവസ്ഥാ പ്രവചനത്തിൽ സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ കാലാവസ്ഥാ വകുപ്പിന് സാധിക്കുന്നില്ലെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ ഐഎംഡിക്ക് 15 ഓട്ടോമേറ്റഡ് സ്റ്റേഷനുകളാണുള്ളത്. സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ആവശ്യം കുറഞ്ഞത് 73 സ്ഥലങ്ങളിലെങ്കിലും സ്റ്റേഷനുകൾ വേണമെന്നുള്ളതാണ്. എന്നാൽ ഇത് പൂർത്തിയാക്കാൻ ഐഎംഡിക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ഐഎംഡിക്ക് ഉള്ളതിനേക്കാൾ സ്റ്റേഷനുകൾ സംസ്ഥാനത്ത് സ്വകാര്യ ഏജൻസികൾക്ക് ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കം.

 ഹേറേഞ്ചിൽ നിരീക്ഷണ കേന്ദ്രങ്ങളില്ല

ഹേറേഞ്ചിൽ നിരീക്ഷണ കേന്ദ്രങ്ങളില്ല

നിലവിൽ ഐഎംഡിക്ക് നഗരങ്ങളിലും തീരപ്രദേശങ്ങളിലുമാണ് നിരീക്ഷണ കേന്ദ്രങ്ങളുള്ളത്. ഈ സാഹചര്യത്തിൽ കുടുതൽ ഇടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിന് ഐഎംഡി വിസമ്മതിച്ചതും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. കേരളത്തിൽ ഹൈറേഞ്ച് മേഖലകളിലൊന്നും തന്നെ ഐഎംഡിക്ക് നിരീക്ഷണ കേന്ദ്രങ്ങളുമില്ല.

കൃത്യത സ്വകാര്യ ഏജൻസികൾക്കോ?

കൃത്യത സ്വകാര്യ ഏജൻസികൾക്കോ?

2018ൽ കേരളത്തിൽ വെള്ളപ്പൊക്കമുണ്ടായ സമയത്ത് ഐഎംഡിയും സംസ്ഥാന സർക്കാരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സംസ്ഥാന സർക്കാർ നീക്കം. കാലാവസ്ഥാ പ്രവചനത്തിൽ ഐഎംഡിയ്ക്ക് ഉള്ളതിനേക്കാൾ കൃത്യത ഉള്ളതിനേക്കാൾ സ്വകാര്യ കമ്പനികൾക്ക് ഉണ്ടെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഐഎസ്ആർഒയ്ക്ക് പുറമേ പ്രതിരോധ വകുപ്പുൾപ്പെടെയുള്ളവ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഎംഡി പ്രവചനം നടത്തുന്നത്. ഇതിന് പുറമേ രാജ്യാന്തര ഏജൻസികളുടെ സഹായവും ലഭിക്കുന്നുണ്ട് .

English summary
Rift Between IMD and Kerala Government Disaster Management Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X