കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്ആര്‍ഡി മന്ത്രാലയത്തില്‍ നിന്ന് റിന റേ പുറത്തേക്ക്: അധിക ചുമതല അമിത് ഖരേയ്ക്ക് !!

  • By S Swetha
Google Oneindia Malayalam News

ദില്ലി: മാനവ വിഭവശേഷി മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ സെക്രട്ടറി പദവിയില്‍ നിന്നും റിന റേ പുറത്തേക്ക്. 2018 ആഗസ്റ്റില്‍ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നതിന് മുമ്പ്, 2015 മുതല്‍ റേ മാനവ വിഭവശേഷി മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു. ദില്ലി സര്‍ക്കാരില്‍ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984-ലെ യൂണിയന്‍ ടെറിട്ടറി കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് റേ.

അയോധ്യ കേസില്‍ കൂടുതല്‍ സമയം വേണമെന്ന് ഹിന്ദു മഹാസഭ; കടുത്ത ഭാഷയില്‍ സുപ്രീംകോടതിഅയോധ്യ കേസില്‍ കൂടുതല്‍ സമയം വേണമെന്ന് ഹിന്ദു മഹാസഭ; കടുത്ത ഭാഷയില്‍ സുപ്രീംകോടതി

പ്രധാനമന്ത്രിയുടെ ഓഫീസ് അവരുടെ പ്രകടനത്തില്‍ സന്തുഷ്ടരല്ലെന്നും പെരുമാറ്റ പ്രശ്‌നങ്ങള്‍ കാരണമാണ് നീക്കം ചെയ്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അമിത് ഖരേയ്ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ സെക്രട്ടറി തസ്തികയുടെ അധിക ചുമതല നല്‍കിയതായി പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

rinaray-15

കരട് ദേശീയ വിദ്യാഭ്യാസ നയത്തിനും അടുത്തിടെ ആരംഭിച്ച പ്രധാന്‍ മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാമിനും അന്തിമ രൂപം നല്‍കുന്നത് ഉള്‍പ്പെടെ നിരവധി സംരംഭങ്ങളിലും പദ്ധതികളിലും കാലതാമസം വരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്തതിനാലാണ് അവരെ പെട്ടെന്ന് പുറത്താക്കിയതെന്ന് മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനില്‍ സ്വരൂപ് വിരമിച്ചതിനെത്തുടര്‍ന്നാണ് ഈ വര്‍ഷം മാര്‍ച്ചില്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയായി റേ ചുമതലയേല്‍ക്കുന്നത്. റേയെ നീക്കംചെയ്യുന്നത് വലിയ ഞെട്ടലാണ്, പ്രഖ്യാപനത്തിന് ശേഷം ഒരു ദിവസം പോലും നല്‍കാത്തത് അപമാനകരമാണെന്നും അവരുടെ സഹപ്രവര്‍ത്തകരിലൊരാള്‍ പ്രതികരിച്ചു. അവര്‍ ഓഫീസിലെത്തി, തന്റെ സാധനങ്ങള്‍ ശേഖരിച്ചതായും എച്ച്ആര്‍ഡി മന്ത്രി രമേശ് പൊഖരിയാല്‍ നിഷാങ്കിനെ കണ്ട് തിരിച്ചു പോയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റേയുടെ രക്ഷാകര്‍തൃ കേഡറിലേക്ക് ഒരു സെക്രട്ടറിയെ തിരിച്ചയക്കുന്നത് അങ്ങേയറ്റം അസാധാരണമാണെന്നും ഇതുപോലുള്ള കുറച്ച് ഉദാഹരണങ്ങളുണ്ടെന്നും ചില മുന്‍ ബ്യൂറോക്രാറ്റുകള്‍ പ്രതികരിച്ചു. മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍ സി ഗോയല്‍, മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്, മുന്‍ ടെലികോം സെക്രട്ടറി ജെ എസ് ദെരെ എന്നിവര്‍ സ്ഥലംമാറിയെങ്കിലും അവര്‍ക്ക് കേന്ദ്രത്തില്‍ തന്നെ പ്രാധാന്യം കുറഞ്ഞ ചുമതലകള്‍ നല്‍കിയിരുന്നു.

English summary
Rina Ray moves out of HRD ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X