Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ വീണ്ടും ട്വിസ്റ്റ്, വിമത എംഎല്‍എ ഋതബ്രത പ്രതിപക്ഷ നേതാവ്! ഞെട്ടി മമത, ആരാണ് ഋതബ്രത?

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഒരു മാസം പിന്നിടുമ്പോഴും പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ സസ്‌പെന്‍സ് തുടരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കപ്പെട്ട തൃണമൂല്‍ എംഎല്‍എ ഋതബ്രത ബാനര്‍ജിയെ ബംഗാള്‍ നിയമസഭാ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി അംഗീകരിച്ചു. 60 എം എല്‍ എമാരുടെ പിന്തുണയാണ് ഋതബ്രത ബാനര്‍ജിക്ക് ലഭിച്ചത് എന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

2027 ജൂണ്‍ 2 വരെ ഇനി തിരിഞ്ഞുനോക്കേണ്ട... ഈ രാശിക്കാരുടെ ശുക്രനുദിച്ചു! നിങ്ങളുമുണ്ടോ?
2027 ജൂണ്‍ 2 വരെ ഇനി തിരിഞ്ഞുനോക്കേണ്ട... ഈ രാശിക്കാരുടെ ശുക്രനുദിച്ചു! നിങ്ങളുമുണ്ടോ?

60 എംഎല്‍എമാരുടെ പിന്തുണാ കത്തുകള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഋതബ്രതയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത് എന്ന് സ്പീക്കര്‍ വ്യക്തമാക്കി. 'വിമത എംഎല്‍എമാര്‍ ഒരു കത്ത് സമര്‍പ്പിച്ചു. പാര്‍ട്ടിയുടെ ലെറ്റര്‍ പാഡിലല്ല, വെളുത്ത പാഡില്‍, മമത ബാനര്‍ജിയെ പാര്‍ട്ടി നേതാവായും, ഋതബ്രതയെ പ്രതിപക്ഷ നേതാവായും സ്യൂലി സാഹ, ജാവേദ് ഖാന്‍, സബീന യെസ്മിന്‍ എന്നിവരെ സഭയിലെ ഡെപ്യൂട്ടി നേതാക്കളായും നാമനിര്‍ദ്ദേശം ചെയ്തു,' സ്പീക്കര്‍ പറഞ്ഞു.

Ritabrata Banerjee

അതേസമയം വ്യാജ ഒപ്പ് വിവാദത്തിനിടയില്‍ ഉണ്ടായ കലാപത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഋതബ്രത, മമത ബാനര്‍ജിയാണ് തങ്ങളുടെ നേതാവെന്നും പാര്‍ട്ടി പിളര്‍ത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. 2018 ല്‍ തൃണമൂലില്‍ ചേര്‍ന്ന മുന്‍ സിപിഎം നേതാവായ ഋതബ്രതയ്ക്ക് പ്രതിപക്ഷ നേതാവിന്റെ ചേംബറിന്റെ താക്കോല്‍ കൈമാറി.

'ഞങ്ങള്‍ പ്രധാന പ്രതിപക്ഷമാണ്. ഞങ്ങള്‍ ഒരു ടീമായി പോരാടി,' പ്രതിപക്ഷ നേതാവായി അംഗീകരിക്കപ്പെട്ടതിന് ശേഷം ഋതബ്രത പറഞ്ഞു. അഖ്രുസ്സമാനെ പാര്‍ട്ടിയുടെ ചീഫ് വിപ്പായി തിരഞ്ഞെടുത്തു. കഴിഞ്ഞയാഴ്ച, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി, ശോഭന്ദേബ് ചട്ടോപാധ്യായയെ പ്രതിപക്ഷ നേതാവായി നിര്‍ദ്ദേശിച്ചുകൊണ്ട് സ്പീക്കര്‍ക്ക് കത്തെഴുതിയിരുന്നു.

കൊച്ചി-ബഹ്‌റൈന്‍ വിമാനം റദ്ദാക്കി; യാത്രക്കാരെ തിരിച്ചിറക്കി, വിമാനത്താവളം അടച്ച് ബഹ്‌റൈന്‍
കൊച്ചി-ബഹ്‌റൈന്‍ വിമാനം റദ്ദാക്കി; യാത്രക്കാരെ തിരിച്ചിറക്കി, വിമാനത്താവളം അടച്ച് ബഹ്‌റൈന്‍

എന്നാല്‍ ശോഭന്ദേബിനെ പിന്തുണയ്ക്കുന്ന നിരവധി ടിഎംസി എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് ഋതബ്രതയും സന്ദീപനും ആരോപിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചില്ല. അതേസമയം സ്പീക്കര്‍ രതിന്ദ്ര ബോസ് പാര്‍ട്ടിയുടെ വിമത നേതാവ് ഋതബ്രതതയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചതോടെ തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ് തിരിച്ചുവരവില്ലാത്ത അവസ്ഥയിലേക്ക് നീങ്ങി.

സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷത്തിന് അനുവദിച്ച മുറിയുടെ താക്കോലുകള്‍ പോലും അദ്ദേഹത്തിന് കൈമാറിയതും മമത ബാനര്‍ജിയെ വെട്ടിലാക്കി. പാര്‍ട്ടിയുടെ 80 എംഎല്‍എമാരില്‍ 59 പേരുടെയും പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ട് ഋതബ്രത ഇന്ന് നിയമസഭയില്‍ എത്തിയിരുന്നു.

ഒരു കിലോഗ്രാം സ്വര്‍ണത്തിന് 10 ലക്ഷം രൂപ വരെ കിഴിവ്, ലാഭം 16 ലക്ഷം രൂപ! കള്ളക്കടത്ത് സ്വര്‍ണം വര്‍ധിക്കുന്നു
ഒരു കിലോഗ്രാം സ്വര്‍ണത്തിന് 10 ലക്ഷം രൂപ വരെ കിഴിവ്, ലാഭം 16 ലക്ഷം രൂപ! കള്ളക്കടത്ത് സ്വര്‍ണം വര്‍ധിക്കുന്നു

ആരാണ് ഋതബ്രത?

സിപിഎമ്മിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഋതബ്രത ഇടതുപക്ഷത്തിന്റെ ഭാവി നേതാവായി കണക്കാക്കപ്പെട്ട യുവ നേതാക്കളില്‍ ഒരാളായിരുന്നു. കൊല്‍ക്കത്തയിലെ സൗത്ത് പോയിന്റ് ഹൈസ്‌കൂളിലെയും അശുതോഷ് കോളേജിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഋതബ്രത 2000 കളുടെ തുടക്കത്തില്‍ വിദ്യാര്‍ത്ഥി നേതാവായി ശ്രദ്ധ പിടിച്ചുപറ്റി.

എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും എട്ട് വര്‍ഷം സംഘടനയെ നയിക്കുകയും ചെയ്തു. ഇടതുപക്ഷ നേതാവും സിപിഎമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഋതബ്രത, അന്ന് യുവമുഖങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്ന സിപിഎമ്മിലെ ഉയര്‍ച്ച വളരെ പെട്ടെന്നായിരുന്നു.

34 വയസ്സുള്ളപ്പോള്‍, സിപിഎം അദ്ദേഹത്തെ രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുത്തു. രാജ്യസഭാ പ്രവേശനത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം, 2017 ല്‍ സിപിഎം അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ആദര്‍ശങ്ങളുമായി പൊരുത്തപ്പെടാത്ത ഒരു ജീവിതശൈലി നയിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അന്ന് അത് സിപിഎമ്മിലെ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരി ക്യാമ്പുകളും തമ്മിലുള്ള പോരാട്ടത്തിന്റെ ഫലമായും കാണപ്പെട്ടു.

പുറത്താക്കലിന് ദിവസങ്ങള്‍ക്ക് മുമ്പ്, ഋതബ്രത ഒരു അഭിമുഖത്തില്‍ സ്‌ഫോടനാത്മകമായ പരാമര്‍ശങ്ങള്‍ നടത്തി. തന്റെ പോരാട്ടം പാര്‍ട്ടിയിലെ ഉന്നത നേതാക്കളായ പ്രകാശ്, ബൃന്ദ കാരാട്ട്, മുന്‍ എംപിയും സിപിഎമ്മിന്റെ നിലവിലെ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലീം എന്നിവര്‍ക്കെതിരെയാണെന്ന് പറഞ്ഞു. അതിന് ശേഷം ഋതബ്രതയ്‌ക്കെതിരെ ഒരു ബലാത്സംഗ ആരോപണവും പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി ഇരുളടഞ്ഞു.

സിപിഎം പുറത്താക്കിയതിനെത്തുടര്‍ന്ന്, ഋതബ്രത തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ വിഭാഗത്തിന്റെ തലപ്പത്തേക്ക് മാറുകയും ചെയ്തു. 2021-ല്‍, മമതയാണ് യഥാര്‍ത്ഥ ഇടതുപക്ഷ നേതാവെന്ന് അദ്ദേഹം ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2024-ല്‍, മുന്‍ എംപി ജവഹര്‍ സിര്‍കാറിന്റെ രാജിക്ക് ശേഷം, ടിഎംസി അദ്ദേഹത്തെ രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.

ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍, ബംഗാളില്‍ ബിജെപി തൂത്തുവാരിയിട്ടും, നിരവധി പരിചയസമ്പന്നരായ തൃണമൂല്‍ നേതാക്കള്‍ പരാജയപ്പെട്ട ഉലുബേരിയ പുര്‍ബ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ടിഎംസി സ്ഥാനാര്‍ത്ഥിയായി ഋതബ്രത വിജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+