മത സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിച്ചു! സര്‍ഫ് എക്സെല്‍ ബഹിഷ്കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം
Recommended Video

മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഫ് എക്സല്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ പിന്നാലെ പരസ്യത്തിനെതിരെ വാളെടുത്ത് സംഘപരിവാര്‍ സംഘടനകള്‍. പരസ്യം ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് സംഘപരിവാര്‍ സൈബര്‍ ആക്രമണം തുടങ്ങിക്കഴിഞ്ഞു. #BoycottSurfExcel എന്ന ഹാഷ്ടാഗിലാണ് സൈബര്‍ ആക്രമണം.
ഹോളിക്കിടയില്‍ വെള്ളിയാഴ്ച പള്ളിയില്‍ എത്താന്‍ തന്‍റെ മുസ്ലീമായ ആണ്‍സുഹൃത്തിനെ സഹായിക്കുന്ന പെണ്‍കുട്ടിയാണ് വീഡിയോയില്‍. ഇതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.

മതസൗഹാര്‍ദ്ദം
മതസൗഹാര്‍ദ്ദമാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഹോളിക്കിടയില്‍ വെള്ള പൈജാമ ധരിച്ച തന്‍റെ ആണ്‍സുഹൃത്തിനെ വെള്ളിയാഴ്ച പള്ളിയിലേക്ക് സൈക്കിളില്‍ എത്തിക്കാന്‍ ഒരു ഹിന്ദുപെണ്‍കുട്ടി ചെയ്യുന്ന കാര്യങ്ങളാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്.

പെണ്‍കുട്ടിക്ക് നേരെ
ബക്കറ്റ് നിറയെ ചായങ്ങളുമായി കാത്തിരിക്കുന്ന കുട്ടി കൂട്ടങ്ങള്‍ക്കിടയിലേക്ക് പെണ്‍കുട്ടി പോയി നില്‍ക്കും. അവരെ പെണ്‍കുട്ടി പ്രകോപിപ്പിക്കുന്നതോടെ മുഴുവന്‍ ചായങ്ങളും അവര്‍ പെണ്‍കുട്ടിക്ക് മേല്‍ ഒഴിക്കും.

സൈക്കിളില്‍
എല്ലാവരുടേയും കൈയ്യിലെ ചായങ്ങള്‍ ഒഴിഞ്ഞെന്ന് ഉറപ്പുവരുത്തുന്നതോടെ പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ സൈക്കിളില്‍ കൂട്ടികൊണ്ടുപോകുകയാണ്.

തടയും
പെണ്‍കുട്ടിക്ക് മേല്‍ ചായം എറിഞ്ഞ കുട്ടിക്കൂട്ടത്തിലെ ഒരാളുടെ കൈയ്യില്‍ ചായം ബാക്കിയുണ്ടാകും. ആ കുട്ടി പെണ്‍കുട്ടിക്ക് മേല്‍ ചായം എറിയാന്‍ ശ്രമിക്കുമെങ്കിലും മറ്റുള്ളവര്‍ അത് തടയും.

നിസ്കരിച്ച് മടക്കം
ഇതോടെ ആണ്‍സുഹൃത്തിനെ ഭദ്രമായി തന്നെ അവള്‍ ' ചായങ്ങളില്‍' നിന്ന് രക്ഷിച്ച് പള്ളിയില്‍ എത്തിക്കും. നിസ്കരിച്ച് ഉടനെ വരാം എന്ന് പറഞ്ഞാണ് ആണ്‍കുട്ടി പള്ളിയിലേക്ക് കയറി പോകുന്നത്.

സോഷ്യല്‍ മീഡിയ
അപ്പോള്‍ നമ്മുക്ക് കളറില്‍ കളിക്കാമെന്ന് പെണ്‍കുട്ടിയും മറുപടി പറയുന്നു. പരസ്യം നല്‍കുന്ന സന്ദേശത്തെ സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തി രംഗത്തെത്തി. മതസൗഹാര്‍ദ്ദത്തെ മികച്ച രീതിയില്‍ കുട്ടികളിലൂടെ അവതരിപ്പിച്ചതിന് കൈയ്യടിയും നേടുന്നുണ്ട്.

സംഘപരിവാര്‍ ഭീഷണി
എന്നാല്‍ ഇതാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ ലിവറിന്‍റെ എല്ലാ ഉത്പന്നങ്ങളും ബഹിഷ്കരിക്കുമെന്നാണ് സംഘപരിവാറിന്‍റെ ഭീഷണി.
|
#BoycottSurfExcel
ട്വിറ്ററിലൂടെ #BoycottSurfExcel എന്ന ഹാഷ് ടാഗിലൂടെയാണ് പ്രചരണം കൊഴുക്കുന്നത്. അതേസമയം പരസ്യത്തെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.
|
പിന്തുണച്ചും
സര്‍ഫ് എക്സലിന് ക്ലീന്‍ ചെയ്യാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ കൂടി ഉണ്ട്, അത് സംഘികളുടെ മനസാണെന്നാണ് ചിലര്‍ കുറിച്ചിരിക്കുന്നത്. കമ്പനിയുടെ പരസ്യ തന്ത്രമാണിതെന്നാണ് ചിലര്‍ വിമര്‍ശിച്ചിരിക്കുന്നത്.












Click it and Unblock the Notifications