റിയോ ഒളിംപിക്സ്; ലിയാണ്ടര്‍ പേയ്സിനെതിരെ മുന്‍ സഹതാരം ഭൂപതി
ദില്ലി: റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ പുരുഷ ഡബിള്‍സിലെ മോശം പ്രകടനത്തിന് ലിയാണ്ടര്‍ പേയ്സിനെ കുറ്റപ്പെടുത്തി മുന്‍ സഹതാരം മഹേഷ് ഭൂപതി. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഭൂപതി പേയ്സിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. മെഡല്‍ പ്രതീക്ഷയുമായി റിയോയിലെത്തിയ ഇന്ത്യന്‍ ജോഡികളായ പെയ്സും രോഹന് ബൊപ്പണ്ണയും ആദ്യ റൗണ്ടില്‍ തന്നെ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
രണ്ടുവര്‍ഷം മുന്‍പുതന്നെ ഒളിമ്പിക്സ് ഷെഡ്യൂള്‍ തയ്യാറായിരുന്നെങ്കിലും ശനിയാഴ്ച്ച നടക്കുന്ന മത്സരത്തില്‍ അദ്ഭുതം പ്രതീക്ഷിച്ച് വ്യാഴാഴ്ച്ച രാത്രി റിയോയിലെത്തിയ പെയ്സിന്റെ നടപടി ഒരു ന്യായീകരണവുമില്ലാത്തതാണെന്ന് ഭൂപതി പറഞ്ഞു. പരിശീലനം നടത്താതെയാണ് ഇരുവരും കോര്ട്ടിലിറങ്ങിയതെന്ന് ഭൂപതി ആരോപിച്ചു.

അതേസമയം, ബൊപ്പണ്ണയുടെ പങ്കാളിയായി പെയ്സിനെ തിരഞ്ഞെടുത്ത സെലക്റ്റേഴ്സിന്റെ തീരുമാനം ശരിയാണെന്ന് ഭൂപതി പറഞ്ഞു. സകേത് മയ്നേനിയെ ആയിരുന്നു ബൊപ്പണ്ണ ഡബിള്‍സ് പങ്കാളിയായി നിര്‍ദേശിച്ചിരുന്നതെങ്കിലും മെഡലിന് കൂടുതല്‍ സാധ്യത ബൊപ്പണ്ണ-പെയ്സ് സഖ്യത്തിനാകുമെന്ന് കണക്കു കൂട്ടിയ സെലക്റ്റര്‍മാര്‍ ആണ് ആ നിര്‍ദേശം തള്ളിക്കളഞ്ഞത്.
ഇന്ത്യന്‍ ടെന്നീസില്‍ സുവര്‍ണകാലഘട്ടത്തിന് തുടക്കമിട്ട കളിക്കാരാണ് പേയ്സും ഭൂപതിയും. നീണ്ടകാലം ഇരുവരും ഒരുമിച്ചു കോര്ട്ടിലിറങ്ങിയിരുന്നെങ്കിലും പിന്നീട് ശത്രുക്കളായി മാറുകയായിരുന്നു. മൂന്ന് ഗ്രാന്സ്ലാം കിരീടങ്ങള്‍ ഉള്‍പ്പെടെ പെയ്സിനോടൊപ്പം 28 ഡബിള്‍സ് കിരീടങ്ങള്‍ നേടിയ താരമാണ് ഭൂപതി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications