കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ ക്രിസ്തുമസ് ആഘോഷത്തിനു നേരെ ആക്രമണം; അക്രമികൾക്ക് പകരം അറസ്റ്റ് ചെയ്തത് സംഘാടകരെ...

പരിപാടിയുടെ സംഘാടകർ എഡിഎം ന് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

ജയ്പൂർ: മതപരിവർത്തനം നടത്തുവെന്ന് ആരോപിച്ച് രാജസ്ഥാനിലെ ക്രിസ്തുമസ് ആഘോഷം ഒരു വിഭാഗക്കാർ അലങ്കോലപ്പെടുത്തി. രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലായിലാണ് കേസിനാസ്പപദമായ സംഭവം നടന്നത്. മഹാശക്തി എന്ന സംഘടനയാണ് ക്രിസ്മസ് പരിപാടികൾ സംഘടിപ്പിച്ചത്. എന്നാൽ രാത്രി 9.30 ഓടെ ഒരുസംഘം ആളുകൾ അവിടെ എത്തുകയും പരിപാടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പുസ്തകങ്ങളും മറ്റും എറിഞ്ഞു നശിപ്പിച്ചിരുന്നു. പ്രാർഥനയ്ക്കായി അവിടെ എത്തിയവരെ ആ ക്രമികൾ മർദിക്കുകയും സൗണ്ട് സിസ്റ്റം നശിപ്പിക്കുകയും ചെയ്തു.

ആർകെ നഗറിൽ അണ്ണാഡിഎംകെയേയും ഡിഎംകെയേയും തള്ളി ദിനകരൻ; എക്സിറ്റ് പോൾ ഫലം പുറത്ത്ആർകെ നഗറിൽ അണ്ണാഡിഎംകെയേയും ഡിഎംകെയേയും തള്ളി ദിനകരൻ; എക്സിറ്റ് പോൾ ഫലം പുറത്ത്

കളക്ടറുടേയും പോലീസ് സുപ്രണ്ടിന്റേയും അനുമതി വാങ്ങിയതിനു ശേഷമാണ് പരിപാടി നടത്തിയതെന്നു സംഘാടകരിൽ ഒരാൾ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ആക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. കൂടാതെ ആക്രമികൾക്കു പകരം പരിപാടിയുടെ സംഘാടകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയും ചെയ്തു.

rajastan

ക്രിസ്തുമസ് പരിപാടി അലങ്കോലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. പരിപാടിയുടെ സംഘാടകർ എഡിഎംന് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ പരിപാടികൾ ആരും തടസപ്പെട്ടുത്തിയിട്ടില്ലെന്നാണ് പേലീസിന്റെ നിലപാട്.വകഴിഞ്ഞ ദിവസം യു.പിയില്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടന ഭീഷണി മുഴക്കിയിരുന്നു.

English summary
In yet another attack on the minority in India, a Christmas event was disrupted by Hindutva groups who alleged the organizers of forceful religious conversion.The event was being held in Rajasthan's Pratapgarh on Wednesday night. The protesters alleged that the Missionaries were involved in religious conversion in the name of Christmas celebrations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X