Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇങ്ങനെ പറയാമോ?പശു അമ്മയും കശ്മീരി പണ്ഡിറ്റുകളുടേത് ഹിന്ദു വംശഹത്യയുമല്ലേ?സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും രാജ്യത്ത് പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന് പറഞ്ഞ നടി സായ് പല്ലവിയ്‌ക്കെതിരെ സൈബര്‍ ആക്രമണം. സായ് പല്ലവിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണം എന്നും കശ്മീരി പണ്ഡിറ്റുകളെ മുസ്ലിങ്ങളുമായി താരതമ്യം ചെയ്യാന്‍ എങ്ങനെ സാധിച്ചു എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം.

സായ് പല്ലവിക്ക് നേരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണങ്ങളാണ് നടക്കുന്നത്. ബോയ്‌കോട്ട് സായ് പല്ലവി എന്ന ഹാഷ്ടാഗിലാണ് വിഷലിപ്തമായ പ്രചരണം. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരിലുള്ള കൊലപാതകവും ഒന്നായി കാണുന്ന സായ് പല്ലവി തീവ്രവാദികളെ കൊല്ലുന്നതും കശ്മീരി പണ്ഡിറ്റുകളെ കൊല്ലുന്നതും ഒരുപോലെയാണ് എന്നാണ് വാദിക്കുന്നത് എന്നാണ് ഒരു ട്വിറ്റര്‍ യൂസറുടെ കമന്റ്.

1

സായ് പല്ലവി ബുദ്ധിയും അവബോധവുമുള്ള സ്ത്രീയാണ് എന്നാണ് താന്‍ കരുതിയത് എന്നും എന്നാല്‍ താരത്തിന്റെ താരതമ്യം നിരാശപ്പെടുത്തി എന്നുമാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകള്‍ സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്നവരാണെന്നും അവരെ കൊല്ലുന്നത് വംശഹത്യയാണ് എന്നുമാണ് മറ്റൊരാളുടെ കമന്റ്. എന്നാല്‍ പശുവിനെ ഹിന്ദു വിശ്വാസ പ്രകാരം അമ്മയായാണ് കാണുന്നത് എന്നും അവരെ ആക്രമിക്കുന്നത് ഇതുമായി ബന്ധപ്പെടുത്താനാവില്ലെന്നും ഇയാള്‍ കമന്റ് ചെയ്യുന്നു.

2

അത് കുറ്റമല്ലെന്നും ഹിന്ദു വംശഹത്യയാണ് എന്നുമാണ് വേറെ ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം സായ് പല്ലവിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ബോളിവുഡിലെ താരപദവിയിലിരിക്കുന്നവര്‍ ആരും പറയാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് സായ് പല്ലവി തുറന്ന് പറഞ്ഞിരിക്കുന്നത് എന്നാണ് ചിലര്‍ പറയുന്നത്. സായ് പല്ലവിയ്‌ക്കെതിരായ വിദ്വേഷ പ്രചരണത്തെ ചെറുക്കണം എന്നും സായ് പല്ലവിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം എന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.

3

റാണ ദഗ്ഗുബട്ടി നായകനാകുന്ന വിരാടപര്‍വ്വം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞത്. താന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനത്തില്‍ അല്ലെന്നും താന്‍ ഒരു പക്ഷവും പിടിക്കാറില്ല എന്നും സായ് പല്ലവി പറയുന്നു. പക്ഷേ മതത്തിന്റെ പേരില്‍ കാണിച്ച് കൂട്ടുന്ന ആക്രമങ്ങള്‍ക്കെതിരെ തനിക്ക് എതിര്‍പ്പുണ്ടെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

4

ഞാനൊരു ന്യൂട്രല്‍ കുടുംബത്തിലാണ് ജനിച്ചത്. അതുകൊണ്ട് അവിടെ രാഷ്ട്രീയമായ തുല്യതയുണ്ട്. നല്ലൊരു മനുഷ്യനാവാനാണ് തന്നെ കുടുംബം പഠിപ്പിച്ചത് എന്നും സായ് പല്ലവി പറഞ്ഞിരുന്നു. ഇടതുപക്ഷത്തെ കുറിച്ചും വലതുപക്ഷത്തെ കുറിച്ചും താന്‍ കേട്ടിട്ടുണ്ട് എന്നും ആരാണ് ശരിയെന്നോ ആരാണ് തെറ്റെന്നോ നമുക്ക് പറയാനാവില്ലെന്നും സായ് പല്ലവി പറയുന്നു. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ ആ സമയത്ത് കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെടുന്നതാണ് കാണിച്ചത് എന്നും താരം ചൂണ്ടിക്കാട്ടി.

5

ഇതൊരു മതപരമായ പ്രശ്നമായി കാണുന്നുണ്ടെങ്കില്‍, അടുത്തിടെ പശുക്കളെയും കൊണ്ടുപോവുകയായിരുന്ന ഒരു മുസ്ലീം ഡ്രൈവറെ ഇതേ പോലെ തല്ലിച്ചതച്ചിരുന്നു എന്നും അദ്ദേഹത്തിന് ജയ് ശ്രീറാം വിളിക്കേണ്ടി വന്നു എന്നും സായ് പല്ലവി പറഞ്ഞിരുന്നു.കശ്മീരിലെ സംഭവും ഇതും തമ്മില്‍ എന്താണ് വ്യത്യാസം എന്നും നമ്മള്‍ നല്ല മനുഷ്യരായിരിക്കുകയാണ് വേണ്ടത് എന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്.

6

നല്ലവരാണെങ്കില്‍ നമ്മള്‍ ആരെയും വേദനിപ്പിക്കില്ല എന്നും നീതി എന്നത് ഇടത്തോ വലത്തോ അല്ല എന്നുമായിരുന്നു അഭിമുഖത്തില്‍ സായ് പല്ലവി വ്യക്തമാക്കിയത്. നിങ്ങള്‍ ശക്തനാണെങ്കില്‍, മറ്റൊരാളെ അടിച്ചമര്‍ത്തുന്നുണ്ടെങ്കില്‍, നിങ്ങളുടെ ഭാഗത്താണ് തെറ്റ് എന്നും വലിയൊരു വിഭാഗം ചെറിയൊരു വിഭാഗത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് തെറ്റാണ് എന്നും താരം പറഞ്ഞിരുന്നു. യുദ്ധം നടത്തേണ്ടത് രണ്ട് തുല്യ ശക്തികള്‍ തമ്മിലാണ് എന്നും സായ് പല്ലവി പറഞ്ഞിരുന്നു.

പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+