കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര സർക്കാർ ഭരണത്തിന് അർഹമായിരുന്നു; രാഷ്ട്രപതി ഭരണത്തിൽ പ്രതികരണവുമായി റിതേഷ് ദേശ്മുഖ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര സർക്കാർ ഒരു സർക്കാർ ഭരണത്തിന് അർഹമായിരുന്നുവെന്ന് നടൻ റിതേഷ് ദേശ്മുഖ്. സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് റിതേഷ് ദേശ്മുഖിന്റെ പ്രതികരണം. റിതേഷിന്റെ സഹോദരന്മാർ മഹാരാഷ്ട്രയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നു.

രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെ കാത്തിരുന്നു; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എന്‍സിപിരാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെ കാത്തിരുന്നു; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എന്‍സിപി

സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയായിരുന്നു. ബിജെപിയും ശിവസേനയും ചേർന്ന് സർക്കാർ രൂപീകരിക്കുകയും കോൺഗ്രസും എൻസിപിയും പ്രതിപക്ഷത്തിരിക്കുകയും ചെയ്യുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ അത് സംഭവിച്ചില്ല. സർക്കാർ രൂപീകരണത്തിൽ നിന്നും ബിജെപി പിന്നോട്ട് പോയി. ശിവസേന സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം ചോദിച്ചിരുന്നു. എന്നാൽ ഗവർണർ അത് അനുവദിച്ചില്ല. ഈ സംസ്ഥാനം ഒരു സർക്കാരിനെ അർഹിക്കുന്നുണ്ട്. വോട്ട് രേഖപ്പെടുത്തിയ ഒരു പൗരനെന്ന നിലയിൽ അടുത്ത 5 വർഷത്തേയ്ക്ക് സംസ്ഥാനത്ത് ഒരു സർക്കാർ വേണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. അത് ശിവസേനയോ മറ്റേതെങ്കിലും പാർട്ടികളോ ആണെന്നത് വിഷയമല്ല- റിതേഷ് വ്യക്തമാക്കി.

ritesh

റിതേഷ് ദേശ്മുഖിന്റെ സഹോദരന്മാരായ അമിത് ദേശ്മുഖും ധീരജ് ദേശ്മുഖും തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ധീരജ് 1.21 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തുടർച്ചയായ മൂന്നാം തവണയും ലാത്തൂർ സിറ്റി സീറ്റിൽ നിന്ന് അമിത് ദേശ്മുഖും വിജയിച്ചു,.

ദിവസങ്ങളായി തുടരുന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ശിവസേനയും ബിജെപിയും തമ്മിൽ ഉടക്കിയതോടെയാണ് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്.

English summary
Ritesh Deshmukh on imposition of president rule in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X