കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറിന്റെ ഭാവി ഇനി എന്ത്? സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന് വെല്ലുവിളിയോ!

സുപ്രീം കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തിൽ ആധാറിന്റെ സാധുത അഞ്ചാംഗ സുപ്രീം കോടതി ബെഞ്ച് പരിശോധിക്കും.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി ആധാർ കേസിലും നിർണായകമാകും. സുപ്രീം കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തിൽ ആധാറിന്റെ സാധുത അഞ്ചാംഗ സുപ്രീം കോടതി ബെഞ്ച് പരിശോധിക്കും.

മുന്‍വിധിയിൽ തിരുത്ത്; സ്വകാര്യത പൗരന്റെ മൗലികാവകാശം, ചരിത്ര വിധി പ്രസ്താവിച്ചത് ഇവർമുന്‍വിധിയിൽ തിരുത്ത്; സ്വകാര്യത പൗരന്റെ മൗലികാവകാശം, ചരിത്ര വിധി പ്രസ്താവിച്ചത് ഇവർ

aadhar

പുതിയ വിധിയുടെ പശ്ചാത്തലത്തിൽ ആധാറിനായി ഒരു വ്യക്തിയുടെ വിരലടയാളമെടുക്കുന്നതും , കൃഷ്ണമണിയുടെ സ്കാനിംഗ് നടത്തുന്നതുമെല്ലാം സ്വകാര്യതയുടെ ലംഘനമല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ തെളിക്കേണ്ടി വരും. സ്വകാര്യത എന്നത് ഭരണഘടനയുടെ 21 ആം അനുച്ഛേദത്തിന്റെ ഭാഗമാണെന്ന വാദത്തോടെയാണ് പൗരൻമാരുടെ സ്വകാര്യത മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി വിധിച്ചത്.

വിധി സർക്കാരിന് വെല്ലുവിളി

വിധി സർക്കാരിന് വെല്ലുവിളി

സുപ്രീം കോടതിയുടെ പുതിയ വിധി സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്നാണ് സൂചന. ആധാറിൽ വ്യക്തിയുടെ വിരലടയാളമെടുക്കുന്നതും, കൃഷ്ണമണിയുടെ സ്കാനിംഗ് നടത്തുന്നതുമെല്ലാം സ്വകാര്യതയുടെ ലംഘനമല്ലെന്ന് കേന്ദ്ര സർക്കാർ തെളിക്കോണ്ടി വരും.

 അധാർ നിർബന്ധം

അധാർ നിർബന്ധം

ഇന്ത്യയിൽ വിവിധ പെൻഷൻ പദ്ധതിക്കും , ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി, എംപ്ലോയീസ് പ്രോവിഡന്റ് പണ്ട് പെൻഷൻ, തുടങ്ങിയ എല്ലായിടത്തും കേന്ദ്ര സർക്കാർ ആധാർ നിർബന്ധമാക്കിയിരുന്നു.

 ആധാർ കേസ്

ആധാർ കേസ്

2012 ൽ ആധാർ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോഴാണ് സ്വകാര്യ മൗലികാവകാശമാണോ എന്ന ചോദ്യം സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയത്. ആധാര്‍ ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നുവോ എന്ന ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് കോടതി പരിശോധിച്ചത് .

ആധാറിനെ അനുകൂലിച്ച് കേന്ദ്രം

ആധാറിനെ അനുകൂലിച്ച് കേന്ദ്രം

സ്വകാര്യത മൗലികാവകാശമല്ലെന്നാണ് ആധാറിനെ പിന്തുണച്ചു കൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം‌. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രത്തിനു വേണ്ടി വാദിച്ചത്.

സുപ്രീം കോടതിയുടെ വിധി

സുപ്രീം കോടതിയുടെ വിധി

വ്യക്തികളുടെ സ്വകാര്യത ഭരണഘടനയുടെ 21ാം അനിച്ഛേദത്തിന്റെ ഭാഗമാണെന്ന വാദത്തോടെയാണ് സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് വിധിച്ചത്. ഇപ്പോഴത്തെ വിധിയുടെ പശ്ചാത്താലത്തിൽ സ്വകാര്യത മൗലികാവകാശമല്ലെന്ന സുപ്രീം കോടതിയുടെ തന്നെ 1954ലേയും 62ലേയും വിധികൾ അസാധുവായി.

 ഒമ്പതംഗ ബെഞ്ചിന്റെ വിധി

ഒമ്പതംഗ ബെഞ്ചിന്റെ വിധി

സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചാണ് ഐകകണ്ഠേനെ വിധി പ്രസ്താവിച്ചത്.ചീഫ് ജസ്റ്റീസ് ജെഎസ് ഖെഹാർ അധ്യക്ഷനായ ജെ ചലമേശ്വര്‍, എസ് എ ബോബ്ഡെ, ആര്‍ കെ അഗര്‍വാള്‍, റോഹിങ്ടന്‍ നരിമാന്‍, എ എം സാപ്രെ, ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

English summary
Thursday’s judgment on the right to privacy by a nine-judge Bench of the Supreme Court is bound to have a crucial bearing in the Aadhaar issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X