കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യത മൗലികാവകാശം; ബിജെപിയുടെ പ്രത്യേയ ശസ്ത്രത്തിനേറ്റ തിരിച്ചടിയെന്ന് രാഹുല്‍ ഗാന്ധി

നിരീക്ഷണത്തിലൂടെ നിശ്ശബ്ദരാക്കാമെന്ന (പൗരന്മാരെ) ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: സ്വകാര്യത മൗലികാവകാശമണെന്ന സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത്. വിധിയെ സ്വഗതം ചെയ്യുന്നുവെന്നും ഫാസിസ്റ്റ് ശക്തികൾക്കേറ്റ കനത്ത പ്രഹരമാണെന്നും രാഹുൽ പറഞ്ഞു.

ആധാറിന്റെ ഭാവി ഇനി എന്ത്? സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന് വെല്ലുവിളിയോ!ആധാറിന്റെ ഭാവി ഇനി എന്ത്? സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന് വെല്ലുവിളിയോ!

ട്വിറ്ററിലൂടെയാണ് രാഹുൽ തന്റെ പ്രതികരണം അറിയിച്ചത്.ബിജെപി സർക്കാരിനെതിരെ തിരിച്ചടിക്കാൻ രാഹുൽ ഈ അവസരം മുതലെടുത്തു. നിരക്ഷണത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാമെന്ന ബിജെപിയുടെ പ്രത്യേയ ശസ്ത്രത്തിനേറ്റ തിരിച്ചടിയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

rahul gandi

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് സ്വകാര്യത മൗലികാവകാശമാണെന്ന് ചരിത്ര വിധി പുറപ്പെടുവിച്ചത്. ഐകകണ്‌ഠേനയായിരുന്നു വിധി പ്രസ്താവം.ചീഫ് ജസ്റ്റീസ് ജെഎസ് ഖെഹാർ അധ്യക്ഷനായ ജെ ചലമേശ്വര്‍, എസ് എ ബോബ്ഡെ, ആര്‍ കെ അഗര്‍വാള്‍, റോഹിങ്ടന്‍ നരിമാന്‍, എ എം സാപ്രെ, ഡി വൈ ചന്ദ്രാചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇതോടെ ഇതിന് വിരുദ്ധമായ പഴയ വിധികള്‍ അസാധുവായി. ജനാധിപത്യചരിത്രത്തിലെ നിര്‍ണായക വിധിയായാണ് ഇതിനെ കണക്കാക്കുന്നത്.

English summary
Congress vice-president Rahul Gandhi on Thursday welcomed the Supreme Court verdict upholding the right to privacy as a fundamental right and said it was a major blow to “fascist forces” and a rejection of the BJP’s ideology of “suppression through surveillance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X