കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഗഡില്‍ ഹിന്ദുത്വ സംഘടനകളുടെ അഴിഞ്ഞാട്ടം.. ജിന്നയുടെ പോസ്റ്റര്‍ ടോയ്‌ലറ്റില്‍, മുസ്ലീം വിരുദ്ധത!!

അലിഗഡില്‍ ആറ് ഹിന്ദുത്വ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ലഖ്‌നൗ: മുഹമ്മദലി ജിന്നയുമായി ബന്ധപ്പെട്ട് അലിഖഡില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നു. യൂണിവേഴ്‌സിറ്റിയിലെ പ്രശ്‌നങ്ങളില്‍ ഹിന്ദുത്വ സംഘടനകള്‍ ഇടപെട്ട് വഷളാക്കിയിരിക്കുകയാണ്. ഇവര്‍ ഇത് ഹിന്ദു മുസ്ലീം പ്രശ്‌നമാക്കി വളര്‍ത്തിയിരിക്കുകയാണ്. യൂണിവേഴ്‌സിറ്റിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. അതേസമയം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രദേശത്ത് കലാപം ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ജിന്നയുടെ ചിത്രം ഇവര്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബിജെപിയുടെയും ഹിന്ദു യുവവാഹിനിയുടെയും പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നേരത്തെ തന്നെ പ്രശ്‌ന സാധ്യത മുന്നില്‍ കണ്ട് ഇവിടെ ഇന്റര്‍നെറ്റ് നിരോധിച്ചിരുന്നു.

മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങള്‍

മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങള്‍

പാകിസ്താന്‍ സ്ഥാപകന്റെ ചിത്രം യൂണിവേഴ്‌സിറ്റിയില്‍ വേണമെന്ന് എന്തിനാണ് വിദ്യാര്‍ത്ഥികള്‍ വാശിപ്പിടിക്കുന്നതെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ചോദ്യം. പക്ഷേ ഹിന്ദുത്വം സംഘടനകളുടെ അഴിഞ്ഞാട്ടമാണ് അലിഖഡില്‍ നടക്കുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ചെന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നതെന്ന് പോലീസ് പറയുന്നു. മുസ്ലീംവിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ഹിന്ദു യുവവാഹിനി, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നിവരാണ് ഇതിന് പിന്തുണ നല്‍കുന്നത്. ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജിന്നയുടെ ചിത്രം

ജിന്നയുടെ ചിത്രം

മുഹമ്മദലി ജിന്നയുടെ ചിത്രം കോളേജ് യൂണിയനില്‍ പതിച്ചെന്ന കാരണം പറഞ്ഞാണ് ഇപ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. എന്നാല്‍ ഇത് നീക്കാനാവില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അതേസമയം ഇവര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിട്ടുണ്ട്. പോലീസിന്റെ ബലപ്രയോഗത്തെ തുടര്‍ന്ന് ഇവര്‍ പിന്‍മാറുകയും ചെയ്തു. തുടര്‍ന്ന് ജിന്നയുടെ ചിത്രം ഡിഎസ് കോളേജില്‍ മുന്നില്‍ ഇവര്‍ കത്തിച്ചു. അലിഖഡിലെ ടോയ്‌ലറ്റുകളില്‍ ഇവര്‍ ജിന്നയുടെ ചിത്രം ഒട്ടിക്കുകയും ചെയ്തു. ഇത് വലിയ രീതിയിലുള്ള പ്രകോപനങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടതിനാല്‍ പോലീസ് മാറ്റിയിട്ടുണ്ട്. അറസ്റ്റിലായവരാണ് പോസ്റ്റര്‍ പതിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

യോഗിയുമായി കൂടിക്കാഴ്ച്ച

യോഗിയുമായി കൂടിക്കാഴ്ച്ച

മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തിയത്. അതായത് അക്രമത്തിന് മുഖ്യമന്ത്രി തന്നെ ആഹ്വാനം ചെയ്‌തെന്നാണ് സൂചന. ചര്‍ച്ചയ്ക്ക് ശേഷം ഹിന്ദുത്വ പ്രവര്‍ത്തകര്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ബൈക്ക് റാലി നടത്തുകയായിരുന്നു. തുടര്‍ന്നാണ് വര്‍ഗീയ വിഷമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ഇതിനെതിരെ പ്രദേശത്തെ മുഫ്തി ഖാലിദ് ഹമീദ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ പോലീസ് തയ്യാറായത്. അതേസമയം ഇവര്‍ക്ക് റാലി നടത്താന്‍ അനുമതി പോലും നല്‍കിയിരുന്നില്ല എന്നതാണ് വാസ്തവം.

കലാപത്തിന് ആഹ്വാനം....

കലാപത്തിന് ആഹ്വാനം....

അറസ്റ്റിലായവരെല്ലാം പ്രമുഖരാണ്. കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഹിന്ദു യുവവാഹിനി പ്രസിഡന്റ് സോനു സവിത, മുന്‍ സിറ്റി പ്രസിഡന്റ് യോഗേന്ദ്ര വര്‍ഷ്‌നെ, ജില്ലാ വൈസ് പ്രസിഡന്റ് വിമല്‍ കുമാര്‍ ബന്ദു എന്നിവരാണ് അറസ്റ്റിലായവരില്‍ പ്രമുഖര്‍. അതേസമയം ഇവരുടെ അറസ്റ്റോടെ പ്രശ്‌നം കൂടുതല്‍ വഷളായിരിക്കുകയാണ്. യുവവാഹിനി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സംഘര്‍ഷത്തിന് ശ്രമിക്കുന്നുണ്ട്. ഇവര്‍ ഗാന്ധിപാര്‍ക്ക് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ഇവരെ പിരിച്ചുവിടാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ സഹായം തേടിയിട്ടുണ്ട് പോലീസ്.

ബിജെപിയുടെ ഇടപെടല്‍

ബിജെപിയുടെ ഇടപെടല്‍

ചിത്രം സംബന്ധിച്ച വിവാദത്തില്‍ ബിജെപി പ്രത്യക്ഷമായി തന്നെ ഇടപെടുന്നുണ്ട്. അറസ്റ്റിലായവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ബിജെപി എംപി സതീഷ് ഗൗതം ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ ഉന്നത പോലീസ് അധികാരികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ജിന്നയുടെ ചിത്രം നീക്കാന്‍ പരാതി നല്‍കിയതും സതീഷ് തന്നെയാണ്. പ്രദേശത്ത് കൂടുതല്‍ സേനകളെ ഇറക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്. കലാപം മറ്റുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുമോ എന്നാണ് പോലീസിന്റെ ഭയം. അതേസമയം അലിഗഡ് യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു സ്ഥാപക നേതാക്കളിലൊരാളായ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ ചിത്രവും ഇവിടെ നിന്ന് നീക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ജിന്ന വിവാദം.... അലിഗഡില്‍ രാഷ്ട്രീയം കളിച്ച് ബിജെപി.. അംബേദ്ക്കറുടെ ചിത്രം... വര്‍ഗീയ രാഷ്ട്രീയം!!ജിന്ന വിവാദം.... അലിഗഡില്‍ രാഷ്ട്രീയം കളിച്ച് ബിജെപി.. അംബേദ്ക്കറുടെ ചിത്രം... വര്‍ഗീയ രാഷ്ട്രീയം!!

15 ലക്ഷം സ്ത്രീധനമില്ല...... പത്താം നാള്‍ നവവധുവിനെ വെടിവെച്ച് കൊന്നു!! പോലീസിന് മുന്നില്‍ നാടകം!!15 ലക്ഷം സ്ത്രീധനമില്ല...... പത്താം നാള്‍ നവവധുവിനെ വെടിവെച്ച് കൊന്നു!! പോലീസിന് മുന്നില്‍ നാടകം!!

English summary
right-wing Hindu activists put up Pak founder’s picture in toilet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X