കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി ഭീഷണി മുഴക്കി സഞ്‍ജയ് നിരുപം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന്... കലഹം കനക്കുന്നു!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍. പാര്‍ട്ടി നേതൃത്വത്തിന് താഴെത്തട്ടിലെ കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജിവെക്കുമെന്നുമാണ് മുംബൈ യൂണിറ്റ് തലവന്‍ സഞ്ജയ് നിരുപത്തിന്റെ ഭീഷണി. മഹാരാഷ്ട്രയില്‍ നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിനുള്ളില്‍ കേന്ദ്ര നേതൃത്വത്തോടുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.

 കോണ്‍ഗ്രസിന് നാല് സീറ്റ് മാത്രം ലഭിക്കും, കെട്ടിവെച്ച കാശ് നഷ്ടമാകും, ഫലം പ്രവചിച്ച് നിരുപം!! കോണ്‍ഗ്രസിന് നാല് സീറ്റ് മാത്രം ലഭിക്കും, കെട്ടിവെച്ച കാശ് നഷ്ടമാകും, ഫലം പ്രവചിച്ച് നിരുപം!!

ദില്ലിയിലുള്ള നേതാക്കള്‍ക്ക് താഴെത്തട്ടിലുള്ള കാര്യങ്ങളെക്കുറിച്ച് ബോധ്യമില്ല. മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടുവെന്നും ഇവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അകന്നുനില്‍ക്കുകയാണെന്നും സഞ്ജയ് ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടിയുടെ താഴത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് പ്രതികരണം അറിയാനുള്ള ഒരു സംവിധാനവും ഇപ്പോഴില്ലെന്നും അദ്ദേഹം പറയുന്നു.

ഏറെക്കാലം തുടരില്ല


ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകണമെന്ന് ചിന്തിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ ഇങ്ങെനെയാണ് പോകുന്നതെങ്കില്‍ ഞാന്‍ ഏറെക്കാലം പാര്‍ട്ടിയില്‍ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കാളിയാവില്ലെന്നും സഞ്ജയ് നിരുപം പറയുന്നു. അദ്ദേഹത്തിന്റെ ട്വീറ്റോടെയാണ് കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. പാര്‍ട്ടിയിലെ ഭരണ പക്ഷത്തുള്ളവരെല്ലാം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ് ഇത് മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 നിര്‍ദേശം തള്ളി

നിര്‍ദേശം തള്ളി

വെര്‍സോവയില്‍ ഒരു സ്ഥാനാര്‍ത്ഥി നാമനിര്‍ദേശം സമര്‍പ്പിക്കുകയായിരുന്നു എനിക്ക് വേണ്ടത്. എന്നാല്‍ അത് സ്വീകരിക്കപ്പെട്ടില്ല. രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട എല്ലാത്തിനെയും ക്രമേണ ഇല്ലാതാക്കുകയാണെന്നാണ് ഇത് തെളിയിക്കുന്നത്. തലപ്പത്തിരിക്കുന്നവര്‍ പക്ഷപാതപരമായി ചിന്തിക്കുന്നവരാണ്. അവര്‍ക്ക് വേണ്ടത് മറ്റുള്ളവരെ ഇല്ലാതാക്കുക മാത്രമാണെന്നും നിരുപം പറയുന്നു.

 സീറ്റ് നിഷേധിച്ചതില്‍ ഗൂഡാലോചന

സീറ്റ് നിഷേധിച്ചതില്‍ ഗൂഡാലോചന

കോണ്‍ഗ്രസില്‍ സീറ്റ് ഉറപ്പുണ്ടായിരുന്ന 20 സ്ഥാനാര്‍ത്ഥികള്‍ക്ക് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചില്ല. മുഖസ്തുുതിക്കാരുടെ ലോബി സോണിയാ ഗാന്ധിക്ക് നല്‍കുന്നത് തെറ്റായ വിവരങ്ങള്‍ മാത്രമാണ്. എന്റെ ആശങ്കയെക്കുറിച്ച് മുതിര്‍ന്ന നേതാക്കളോട് സംസാരിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഇനിയും അത് തന്നെ ചെയ്യുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നിരുപം പറയുന്നു.

വിടുതലിന് സമയമായെന്ന്

മഹാരാഷ്ട്ര തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രമുഖര്‍ക്ക് സീറ്റ് നിഷേധിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ് സഞ്ജയ് നിരുപം രംഗത്തെത്തിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ തന്നോടുള്ള പെരുമാറ്റം കാണുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് വിടുതല്‍ പ്രഖ്യാപിക്കാന്‍ സമയമായെന്നാണ് തോന്നുന്നത്. പാര്‍ട്ടിയില്‍ ഏറെക്കാലമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

തന്റെ‍ സേവനം ആവശ്യമില്ല!!

തന്റെ‍ സേവനം ആവശ്യമില്ല!!

കോണ്‍ഗ്രസിന് ഇനി എന്റെ സേവനം വേണമെന്ന് കരുതുന്നില്ല. നിയമസഭാ തിര‍ഞ്ഞെടുപ്പിന് വേണ്ടി ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് മാത്രമാണ് നിര്‍ദേശിച്ചത്. അതുപോലും അംഗീകരിക്കപ്പെട്ടില്ല. ഇത്തരം സാഹചര്യമുണ്ടായാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകില്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. അതാണ് എന്റെ അന്തിമ തീരുമാനം. ട്വീറ്റിലാണ് സഞ്ജയ് നിരുപം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി മാര്‍ച്ചിലാണ് മഹാരാഷ്ട്ര യൂണിറ്റിന്റെ തലവനായി നിയമിക്കപ്പെടുന്നത്.

English summary
RIft in Congress? threatens to quit ahead of Maharashtra poll,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X