ലൗ ജിഹാദ് ആരോപണം; യുവാവിന് ഹിന്ദു സംഘടനകളുടെ മര്‍ദ്ദനം
ജയ്പൂര്‍: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിന് ലൗ ജിഹാദ് ആരോപിച്ച് കോടതി വളപ്പില്‍ മര്‍ദ്ദനം. രാജസ്ഥാനിലെ അജ്മീറിലെ മുഹമ്മദ് ഹുസൈന് എന്ന 25കാരനെയാണ് ശിവസേന, ബജ്റംഗദള്‍, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്. യുവാവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ കൂട്ടാക്കാത്ത പോലീസ് പിന്നീട് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബുന്ദി സ്വദേശിയായ 22കാരിയെ ഹുസൈന് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. തുടര്‍ന്ന് അജ്മീര്‍ ദര്‍ഗക്ക് സമീപത്തുള്ള ഗസ്റ്റ് ഹൗസില്‍ ഇരുവരും താമസിച്ചുവരികയായിരുന്നു. പ്രായപൂര്‍ത്തിയായ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവഹം ചെയ്തതെന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ മകളെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പിതാവ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

വിഷയത്തില്‍ ഭര്‍ത്താവിനൊപ്പം കോടതിയില്‍ മൊഴി നല്‍കാനെത്തിയതായിരുന്നു യുവതി. എന്നാല്‍ കോടതി വളപ്പില്‍വെച്ച് ഹിന്ദു സംഘടനകള്‍ യുവാവിനെ മര്‍ദ്ദിച്ച് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തി. കോടതിയില്‍ മൊഴി മാറ്റി പറയുന്നതിന് വേണ്ടിയായിരുന്നു ഇത്. ഹുസൈനെതിരെ മൊഴി നല്കാന് വീട്ടുകാര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു.
മൊഴി നല്‍കിയില്ലെങ്കില്‍ ഹുസൈന്റെ ജീവന് ഭീഷണിയാകുമെന്ന് കണ്ടതോടെ തന്നെ ഇഷ്ടമില്ലാതെയാണ് ഹുസൈന് വിവാഹം ചെയ്തതെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി. ഇതോടെ യുവാവിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തട്ടിക്കൊണ്ടുപോകലിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്ത പോലീസ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. പെണ്‍കുട്ടിയെ മുസ്ലീം യുവാവ് വിവാഹം ചെയ്തത് ലൗ ജിഹാദിന് വേണ്ടി ആയിരുന്നെന്നും ലൗ ജിഹാദിന് കുറ്റം ചുമത്തി യുവാവിനെതിരെ കേസെടുക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications