കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 വര്‍ഷം വൈകി പോയി മന്ത്രി പിയൂഷ് ഗോയല്‍.... ബിജെപിക്ക് മറുപടിയുമായി റിതേഷ് ദേശ്മുഖ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനെതിരെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയില്‍ മറുപടിയുമായി മകന്‍ റിതേഷ് ദേശ്മുഖ്. മന്ത്രി പറയേണ്ട കാര്യം വൈകി പോയെന്നും, തെറ്റായ സമയത്താണ് പറഞ്ഞതെന്നും റിതേഷ് പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായ വിലാസ് റാവു ദേശ്മുഖ് മുംബൈ ഭീകരാക്രണ സമയത്ത് വേണ്ട നടപടികളെടുത്തില്ലെന്നായിരുന്നു ഗോയലിന്റെ ആരോപണം.

1

മുംബൈ ഭീകരാക്രണം നടക്കുമ്പോള്‍ ഒബ്‌റോയ് ഹോട്ടലില്‍ വലിയൊരു നിര്‍മാതാവിനെ കാണുന്ന തിരക്കിലായിരുന്നു. മകന് വേണ്ടി സിനിമ നിര്‍മിക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹം നിര്‍മാതാവിനെ കണ്ടത്. ഈ സമയത്ത് മുംബൈയില്‍ സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടന്ന് കൊണ്ടിരിക്കുകയായിരുന്നുവെന്നും ഗോയല്‍ ആരോപിച്ചു. എന്നാല്‍ മരിച്ച് പോയവരെ വെറുതെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നായിരുന്നു റിതേഷ് ദേശ്മുഖിന്റെ മറുപടി.

ബഹുമാനപ്പെട്ട മന്ത്രി താനും പിതാവ് വിലാസ് റാവു ദേശ്മുഖും ചേര്‍ന്ന് താജ് ഹോട്ടല്‍ സന്ദര്‍ശിച്ചുവെന്നത് സത്യമാണ്. എന്നാല്‍ സ്‌ഫോടനവും വെടിവെപ്പും നടക്കുന്ന സമയത്താണ് ഞങ്ങള്‍ അവിടെ പോയതെന്നത് തീര്‍ത്തും വ്യാജമാണ്. താന്‍ പിതാവിനൊപ്പം പോയിരുന്നു, പക്ഷേ സിനിമയില്‍ അവസരം ലഭിക്കുന്നതിന് വേണ്ടിയായിരുന്നില്ല അത്. എനിക്ക് വേണ്ടി ഒരു സംവിധായകനോടോ നിര്‍മാതാവിനോടോ അദ്ദേഹം സംസാരിച്ചിട്ടില്ല. അതില്‍ അഭിമാനമുണ്ടെന്നും റിതേഷ് പറഞ്ഞു.

നിങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ മറുപടി പറയാന്‍ ജീവിച്ചിരിപ്പില്ലാത്ത ഒരാളെ കുറിച്ച് പറയുന്നത് തെറ്റാണ്. നിങ്ങള്‍ ഒരു ഏഴു വര്‍ഷം വൈകി. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം മറുപടി നല്‍കുമായിരുന്നുവെന്നും റിതേഷ് പറഞ്ഞു. ഗോയലിന്റെ പ്രചാരണങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും എന്ന് പറഞ്ഞാണ് റിതേഷ് പ്രസ്താവന അവസാനിപ്പിച്ചത്. വിലാസ് റാവു ദേശ്മുഖ് 2012ലാണ് അന്തരിച്ചത്. നേരത്തെ രാജീവ് ഗാന്ധിക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ ബിജെപി ഉന്നയിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ദില്ലിയില്‍ കോണ്‍ഗ്രസ്! ബിജെപിക്കും ആംആദ്മിക്കും കനത്ത തിരിച്ചടി, കുറഞ്ഞ പോളിങ്ങ് സൂചിപ്പിക്കുന്നത്ദില്ലിയില്‍ കോണ്‍ഗ്രസ്! ബിജെപിക്കും ആംആദ്മിക്കും കനത്ത തിരിച്ചടി, കുറഞ്ഞ പോളിങ്ങ് സൂചിപ്പിക്കുന്നത്

English summary
ritesh deshmukh reply to piyush goyal after controversial remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X