കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനാക് ഇനി ബ്രിട്ടീഷ് ധനമന്ത്രി

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ വംശജനായ ഋഷി സുനാകിനെ ബ്രിട്ടനിലെ പുതിയ ധനവകുപ്പ് മന്ത്രിയായി നിയമിച്ചു. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഋഷി സുനാകിന് സുപ്രധാന പദവി നൽകിയത്. ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകനാണ് ഋഷി.

 ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്തിയുറങ്ങുന്ന അമ്മയ്ക്കും മകള്‍ക്കും സ്നേഹ തണലൊരുക്കി മുഖ്യമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്തിയുറങ്ങുന്ന അമ്മയ്ക്കും മകള്‍ക്കും സ്നേഹ തണലൊരുക്കി മുഖ്യമന്ത്രി

ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിന് ശേഷം ഉന്നത പദവിയിൽ എത്തുന്ന അടുത്ത ഇന്ത്യക്കാരനാണ് അദ്ദേഹം. നിലവിൽ ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു സുനക്. പുതിയ നിയമത്തോടെ പ്രീതി പട്ടേലിനൊപ്പം സർക്കാരിന്റെ ഉന്നത സമിതിയിൽ ഇദ്ദേഹവും അംഗമാകും.

narayana

ധനമന്ത്രിയെന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സർക്കാർ പദവി ഏറ്റെടുക്കുന്ന സുനാക് ഭരണസിരാകേന്ദ്രമായ ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ തൊട്ടടുത്ത ഓഫീസിലേക്ക് മാറും. ഋഷി സുനികിന്റെ നിയമനത്തെ രാഞ്ജി സന്തോഷംപൂർവ്വം അംഗീകരിച്ചെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രസ്താവനയിൽ പറഞ്ഞു.

റിച്ച്മണ്ടിലെ എംപിയാണ് ഋഷി സുനാക്. നാരായണ മൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷിയുടെ ഭാര്യ. 2015ലാണ് അദ്ദേഹം ആദ്യം യുകെ പാർലമെന്റിൽ എത്തുന്നത്. കൺസർവേറ്റീവ് പാർട്ടിയിൽ അതിവേഗമായിരുന്നു ഋഷിയുടെ വളർച്ച.

English summary
Rishi Sunak appointed as the finance minister of UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X