കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയി, ഡിവൈഡറില്‍ ഇടിച്ചുകയറി'; പന്ത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Google Oneindia Malayalam News

ദില്ലി: മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായത്. പൂര്‍ണമായും കാര്‍ കത്തി നശിച്ചെങ്കിലും തലനാരിഴയ്ക്കാണ് ഋഷഭ് പന്ത് രക്ഷപ്പെട്ടത്. പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി - ഡെറാഡൂണ്‍ ഹൈവേയില്‍ വച്ചായിരുന്നു സംഭവം. തലയ്ക്കും കാലിനും പരിക്കേറ്റ താരത്തെ മാക്‌സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

1

അപകടത്തില്‍ ബെന്‍സ് കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിന് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. അപകടത്തില്‍പ്പെടുന്ന സമയത്ത് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു. ശേഷം കാറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പന്തിനെ പുറത്തേക്ക് എടുത്തത്. ഡല്‍ഹിയില്‍ നിന്ന് ജന്മനാടായ റൂര്‍ക്കിയിലേക്ക് മടങ്ങുന്നതിനിടെ പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം.

2

അപകടസമയത്ത് പന്ത് കാറില്‍ തനിച്ചായിരുന്നെന്നും വാഹനത്തിന് തീപിടിച്ചതിനാല്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയെന്നും തുടര്‍ന്ന് കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നെന്നും പന്ത് പറഞ്ഞതായി പൊലീസ് പറയുന്നു.

3

ഈ നാളുകാർ ആഗ്രഹിച്ചത് നടക്കും, സ്ത്രീകളുമായി ഇടപെടുമ്പോൾ സൂക്ഷിക്കണം,ഈ നാളുകാർ ആഗ്രഹിച്ചത് നടക്കും, സ്ത്രീകളുമായി ഇടപെടുമ്പോൾ സൂക്ഷിക്കണം,

രക്ഷപ്പെടുത്തിയതിന് ശേഷം പന്തിനെ ആദ്യം ദില്ലി റോഡിലെ സക്ഷം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പന്തിന്റെ നെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

4

'ഇവന്മാർ ഇത് പറത്തുന്നുണ്ടോ എന്ന് അറിയണമല്ലോ': കോക്പിറ്റില്‍ കയറിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ'ഇവന്മാർ ഇത് പറത്തുന്നുണ്ടോ എന്ന് അറിയണമല്ലോ': കോക്പിറ്റില്‍ കയറിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

എന്നാല്‍ താരത്തെ വിദഗ്ദ ചികിത്സയ്ക്കായി ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, അപകടത്തിന് പിന്നാലെ പന്തിന് ആയുരാരോഗ്യം നേര്‍ന്ന് ക്രിക്കറ്റ് ലോകം. ഋഷഭ് പന്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഭാഗ്യവശാല്‍ അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. വളരെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുനെന്ന് ക്രിക്കറ്റ് താരം വി വി എസ് ലക്ഷമണ്‍ ട്വീറ്റ് ചെയ്തു.

5

'ഈ വഴക്ക് എങ്ങനെ അവസാനിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല'; ഭാര്യയും ഭര്‍ത്താവും മുട്ടന്‍വഴക്ക്‌'ഈ വഴക്ക് എങ്ങനെ അവസാനിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല'; ഭാര്യയും ഭര്‍ത്താവും മുട്ടന്‍വഴക്ക്‌

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഗുരുതരമായി പരിക്കേറ്റ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു, ഉടന്‍ തന്നെ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
Rishabh Pant Car Accident: Cause of the accident was, he fell asleep while driving; Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X