കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമത്വ ഇന്ത്യയില്‍ നിന്ന് മോചനം വിദൂരം; സമ്പന്നരുടെ കൈയ്യിൽ സമ്പത്ത് കുന്നൂകൂടുനെന്ന് റിപ്പോർട്ട്!

Google Oneindia Malayalam News

വർധിച്ചു വരുന്ന സാമ്പത്തിക അസമത്വം രാജ്യത്തിന്റെ സാമൂഹ്യ ഘടനയെ തന്നെ ഭീഷണിയിലാക്കുന്നുവെന്ന് പഠനം. ഒക്സ്ഫാം സമത്വ റിപ്പോർ‌ട്ട് 2019ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക അസമത്വത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിൽ വിശദമാക്കുന്നത്. സമ്പത്ത് സമ്പന്നരുടെ കൈകളിൽ കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്നു. ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഉയർന്ന തോതിലുള്ള സാമ്പത്തിക അസമത്വം രാജ്യത്തെ ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുകയാണെന്നും റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. ഇത് ലോകമെമ്പാടുമുള്ള പ്രവണതയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ലോകത്ത് ദരിദ്രരായ 3.8 ബില്ല്യൺ ജനങ്ങളുടെ സ്വത്ത് 11 ശതമാനമായി കുറഞ്ഞു. അതേസമയം 2017 നും 2018 നും ഇടയിൽ ലോകമെമ്പാടും ഓരോ രണ്ട് ദിവസത്തിലും ഒരു പുതിയ ശതകോടീശ്വരൻ സൃഷ്ടിക്കപ്പെടുനന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ സമ്പന്നരായ ഒരു ശതമാനം പേരുടെ സമ്പത്ത് 39 ശതമാനമായി വർധിച്ചിട്ടുണ്ട്. എന്നാൽ 2018ൽ സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനം പേരുടെ സമ്പത്ത് ആകെ മൂന്ന് ശതമാണ് വർധിച്ചത്. ഏറ്റവും ദരിദ്രരായ 3.8 ബില്ല്യൺ ജനങ്ങൾക്ക് തുല്ല്യമാണ് ലോകത്തെ 26 സമ്പന്നർ.

"അസമത്വം ലൈംഗീകതയാണ്"


സ്ത്രീകളുടെ ജോലിയെ കുറിച്ചും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. അവർ എങ്ങിനെയാണ് ദരിദ്രരിൽ ഏറ്റവും ദരിദ്രരായി തുടരുന്നതെന്ന് റിപ്പോർട്ട് ചർച്ച ചെയ്യുന്നു. സ്ത്രീകളുടെ കാര്യങ്ങൾ പരാമർശിക്കുന്ന സെക്ഷനിലെ തലകെട്ട് തന്നെ "അസമത്വം ലൈംഗീകതയാണ്" എന്നതാണ്. യുഎൻ വനിതകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ 23 ശതമാനം മാത്രമാണ് സമ്പാദിക്കുന്നത്. ഇന്ത്യയിൽ ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ 34% കുറവ് വേതനം മാത്രമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതിസമ്പന്നർക്ക് നികുതിയിളവ്

അതിസമ്പന്നർക്ക് നികുതിയിളവ്


സമ്പന്നർക്കും കോർപ്പറേറ്റുകൾക്കുമുള്ള നികുതി നിരക്ക് ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. നികുതി അടക്കുന്ന കര്യത്തിൽ പണ്ടെങ്ങുമില്ലാത്ത തരത്തിലുള്ള ഒഴിഞ്ഞു മാറലാണ് ഇപ്പോൾ നടക്കുന്നത്. സമ്പന്നർ കുറഞ്ഞ നികുതിയാണ് അടയ്ക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിസമ്പന്നരായ ആൾക്കാർ 7.6 ട്രില്ല്യൻ ഡോളർ നികുതി അടക്കാതെ മറച്ചുവെക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നികുതി അടക്കാതിരിക്കുന്നതു മൂലം വികസ്വര രാഷ്ട്രങ്ങളിൽ പ്രതിവർഷം 170 ബില്യൺ ഡോളർ നഷ്ടപ്പെടുത്തുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യുടെ കഥ

ഇന്ത്യുടെ കഥ

കഴിഞ്ഞ വർഷം ഇന്ത്യ 18 പുതിയ ശതകോടീശ്വരന്മാരെ പട്ടികയിൽ ചേർത്തിരുന്നു. ഇതോടെ രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 119 ആയിരിക്കുകയാണ്. അവരുടെ മൊത്തം സമ്പത്ത് 2018-2019 ലെ കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലാണ് (24,422 ബില്യൺ രൂപ).പൊതുജനാരോഗ്യം, ശുചിത്വം, ജലവിതരണം എന്നിവയ്ക്കുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെ സംയോജിത വരുമാനവും മൂലധന ചെലവും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ സമ്പത്തേക്കാൾ കുറവാണ്.

സ്ത്രീകൾക്കെതിരായ അസമത്വം

സ്ത്രീകൾക്കെതിരായ അസമത്വം

ഇന്ത്യയിൽ വർഗത്തിലും ജാതിയിലും മാത്രമല്ല അസമത്വം നിലനിൽക്കുന്നത്. ലിംഗഭേദത്തിലും ഇത്തരത്തിൽ അസമത്വം നിലനിൽക്കുന്നുണ്ട്. ഒരു സമ്പന്നനേക്കാൾ 14.6 വർഷം താഴെ മാത്രമേ ഒരു ദളിത് യുവതിക്ക് ജീവിക്കാൻ സാധിക്കുന്നുള്ളൂ. ഇത്തരത്തിൽ അസമത്വം ഇന്ത്യയിലെ മനുഷ്യ ശേഷിയെ തന്നെ നഷ്ടപ്പെടുത്തുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊതുമേഖലയിലെ ധനസഹായവും സ്വകാര്യ വൽക്കരണവും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിച്ചുള്ള പീഡനം, സ്ത്രീകൾക്കും മറ്റ് പാർശ്വവത്കരിക്കപ്പെട്ട ഗ്രൂപ്പുകൾക്കും നേരെയുള്ള സാമ്പത്തിക അനീതി, അഴിമതി എന്നിവ ഇന്ത്യയിൽ സമ്പത്തിന്റെ അസമത്വം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യ മേഖലയിലും വൻ പരാജയം

ആരോഗ്യ മേഖലയിലും വൻ പരാജയം

ഗ്രാമീണ മേഖലയിലെ ആരോഗ്യ വിദഗ്ധരുടെ കുറവും റിപ്പോർട്ടിൽ എടുത്ത് കാണിക്കുന്നു. ഇന്ത്യയിലെ ആയിരം പേർക്ക് വെറും 0.7 ഡോക്ടർമാർ‌ മാത്രമേയുള്ളൂ. 68 ശതമാനം ആശുപത്രി ചിലവുകളും വഹിക്കുന്നതിന് ന്യൂ ആയുഷ്മാൻ ഭാരത് അടക്കമുള്ള ഇൻഷൂറൻസ് പദ്ധതികളും പരാജയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകോത്തര ആരോഗ്യ സേവനങ്ങൾ കുറഞ്ഞ ചെലവിൽ നൽകുന്നുവെന്നും മെഡിക്കൽ ടൂറിസം സൂചികയിൽ അഞ്ചാം സ്ഥാനത്തെത്തിയെന്നും വെറുതെ ഇന്ത്യ വീമ്പ് പറയുകയാണ്. സ്വന്തം പൗരന് ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരവും പ്രവേശനക്ഷമതയും കണക്കിലെടുക്കുമ്പോൾ 195 രാജ്യങ്ങളിൽ ഇന്ത്യുടെ സ്ഥാനം 145-ാം സ്ഥാനത്താണെന്ന് റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു

സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു


സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നു. പ്രത്യേകിച്ചും പെൺകുട്ടികളുടെ എണ്ണത്തിലാണ് കാര്യമായ തോതിൽ കുറവ് വരുന്നത്. അതേസമയം സ്വകാര്യ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം ചെറിയ തോതിൽ വർധിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ അവഗണനയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ സ്വകാര്യ പങ്കാളിത്തം കൂടുതലാണ്. ഇത് അമിത ലാഭവിഹിതത്തിലേക്ക് നയിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മികച്ച ശുപാർശകളും...

മികച്ച ശുപാർശകളും...

സമ്പത്തിക അസമത്വത്തിന്റെ വ്യാപ്തി വിശദീകരിക്കുന്ന കണക്കുകൾക്ക് പുറമേ, മികച്ച സമൂഹത്തിലേക്ക് സർക്കാർ നീങ്ങുന്നതിനുള്ള ശുപാർശകളും റിപ്പോർട്ടിൽ ഉണ്ട്. "ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരു ശതമാനം പേർക്ക് അവരുടെ സ്വത്തിന് വെറും 0.5 ശതമാനം അധിക നികുതി നൽകേണ്ടിവന്നാൽ, സർക്കാർ ചെലവുകൾ 50 ശതമാനം വർദ്ധിപ്പിക്കാൻ ആവശ്യമായ പണം സ്വരൂപിക്കാൻ കഴിയും," റിപ്പോർട്ട് പറയുന്നു.

ജിഡിപിയുടെ ആഗോള മാനദണ്ഡങ്ങൾ പാലിക്കുക

ജിഡിപിയുടെ ആഗോള മാനദണ്ഡങ്ങൾ പാലിക്കുക


സ്കൂൾ വിദ്യാഭ്യാസം ക്രമേണ പൂർ‌ണ്ണ സൗജന്യമാക്കുക, ആരോഗ്യ മേഖലയിലെ ജനങ്ങളുടെ ചിലവ് കുറയ്ക്കുക, ജിഡിപിയുടെ യഥാക്രമം 6%, 3.5% ആഗോള മാനദണ്ഡങ്ങൾ പാലിക്കുക എന്നിവയാണ് ഓക്സ്ഫാം ശുപാർശകൾ. ഗുണനിലവാരമുള്ള പൊതുജനാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുക, വിദ്യാഭ്യാസ അവകാശ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുക, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും വാണിജ്യവത്ക്കരണം നിർത്തുക, ലിംഗ ബജറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് മറ്റ് ശുപാർശകൾ.

English summary
“Rising wealth inequality threatens the social fabric of the nation,” says the Oxfam Inequality Report 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X