സിദ്ധാര്‍ഥക്കായി 36 മണിക്കൂര്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ മൃതദേഹം കണ്ടെത്തിയത് മത്സ്യത്തൊഴിലാളി
ബെംഗളൂരു: നേത്രാവതി നദിയില്‍ കാണാതായ കഫേ കോഫി ഡേ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥിനായി കോസ്റ്റല്‍ പോലീസും ഫയര്‍ ഫോഴ്സും വലിയ സജ്ജീകരണങ്ങളോടെയുള്ള തിരച്ചിലായിരുന്നു കഴിഞ്ഞ ദിവസം നടത്തിയത്. നാട്ടുകാരും ഇവരോടൊപ്പം തിരച്ചിലില്‍ പങ്കാളികളായിരുന്നു. 36 മണിക്കൂര്‍ നീണ്ടിട്ടും ലക്ഷ്യത്തിലെത്താതിരുന്ന തിരച്ചിലിന് റിതേഷ് എന്ന മത്സ്യത്തൊഴിലാളിയാണ് ഒടുവില്‍ പരിസമാപ്തി കുറിച്ചത്.
ഇന്ന് പുലര്‍ച്ചെ നദിയില്‍ മീന്‍പിടിക്കാന്‍ പോയ സമയത്തായിരുന്നു റിതേഷ് സിദ്ധാര്‍ഥയുടെ മൃതശരീരം നദിയില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം റിതേഷ് പോലീസിനെ അറിയിക്കുകയായിരുന്നു. ' മീന്‍ പിടിത്തുത്തില് ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് ഒരു മൃതശരീരം വെള്ളത്തിലൂടെ ഒഴുകി വരുന്നത് കണ്ടത്. ഉടന്‍ തന്നെ ഞാന്‍ വിവരം പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഞാനും പങ്കാളിയായിരുന്നു'- റിതേഷ് പറഞ്ഞു.

നേത്രാവതി നദിയില്‍ നടത്തിയ തിരച്ചിലില്‍ കെഡ്രിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പെഴ്സ് കണ്ടെത്തിയെങ്കിലും സിദ്ധാര്‍ഥയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം വെന്‍ലോക്ക് ആശുപത്രിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച സിദ്ധാര്‍ഥയുടെ മൃതദേഹം ഉടന്‍ തന്ന ചിക്കമംഗളരുവിലെ ഫാമിലി കോഫി എസ്റ്റേറ്റില്‍ എത്തിക്കും.
സിദ്ധാര്‍ത്ഥയുടെ മൃതശരീരം എവിടെ അടക്കം ചെയ്യുമെന്നതിനെക്കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന്റെ ജന്മനാടായ ചിക്കംഗലൂരുവില് അന്തിമ ചടങ്ങുകള്‍ നടക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നെങ്കിലും ബേലൂര്‍ താലുക്കിലായിരിക്കും നടക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Rithesh, the fisherman who spotted the body of #VGSiddhartha today in Mangaluru and informed the police: I saw a body floating while I was fishing, informed the police. I participated in the rescue operations with the district administration yesterday as well. #Karnataka pic.twitter.com/NtVZr0LXqD
— ANI (@ANI) July 31, 2019
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications