കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാബുകൾ അടച്ചു,കർണാടകത്തിൽ കുതിച്ച് കൊവിഡ്; ഇന്ന് 1267 പേർക്ക് രോഗികൾ

  • By Aami Madhu
Google Oneindia Malayalam News

ബെംഗളുരു; കർണാടകത്തിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. ഇന്ന് 1267 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ബംഗളുരുവിൽ മാത്രം 783പേർക്കാണ് രോഗ ബാധിച്ചത്. സംസ്ഥാനത്തു ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 13190പേർക്കാണ്. ഇനിയും കേസുകൾ കുത്തനെ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ടെസ്റ്റ് നടത്തുന്ന രണ്ട് പ്രധാന ലാബുകൾ അടഞ്ഞതോടെയാണ് കേസുകളുടെ എണ്ണം കൂടുന്നതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് കേസുകൾ വലിയ തോതിൽ ഉയർന്നത്. സാധാരണ 150 നും 200 നും ഇടയിലാണ് രോഗികൾ ഉണ്ടാവാറുള്ളതെങ്കിലും ഇത് ഒറ്റയടിക്കാണ് ഉയരുന്നത്. ശനിയാഴ്ച മാത്രം 918 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 596 എണ്ണം ബെംഗളൂരുവിൽ മാത്രമായിരുന്നു. കർണാടകത്തിൽ രണ്ട് പ്രധാനപ്പെട്ട ഗവൺമെൻറ് ലാബുകൾ അടഞ്ഞ് കിടന്നതോടെയാണ് ഇതെന്ന് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ലാബുകൾ അടച്ചത്.

covid in karnataka

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

ലാബുകൾ അടച്ചതോടെ പിന്നീട് കെട്ടികിടന്ന പരിശോധന ഫലങ്ങൾ ഒരുമിച്ച് പുറത്തുവരുന്നതാണ് എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. 11,500 സാമ്പിളുകളുടെ പരിശോധന പലമായിരുന്നു പുറത്തുവരാൻ ഉണ്ടായിരുന്നത്. ഇനിയും കേസുകൾ കുതിച്ച് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കഴിഞ്ഞ മാസം 3500 പേർക്കായിരുന്നു രോഗബാധ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ രോഗബാധിതരുടെ എണ്ണം 12,000 ആയി. മരണ സംഖ്യയും കുത്തനെ ഉയർന്നിട്ടുണ്ട്.195 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. ഇതോടെ തെലങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാന, തമിഴ്‌നാട്, ദില്ലി എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കർണാടക മാറി.

അതേസമയം കൊവിഡ് കേസുകൾ ഉയർന്നതോടെ തിങ്കളാഴ്ചക്കകം 10,000 ബെഡുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ബെല്ലാരി, ദക്ഷിണ കന്നഡ, ഉഡുപ്പി കൽബുർഗി ജില്ലകളിലും രോഗവ്യാപനം കൂടുന്നുണ്ട്. ഇന്ന് മാത്രം 16 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം 243 ആയി ഉയർന്നു
നിലവിൽ 5472 പേരാണ് ചികിത്സയിൽ ഉള്ളത്.

കൊവിഡ് വാക്സിൻ; ഈ വർഷം അവസാനത്തോടെ, പ്രതീക്ഷ പ്രകടിപ്പിച്ച് ഡബ്ല്യുഎച്ച്ഒകൊവിഡ് വാക്സിൻ; ഈ വർഷം അവസാനത്തോടെ, പ്രതീക്ഷ പ്രകടിപ്പിച്ച് ഡബ്ല്യുഎച്ച്ഒ

കാസർഗോഡ് ഇന്ന് 6 പേർക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ച 5 പേർ എത്തിയത് വിദേശത്ത് നിന്ന്കാസർഗോഡ് ഇന്ന് 6 പേർക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ച 5 പേർ എത്തിയത് വിദേശത്ത് നിന്ന്

കൊവിഡിനിടെ ആർഭാട വിവാഹം; വരൻ ഉൾപ്പെടെ 15 പേർക്ക് രോഗം, പിന്നാലെ 6,26,600 രൂപ പിഴയുംകൊവിഡിനിടെ ആർഭാട വിവാഹം; വരൻ ഉൾപ്പെടെ 15 പേർക്ക് രോഗം, പിന്നാലെ 6,26,600 രൂപ പിഴയും

English summary
Rise in covid cases in karnataka may be because of closed labs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X