'റിങ്കുവിന്റെ വിവാഹാലോചന വന്നു, നിശ്ചയം കഴിഞ്ഞിട്ടില്ല'; പ്രായം കുറഞ്ഞ എംപി, ആരാണ് പ്രിയ സരോജ്?
ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ വിവാഹ നിശ്ചയം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം മുന്‍പ് പ്രചരിക്കുന്നുണ്ട്. സമാജ്വാദി പാര്‍ട്ടി എം പി പ്രിയ സരോജുമായി റിങ്കു സിംഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് പ്രിയയുടെ പിതാവ് തുഫാനി സരോജ് രംഗത്തെത്തിയിരുന്നു. റിങ്കുവിന്റെ കുടുംബത്തില്‍ നിന്ന് ആലോചന വന്നിട്ടുണ്ട് എന്ന് തുഫാനി സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ഔപചാരികമായ വിവാഹനിശ്ചയം നടന്നിട്ടില്ലെന്നും പ്രിയ ഇപ്പോള്‍ തിരുവനന്തപുരത്താണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായം എംപിമാരില്‍ ഒരാളായ പ്രിയ സരേജ് ആരാണ് എന്നും മറ്റ് വിശദാംശങ്ങളും നമുക്ക് പരിശോധിക്കാം...

1998 ല്‍ ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് പ്രിയ സരോജ് ജനിച്ചത്. ലോക്സഭയിലെ സമാജ്വാദി പാര്‍ട്ടി എംപിയാണ് പ്രിയ. ന്യൂഡല്‍ഹിയിലെ എയര്‍ഫോഴ്സ് ഗോള്‍ഡന്‍ ജൂബിലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് പ്രിയ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഒരു അഭിഭാഷക കൂടിയായ പ്രിയ നോയിഡയിലെ അമിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എല്‍എല്‍ബി ബിരുദം കരസ്ഥമാക്കിയത്.
26 കാരിയായ പ്രിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മച്ച്ലിഷഹര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 35,850 വോട്ടുകള്‍ക്ക് ബിജെപിയുടെ സിറ്റിംഗ് എംപി ബിപി സരോജിനെ പരാജയപ്പെടുത്തിയാണ് പ്രിയ ലോക്‌സഭാംഗമായത്. സാമൂഹ്യനീതിയും ശാക്തീകരണവും സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റി അംഗമാണ് പ്രിയ സരോജ്. പ്രിയയുടെ പിതാവ് തുഫാനി ഉത്തര്‍പ്രദേശില്‍ നിന്ന് മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിലവിലെ ജൗന്‍പൂരിലെ കേരകത്ത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് തുഫാനി സരോജ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം പ്രിയയുടെ ആസ്തി 11,25,719 രൂപയാണ്. പ്രിയ സരോജിന്റെ കൈയില്‍ 75,000 രൂപയും യൂണിയന്‍ ബാങ്കില്‍ 10,10,000 രൂപയും കാനറാ ബാങ്കില്‍ 8,719 രൂപയും ഉണ്ട് എന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 32,000 രൂപ വിലമതിക്കുന്ന 5 ഗ്രാം സ്വര്‍ണം ഉണ്ടെന്നും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പ്രിയ പറയുന്നു.
ഐപിഎല്ലിലൂടെ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റിങ്കു സിംഗ്. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ റിങ്കു ഇന്ത്യക്കായി 30 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 165.14 സ്‌ട്രൈക്ക് റേറ്റില്‍ 507 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നുള്ള 27 കാരനായ റിങ്കു സിംഗ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ്. 2023ല്‍ ഒരോവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്സ് നേടി കൊല്‍ക്കത്തയെ ജയിപ്പിച്ചതോടെയാണ് റിങ്കു ശ്രദ്ധിക്കപ്പെടുന്നത്.












Click it and Unblock the Notifications