കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാർ എൻഡിഎയിൽ വിള്ളൽ? സീറ്റ് വിഭജനം വൈകിയതിന് വലിയ വില നൽകേണ്ടി വന്നുവെന്ന് നിതീഷ് കുമാർ!!

Google Oneindia Malayalam News

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ബിജെപിയെ കടന്നാക്രമിച്ച് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു. ബിഹാറിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എയുടെ സഖ്യ പങ്കാളികളിൽ ഒരാളാണ് ജെഡിയു എങ്കിലും ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ രണ്ട് മാസങ്ങളായി ഇരു സഖ്യകക്ഷികളും തമ്മിലുള്ള അസ്വാരസ്യങ്ങൾ പലഘട്ടങ്ങളിലും മറനീക്കി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് വിജനം വൈകിയത്ത് പാർട്ടിയ്ക്ക് തിരിച്ചടിയായെന്ന നിതീഷ് കുമാറിന്റെ തുറന്നുപറച്ചിൽ.

'ഒരാളുടെ മെക്കിട്ടുകയറുന്ന നിലയിൽ പെരുമാറാൻ ഞാൻ ശീലിച്ചിട്ടില്ല.'പുലർവേള’യിൽ അങ്ങനെ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല'ഒരാളുടെ മെക്കിട്ടുകയറുന്ന നിലയിൽ പെരുമാറാൻ ഞാൻ ശീലിച്ചിട്ടില്ല.'പുലർവേള’യിൽ അങ്ങനെ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല

 വില നൽകിയെന്ന്

വില നൽകിയെന്ന്

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം വൈകിയതിന് ജെഡിയു വലിയ വില നൽകേണ്ടി വന്നുവെന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരാമർശം. തിരഞ്ഞെടുപ്പ് നടക്കുന്നതിന് അഞ്ച് മാസം മുമ്പുതന്നെ സീറ്റ് വിഭജനം നടക്കേണ്ടതായിരുന്നുവെന്നും എൻഡിഎ സഖ്യത്തിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ വൈകിയയത് പാർട്ടിയ്ക്ക് തിരിച്ചടിയായെന്നുമാണ് നിതീഷ് കുമാർ ചൂണ്ടിക്കാണിക്കുന്നത്.

എന്തുകൊണ്ട് മുഖ്യമന്ത്രിയായി

എന്തുകൊണ്ട് മുഖ്യമന്ത്രിയായി

ബിഹാറിൽ ഞാൻ മുഖ്യമന്ത്രിയാകുന്നതിനെ ഒരിക്കലും അനുകൂലിച്ചില്ല, മറിച്ച് ബിജെപിയുടെയും ജെഡിയുവിന്റെയും സമ്മർദത്തെത്തുടർന്ന് ഞാൻ ഈ സ്ഥാനം ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നും "ജെഡി (യു) സംസ്ഥാന കൗൺസിൽ യോഗത്തിൽ നിതീഷ് കുമാർ വ്യക്തമാക്കി.

 തെറ്റായ പ്രചാരണം

തെറ്റായ പ്രചാരണം

ഞങ്ങൾ ആവശ്യപ്പെട്ട സ്ഥലങ്ങളിലെല്ലാം ആളുകൾ ഞങ്ങൾക്ക് വോട്ട് ചെയ്തു, ഞങ്ങളുടെ ഭാഗത്തുനിന്ന് ആശയക്കുഴപ്പമൊന്നുമില്ല. എന്നാൽ എനിക്കും എന്റെ പാർട്ടിക്കുമെതിരെ തെറ്റായ പ്രചാരണം നടന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്നും അല്ലാത്തവർ ആരാണെന്നും മുൻകൂട്ടി അറിയുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും നിതീഷ് കുമാർ പറഞ്ഞു.

 എൻആർസിയെ എതിർക്കും

എൻആർസിയെ എതിർക്കും

നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് അഥവാ എൻ‌ആർ‌സി ബീഹാറിൽ നടപ്പാക്കില്ലെന്നും അതിന് കേന്ദ്രം ശ്രമിച്ചാലും പാർട്ടി പരസ്യമായിത്തന്നെ എതിർക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു. മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച വിഷയം ബിജെപി ഉന്നത നേതാക്കളുമായി ഔദ്യോഗിക വസതിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ചയ്ക്ക് എടുത്തിട്ടില്ലെന്ന് നിതീഷ് കുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

 ബിജെപിയ്ക്ക് നിർബന്ധബുദ്ധി

ബിജെപിയ്ക്ക് നിർബന്ധബുദ്ധി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 74 സീറ്റുകൾ നേടിയതിലൂടെ തങ്ങൾക്ക് വലിയൊരു പങ്ക് വേണമെന്ന നിർബന്ധമാണ് ബിജെപി പുലർത്തുന്നത്. ജെഡിയുവിന് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 43 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2020 നവംബറിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 14 അംഗ മന്ത്രിമാരുടെ കൗൺസിൽ സംസ്ഥാനത്ത് അധികാരമേൽക്കുന്നത്.

 അസ്വാരസ്യങ്ങൾ

അസ്വാരസ്യങ്ങൾ

ബിഹാറിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എയുടെ സഖ്യ പങ്കാളികളിൽ ഒരാളാണ് ജെഡിയു. എന്നിരുന്നാലും, ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി ഇരു സഖ്യകക്ഷികളും തമ്മിലുള്ള
നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് 2020 തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് നിതീഷ് പറഞ്ഞെങ്കിലും പിന്നീട് തിരുത്തി. 2025 ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാമെന്ന് സൂചന നൽകി.

English summary
Rift in Bihar NDA? Nitish Kumar says JDU Paid Price For Delay In Seat-Sharing Within NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X