Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീദേവിയുടെ മൃതദേഹത്തിനരികെ പൊട്ടിച്ചിരിച്ച് പ്രശസ്ത നടി; വിവാദം കത്തുന്നു!! മരണവീട്ടിലും...

മരണവീട്ടില്‍ വന്നാല്‍ ചിരിക്കരുതെന്ന് നിയമമുണ്ടോ. സങ്കടത്തോടെ മാത്രമേ നില്‍ക്കാവുവെന്ന് നിയമമുണ്ടോ.

Recommended Video

cmsvideo
    ശ്രീദേവി മരിച്ചു കിടക്കുമ്പോൾ പൊട്ടിച്ചിരിച്ച് നടി, സംഭവം വൻ വിവാദത്തിലേക്ക് | Oneindia Malayalam

    സിനിമാ പ്രേമികള്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു നടി ശ്രീദേവിയുടെ വിയോഗം. ദുബായില്‍ വച്ചുണ്ടായ അവരുടെ മരണം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ശ്രീദേവിയുടെ വിയോഗവും അനുബന്ധ വിവരങ്ങളുമെല്ലാമായിരുന്നു പ്രധാന വാര്‍ത്ത. രാജ്യത്തെ പ്രമുഖരെല്ലാം വിയോഗത്തില്‍ ദു:ഖം പ്രകടിപ്പിച്ചിരിക്കെ ഒരാള്‍ മാത്രം സന്തോഷിക്കുന്നു. അതും ശ്രീദേവിയുടെ അന്ത്യകര്‍മങ്ങള്‍ക്കിടെ. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സന്തോഷ പ്രകടനം നടി ജാക്കിലിന്‍ ഫെര്‍ണാണ്ടസിന്റെതാണ്. സോഷ്യല്‍ മീഡിയ കൊന്നുകൊലവിളിക്കുകയാണ് നടിയെ. എന്താണ് നടി ചെയ്തത്...

    സങ്കടകരമായ സാഹചര്യം

    സങ്കടകരമായ സാഹചര്യം

    ബോളിവുഡ് താരങ്ങളെ ഒന്നടങ്കം സങ്കടകരമായ സാഹചര്യത്തിലെത്തിച്ചു ശ്രീദേവിയുടെ വിടവാങ്ങല്‍. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് 50 വര്‍ഷം നീണ്ട നടിയുടെ താരയാത്രയെ കുറിച്ചു മാത്രം. പലരും അവരോടൊന്നിച്ചുള്ള പഴയ ഓര്‍മകള്‍ പങ്കുവച്ചു.

    അമിതാവേശം കാട്ടി

    അമിതാവേശം കാട്ടി

    മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ മാധ്യമങ്ങള്‍ അമിതാവേശം കാട്ടിയെന്ന ആരോപണവുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ പ്രത്യക്ഷമായി വിമര്‍ശിച്ച് പല താരങ്ങളും രംഗത്തെത്തി. അപ്പോഴാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്.

    പൊതുദര്‍ശനത്തിനിടെ

    പൊതുദര്‍ശനത്തിനിടെ

    ചൊവ്വാഴ്ച രാത്രിയാണ് ദുബായില്‍ നിന്ന് മൃതദേഹം മുംബൈയിലെത്തിച്ചത്. ആരാധകര്‍ ഒരുനോക്കു കാണാന്‍ കൊതിച്ചിരുന്നത് മണിക്കൂറുകളാണ്. ബുധനാഴ്ച അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വച്ചു.

    നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

    നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

    ബോളിവുഡ് താരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഒഴുകുകയായിരുന്നു. അതിലൊരാളായിരുന്നു നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ശ്രീദേവിയുടെ ഭൗതിക ശരീരം നടി സന്ദര്‍ശിക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു.

    ചിത്രങ്ങള്‍

    ചിത്രങ്ങള്‍

    പക്ഷേ, വ്യാഴാഴ്ച മുതല്‍ ജാക്വിലിന്റെ വീഡിയോ പ്രചരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ നടി ചിരിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്.

    എല്ലാവരും മൗനികള്‍

    എല്ലാവരും മൗനികള്‍

    ഒരാളോട് പൊട്ടിച്ചിരിച്ച് ജാക്വിലിന്‍ സംസാരിക്കുന്നതും സന്തോഷം പങ്കുവയ്ക്കുന്നതുമാണ് വിവാദമായിരിക്കുന്നത്. പല താരങ്ങളും മൗനികളായി സമീപത്ത് നില്‍ക്കുന്നതും പ്രചരിക്കുന്ന ചിത്രങ്ങളിലുണ്ട്. ഏറെ പ്രശസ്തമായ മുന്‍ മോഡല്‍ കൂടിയാണ് ജാക്വിലിന്‍.

    അവാര്‍ഡ് വേദിയാണോ

    അവാര്‍ഡ് വേദിയാണോ

    പ്രശസ്ത വ്യക്തിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയാകാന്‍ വന്നതാണെന്ന് നടി മറന്നോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. അവാര്‍ഡ് ലഭിക്കുന്ന വേദിയാണെന്ന് കരുതിയോ എന്നും ചിലര്‍ വിമര്‍ശിച്ചു.

    അഭിനയിച്ചൂടേ

    അഭിനയിച്ചൂടേ

    അഭിനയിച്ച് ദുഖത്തോടെ നില്‍ക്കാന്‍ പാടില്ലായിരുന്നോ എന്ന പരിഹാസ ചോദ്യവും ഉയരുന്നുണ്ട്. ഒരു പെണ്‍കുട്ടിയാണ് നടി ചിരിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ട്വീറ്റിനെതിരേയും പലരും രംഗത്തെത്തി.

    അനുകൂലികളുടെ വാദം

    അനുകൂലികളുടെ വാദം

    ഏത് സ്ഥലത്താണെങ്കിലും ഒരാള്‍ നമ്മോട് ചിരിച്ചാല്‍ തിരിച്ചു ചിരിക്കില്ലേ. ഒന്നു അഭിവാദ്യം ചെയ്യില്ലേ. ആ ഒരു രംഗം മാത്രം കണ്ട് നടി പൂര്‍ണ സന്തോഷവതിയാണ് എന്ന്് വിധിയെഴുതരുതെന്നാണ് നടിയെ പിന്തുണച്ചവരുടെ പ്രതികരണം.

    ചിരിക്കുന്നവര്‍ക്കാകും

    ചിരിക്കുന്നവര്‍ക്കാകും

    ചിലപ്പോള്‍ സങ്കടങ്ങള്‍ മറച്ചുപിടിക്കാന്‍ നാം ചിരിക്കാറില്ലേ. ചിലിക്കുന്നവര്‍ക്കാകും ശ്രീദേവിയുടെ വിയോഗത്തില്‍ ഏറെ വിഷമം. അക്കാര്യം കൂടി കണക്കിലെടുക്കണമെന്നു പോസ്റ്റിന് താഴെ പ്രതികരിച്ചവരുമുണ്ട്.

    ചിരിക്കരുതെന്ന് നിയമമുണ്ടോ

    ചിരിക്കരുതെന്ന് നിയമമുണ്ടോ

    മരണവീട്ടില്‍ വന്നാല്‍ ചിരിക്കരുതെന്ന് നിയമമുണ്ടോ. സങ്കടത്തോടെ മാത്രമേ നില്‍ക്കാവുവെന്ന് നിയമമുണ്ടോ. പിന്നെ എന്താണ ഒരാള്‍ ചിരിച്ചാല്‍- ഒരു പ്രതികരണം ഇങ്ങനെയായിരുന്നു. എന്താലാലും പെണ്‍കുട്ടിയുടെ ട്വീറ്റും നടിയുടെ ചിരിയും വന്‍ വിവാദമായിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+