കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയോ ഒളിംപിക്സ്‌; ലിയാണ്ടര്‍ പേയ്‌സിനെതിരെ മുന്‍ സഹതാരം ഭൂപതി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ പുരുഷ ഡബിള്‍സിലെ മോശം പ്രകടനത്തിന് ലിയാണ്ടര്‍ പേയ്‌സിനെ കുറ്റപ്പെടുത്തി മുന്‍ സഹതാരം മഹേഷ് ഭൂപതി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭൂപതി പേയ്‌സിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. മെഡല്‍ പ്രതീക്ഷയുമായി റിയോയിലെത്തിയ ഇന്ത്യന്‍ ജോഡികളായ പെയ്‌സും രോഹന്‍ ബൊപ്പണ്ണയും ആദ്യ റൗണ്ടില്‍ തന്നെ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.

രണ്ടുവര്‍ഷം മുന്‍പുതന്നെ ഒളിമ്പിക്‌സ് ഷെഡ്യൂള്‍ തയ്യാറായിരുന്നെങ്കിലും ശനിയാഴ്ച്ച നടക്കുന്ന മത്സരത്തില്‍ അദ്ഭുതം പ്രതീക്ഷിച്ച് വ്യാഴാഴ്ച്ച രാത്രി റിയോയിലെത്തിയ പെയ്‌സിന്റെ നടപടി ഒരു ന്യായീകരണവുമില്ലാത്തതാണെന്ന് ഭൂപതി പറഞ്ഞു. പരിശീലനം നടത്താതെയാണ് ഇരുവരും കോര്‍ട്ടിലിറങ്ങിയതെന്ന് ഭൂപതി ആരോപിച്ചു.

 leander-paes

അതേസമയം, ബൊപ്പണ്ണയുടെ പങ്കാളിയായി പെയ്‌സിനെ തിരഞ്ഞെടുത്ത സെലക്‌റ്റേഴ്‌സിന്റെ തീരുമാനം ശരിയാണെന്ന് ഭൂപതി പറഞ്ഞു. സകേത് മയ്‌നേനിയെ ആയിരുന്നു ബൊപ്പണ്ണ ഡബിള്‍സ് പങ്കാളിയായി നിര്‍ദേശിച്ചിരുന്നതെങ്കിലും മെഡലിന് കൂടുതല്‍ സാധ്യത ബൊപ്പണ്ണ-പെയ്‌സ് സഖ്യത്തിനാകുമെന്ന് കണക്കു കൂട്ടിയ സെലക്റ്റര്‍മാര്‍ ആണ് ആ നിര്‍ദേശം തള്ളിക്കളഞ്ഞത്.

ഇന്ത്യന്‍ ടെന്നീസില്‍ സുവര്‍ണകാലഘട്ടത്തിന് തുടക്കമിട്ട കളിക്കാരാണ് പേയ്‌സും ഭൂപതിയും. നീണ്ടകാലം ഇരുവരും ഒരുമിച്ചു കോര്‍ട്ടിലിറങ്ങിയിരുന്നെങ്കിലും പിന്നീട് ശത്രുക്കളായി മാറുകയായിരുന്നു. മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ ഉള്‍പ്പെടെ പെയ്‌സിനോടൊപ്പം 28 ഡബിള്‍സ് കിരീടങ്ങള്‍ നേടിയ താരമാണ് ഭൂപതി.

English summary
Rio Olympics; Mahesh Bhupathi condemns ex-partner Leander Paes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X