കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കിന് പുല്ല് വില!!! വിലക്ക് വകവയ്ക്കാതെ രാഹുല്‍ ഗാന്ധി സഹാരന്‍പൂരിലേക്ക്

ജില്ലാ ഭരണകൂടം രാഹുല്‍ ഗാന്ധിയുടെ പ്രവേശന അനുമതി നിഷേധിച്ചിരുന്നു

  • By Ankitha
Google Oneindia Malayalam News

ദില്ലി: ജില്ല ഭരണകൂടത്തിന്റെ വിലക്ക് വകവയ്ക്കാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഹാരന്‍പൂരിലേക്ക്. ആക്രമണത്തിനിരയായ ദളിതരുടെ വീടുകള്‍ സന്ദര്‍ശിക്കും.നേരത്തെ മതിയായ സുരക്ഷാകരണങ്ങല്‍ ഇല്ലെന്നു കാട്ടി ജില്ല ഭരണകൂടം രാഹുല്‍ ഗാന്ധിക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു.

rahul gandi

സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സഹാരന്‍പൂര്‍ എസ്പിയായിരുന്ന സുഭാഷ്ചന്ദ്ര ദുബെയെ മാറ്റി ബാബ്ലു കുമാറിനെ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചിരുന്നു.

ദളിതര്‍ക്ക് നേരെയുള്ള അക്രമം

ദളിതര്‍ക്ക് നേരെയുള്ള അക്രമം

ബിഎസ്പി നേതാവ് മായവതിയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി വന്നിരുന്ന ദളിതര്‍ക്ക് നേരെ ഒരു സംഘം ആളുകള്‍ അക്രമണം അഴിച്ചു വിടുകയായിരുന്നു.ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് അടുത്ത ദിവസം വീട്ടില്‍ ഉറങ്ങി കിടന്ന ദളിതര്‍ക്കു നേരെ ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്തിരുന്നു. ഇതിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സഹാരണ്‍പൂരില്‍ നിരോധാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തടഞ്ഞു

കലാപ സ്ഥലം സന്ദര്‍ശിക്കാന്‍ ഗാഹുല്‍ ഗാന്ധി ജില്ല ഭരണകൂടത്തിനോട് അനുമതി നേടിയിരുന്നു. എന്നാല്‍ ഇവര്‍ അനുമതി നിഷേധിക്കുകയായിരുന്നു. സുരക്ഷപ്രശ്‌നങ്ങല്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന് അനുമതി നല്‍കാതിരുന്നതെന്നാണ് ജില്ല ഭരണകൂടത്തിന്റെ വാദം.

മായവതിയുടെ സന്ദര്‍ശനം

മായവതിയുടെ സന്ദര്‍ശനം

ബിഎസ്പി നേതാവ് മായവതിയുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ ദളിതര്‍ക്ക് നേരെയാണ് സവര്‍ണ്ണരുടെ ആക്രമണം ഉണ്ടായത്. മായവതിയുടെ സന്ദര്‍ശന ശേഷവും ശക്തമായ പൊലീസ് കാവല്‍ ഉണ്ടായിട്ടു പോലും സംഭവസ്ഥലത്ത് വീണ്ടും അക്രമം പൊട്ടിപുറപ്പെടുകയായിരുന്നു.

യോഗി സര്‍ക്കാരിന്‍രെ പരാജയം

യോഗി സര്‍ക്കാരിന്‍രെ പരാജയം

ജില്ലയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കര്‍ 4000 അര്‍ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്.യുപിയിലെ ക്രമസമാധാന രംഗം തകര്‍ന്നെന്ന് ബിഎസ്പി നേതാവ് മായാവതി ആരോപിച്ചു.യുപി സര്‍ക്കാരിന്റെ പരാജമാണ് ഇവിടെ കാണുന്നതെന്നും മായവതി പറഞ്ഞു.

വീടുതകള്‍ തീ വെച്ചു

വീടുതകള്‍ തീ വെച്ചു

തുടര്‍ച്ചയായ സംഘര്‍ഷത്തിന് വേദിയായി മാറുകയാണ് യുപിയിലെ സഹാരന്‍പൂര്‍.ദളിതര്‍ക്ക് നേരെ ഉയര്‍ന്ന ജാതിക്കാര്‍ അഴിച്ചു വിടുന്ന അക്രമങ്ങള്‍ ദിനം പ്രതികൂടി വരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ കലാപത്തില്‍ 40 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കൂടാതെ സംഘര്‍ഷത്തിനിടയില്‍ 100 കണക്കിന ദളിതരുടെ വീടുകള്‍ തീയിട്ടു തകര്‍ക്കപ്പെട്ടു. തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഒട്ടനവധിപേര്‍ വീടു ഉപേക്ഷിച്ചിട്ട് നാട്ടില്‍ നിന്നു തന്നെ പോയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കെഎസ്ആര്‍ടിസിയില്‍ ഇനി സിംഗിള്‍ ഡ്യൂട്ടി, പക്ഷെ എല്ലാവര്‍ക്കുമില്ല!! ഇവര്‍ക്കു മാത്രം..കൂടുതല്‍ വായിക്കാന്‍....

പ്രണവ് മോഹന്‍ലാലുമായി പ്രണയത്തിലാണെന്ന് പറഞ്ഞ നടി, ദേ ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞു.. കാണൂ..കൂടുതല്‍ വായിക്കാന്‍....

English summary
Authorities in riot-hit Saharanpur were bracing for a visit by Rahul Gandhi a day after the Congress leader was denied permission to travel to the strife-torn district in western Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X