Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ ഋഷി കപൂറിന്റെ ഐസിയുവിലെ അവസാന ദൃശ്യങ്ങൾ പുറത്ത്!! വീഡിയോ വൈറലായതോടെ വിമർശനവുമായി താരങ്ങൾ

ദില്ലി; ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബോളിവുഡിലെ പ്രമുഖ താരം ഋഷി കപൂർ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് മുൻപുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാരാകും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം വീഡിയോ പുറത്തുവന്നതോടെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരങ്ങൾ രംഗത്തെത്തി.

അവസാന നിമിഷം

അവസാന നിമിഷം

മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയിൽ വെച്ചായിരുന്നു നടന്റെ മരണം. ഇദ്ദേഹത്തെ അവസാന നിമിഷം പരിചരിച്ച ആശുപത്രി ജീവനക്കാരോ അധികൃതരോ ആകും വീഡിയോ പകർത്തിയതെന്നാണ് കരുതപ്പെടുന്നത്. അതേസമയം പ്രചരിക്കുന്ന വീഡിയോകൾക്കെതിരെ താരങ്ങളായ അര്‍ജുന്‍ കപൂര്‍, മിനി മാതുര്‍, കരണ്‍ വാഹി എന്നിവർ രംഗത്തെത്തി.

സ്വകാര്യതയുടെ ലംഘനം

സ്വകാര്യതയുടെ ലംഘനം

എന്ത് കണ്ടാലും അത് ആദ്യം എത്തിക്കണമെന്ന ചിലരുടെ ഭ്രാന്തമായ ചിന്തകളാണ് ഇതിന് പിന്നിൽ എന്നായിരുന്നു അർജുൻ കപൂറിന്റെ പ്രതികരണം. വീഡിയോ ലഭിച്ചാൽ അത് ഫോർവേഡ് ചെയ്യരുതെന്നും നടൻ അഭ്യർത്ഥിച്ചു. പൂറിന്റെ സ്വകാര്യതക്ക് എതിരെയുള്ള കനത്ത ലംഘനമാണിതെന്നായിരുന്നു കരൺ വാഹിയുടെ പ്രതികരണം.

വീഡിയോ ഡിലീറ്റ് ചെയ്തു

വീഡിയോ ഡിലീറ്റ് ചെയ്തു

തനിക്ക് ആ വീഡിയോ ലഭിച്ചു. അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു. ആശുപത്രിയിൽ അദ്ദേഹത്തെ അവസാന നിമിഷം ചികിത്സ ആരെങ്കിലുമാകാം വീഡിയോ പകർത്തിയത്. വീഡിയോ ലഭിച്ചാൽ അത് മറ്റൊരാൾക്ക് പങ്കുവെയ്ക്കും മുൻപ് ഡിലീറ്റ് ചെയ്യൂവെന്നും കരൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വാട്സ് ആപിലാണ് തനിക്ക് വിഡിയോ ലഭിച്ചത്.മനുഷ്യത്വത്തിന് വിലകൊടുക്കാം, വീഡിയോ പങ്കുവെയ്ക്കരുതെന്ന് മിനി മാതൂർ പറഞ്ഞു.

Recommended Video

cmsvideo
    Veteran Bollywood actor Rishi Kapoor passes away aged 67 | Oneindia Malayalam
    കാൻസർ ബാധിതൻ

    കാൻസർ ബാധിതൻ

    ബുധനാഴ്ച വൈകിട്ടോടെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.2018 മുതല്‍ ഋഷി കപൂര്‍ കാന്‍സര്‍ ബാധിതനായിരുന്നു. ഒരു വര്‍ഷത്തോളം കാൻസർ ചികിത്സയുമായി അമേരിക്കയിൽ ചികിത്സയിലായിരുന്നു. 2019 സെപ്റ്റംബറിലാണ് രോഗം ഭേദമായി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+