കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തക്കാളി വിലയകൂടിയതിന് പിണറായിയെ പറയണ്ട... കേന്ദ്രത്തിന്റെ വിശദീകരണം!!!

Google Oneindia Malayalam News

ദില്ലി: എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്നായിരുന്നല്ലോ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തേലേറിയ ദിവസം മുതല്‍ തക്കാളി വില കുതിച്ചുയരുകയാണ്.

തക്കാളി വില കൂടുന്നതിന് പിണറായി വിജയനേയും ഇടതുസര്‍ക്കാരിനേയും പഴിച്ചുകൊണ്ട് പലരും രംഗത്ത് വന്നു. സോഷ്യല്‍ മീഡിയയില്‍ ആണെന്ന് തക്കാളി ട്രോളുകള്‍ തട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. എന്നാല്‍ തക്കാളി വിലയും പിണറായി വിജയനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

Ram Vilas Paswan

ഇല്ലെന്ന് പറയാന്‍ ഇടതുമുന്നണിയ്ക്ക് ഒരു പിടിവള്ളി കിട്ടിയിരിയ്ക്കുകയാണ് ഇപ്പോള്‍. തക്കാളിയ്ക്കും ഉരുളക്കിഴങ്ങിനും വില കൂടുന്നത് പതിവാണെന്നാണ് കേന്ദ്ര ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍ പറയുന്നത്.

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഉരുളക്കിഴങ്ങിനും തക്കാളിയ്ക്കും വില കൂടും. ഇത് എല്ലാക്കാലത്തും പതിവാണ്. എന്നാല്‍ ഇത് താത്കാലികമാണെന്നാണ് അദ്ദേഹം പറഞ്ഞത്. വിലവര്‍ദ്ധനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.

കേന്ദ്ര മന്ത്രി തന്നെ ഇങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് കേരള മുഖ്യമന്ത്രിയായ പിണറായി വിജയനെ തക്കാളി വിലയുടെ കാര്യത്തില്‍ കുറ്റം പറയാന്‍ പറ്റുമോ? കേരളത്തിലാണെങ്കില്‍ കാര്യമായി തക്കാളി ഉത്പാദിപ്പിയ്ക്കുന്നും ഇല്ല!!!!

English summary
Concerned over rising prices of pulses and other essential commodities, food and consumer affairs minister Ram Vilas Paswan on Wednesday said that during the months of June to August prices of tomato and potato always increase, but this is temporary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X