കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുത, വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്നിവ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കും: ആദി ഗോദ്റെജ്

Google Oneindia Malayalam News

മുംബൈ: വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുത, വിദ്വേഷ കുറ്റകൃത്യങ്ങള്‍, മോറല്‍ പൊലീസിംഗ് എന്നിവ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി പ്രശസ്ത വ്യവസായി ആദി ഗോദ്റെജ്. രണ്ടാം തവണ അധികാരമേറ്റ കാലയളവില്‍ 5 ട്രില്യണ്‍ ഡോളറിന്റെ ഭീമമായ ലക്ഷ്യത്തോടെ പുതിയ ഇന്ത്യയും ഇരട്ട സമ്പദ്വ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിനുള്ള മഹത്തായ വീക്ഷണം മുന്നോട്ട് വെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദി ഗോദ്റെജ് അഭിനന്ദിച്ചു.

<strong>രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീഴും! രണ്ട് മാസത്തിനകം, സംസ്ഥാനം തിരഞ്ഞെടുപ്പിലേക്കെന്ന് ബിജെപി!</strong>രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീഴും! രണ്ട് മാസത്തിനകം, സംസ്ഥാനം തിരഞ്ഞെടുപ്പിലേക്കെന്ന് ബിജെപി!

രാജ്യത്ത് എല്ലാം കാര്യങ്ങളും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യത്തിലെ ആശങ്കകള്‍ ചൂണ്ടിക്കാണിക്കുകയും സാമ്പത്തിക വളര്‍ച്ചയില്‍ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ''ഇതെല്ലാം ഇപ്പോള്‍ ഒരു മഹത്തായ കാര്യമല്ല. നമ്മുടെ രാജ്യത്തെ ബാധിക്കുന്ന വന്‍ ദാരിദ്ര്യത്തെക്കുറിച്ച് ആരും കാണാതിരിക്കരുത്, അത് വളര്‍ച്ചയുടെ വേഗതയെ സാരമായി ബാധിക്കുകയും നമ്മുടെ കഴിവുകള്‍ തിരിച്ചറിയുന്നതില്‍ നിന്ന് തടയുകയും ചെയ്യും,'' സെന്റ് സേവ്യേഴ്‌സ് കോളേജിന്റെ 150-ാം വാര്‍ഷികാഘോഷ സമ്മേളനത്തില്‍ സംസാരിക്കവെ ഗോദ്റെജ് മുന്നറിയിപ്പ് നല്‍കി.

Economy

''വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുത, സാമൂഹിക അസ്ഥിരത, വിദ്വേഷ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സദാചാര പൊലീസിംഗ്, ജാതി, മത അധിഷ്ഠിത അക്രമങ്ങള്‍, രാജ്യത്തുടനീളം വ്യാപകമായ നിരവധി അസഹിഷ്ണുതകള്‍'' എന്നീ വിഷയങ്ങളില്‍ സാമൂഹിക ഐക്യം ഉറപ്പാക്കിയില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തൊഴിലില്ലായ്മ 6.1 ശതമാനമാണ്, നാല് പതിറ്റാണ്ടിന്റെ ഉയര്‍ന്ന നിരക്കാണ്, എത്രയും വേഗം അത് പരിഹരിക്കേണ്ടതുണ്ട്. 'വന്‍തോതിലുള്ള' ജല പ്രതിസന്ധി, പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം, മുടങ്ങിപ്പോയ മെഡിക്കല്‍ പദ്ധതികള്‍, രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ ചെലവ് അതിന്റെ വളര്‍ന്നുവരുന്ന മാര്‍ക്കറ്റ് സമപ്രായക്കാരില്‍ ഏറ്റവും താഴ്ന്നതാണ്, യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ് ഇവ.

അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല പ്രശ്നങ്ങളും അടിസ്ഥാന തലത്തില്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അങ്ങനെ ചെയ്യാതെ രാജ്യത്തിന് അവളുടെ യഥാര്‍ത്ഥ വളര്‍ച്ചാ സാധ്യത കൈവരിക്കാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ് നല്‍കി. പശുവിന്റെ പേരില്‍ കൂട്ടക്കൊല ചെയ്യല്‍ അല്ലെങ്കില്‍ മതത്തിന്റെ പേരില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ തുടരുന്നതിനിടെയാണ് മുംബൈ നഗരപ്രാന്തത്തില്‍ നിന്ന് ഒരു മുസ്ലീം ക്യാബ് ഡ്രൈവറെ ജയ്ശ്രീറാം ചൊല്ലണമെന്നാവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നത്.

ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ലക്ഷ്യം മുന്നോട്ട് വെച്ച പ്രധാനമന്ത്രിയെ അഭിനന്ദിച്ച അദ്ദേഹം ഭയത്തോടും സംശയത്തോടും ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പകരം ഉത്തരവാദിത്തമുള്ള വിശ്വസിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതൃത്വത്തെ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. പക്ഷേ, ഉത്തരവാദിത്തത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തേണ്ട സമയമായി. എന്നാല്‍ ആരംഭിച്ച പല നടപടികളും വരും കാലങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

English summary
Rising intolerance, hate crimes and moral policing can "seriously damage" economic growth of the nation: Adi Godrej
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X