കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധാര്‍ഥക്കായി 36 മണിക്കൂര്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ മൃതദേഹം കണ്ടെത്തിയത് മത്സ്യത്തൊഴിലാളി

Google Oneindia Malayalam News

ബെംഗളൂരു: നേത്രാവതി നദിയില്‍ കാണാതായ കഫേ കോഫി ഡേ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥിനായി കോസ്റ്റല്‍ പോലീസും ഫയര്‍ ഫോഴ്സും വലിയ സജ്ജീകരണങ്ങളോടെയുള്ള തിരച്ചിലായിരുന്നു കഴിഞ്ഞ ദിവസം നടത്തിയത്. നാട്ടുകാരും ഇവരോടൊപ്പം തിരച്ചിലില്‍ പങ്കാളികളായിരുന്നു. 36 മണിക്കൂര്‍ നീണ്ടിട്ടും ലക്ഷ്യത്തിലെത്താതിരുന്ന തിരച്ചിലിന് റിതേഷ് എന്ന മത്സ്യത്തൊഴിലാളിയാണ് ഒടുവില്‍ പരിസമാപ്തി കുറിച്ചത്.

<strong>സിദ്ധാര്‍ഥയുടെ കത്ത് വ്യാജമോ? ഡികെ ശിവകുമാറിന് പിന്നാലെ കത്തില്‍ സംശയവുമായി ആദായ നികുതി വകുപ്പും</strong>സിദ്ധാര്‍ഥയുടെ കത്ത് വ്യാജമോ? ഡികെ ശിവകുമാറിന് പിന്നാലെ കത്തില്‍ സംശയവുമായി ആദായ നികുതി വകുപ്പും

ഇന്ന് പുലര്‍ച്ചെ നദിയില്‍ മീന്‍പിടിക്കാന്‍ പോയ സമയത്തായിരുന്നു റിതേഷ് സിദ്ധാര്‍ഥയുടെ മൃതശരീരം നദിയില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം റിതേഷ് പോലീസിനെ അറിയിക്കുകയായിരുന്നു. ' മീന്‍ പിടിത്തുത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് ഒരു മൃതശരീരം വെള്ളത്തിലൂടെ ഒഴുകി വരുന്നത് കണ്ടത്. ഉടന്‍ തന്നെ ഞാന്‍ വിവരം പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഞാനും പങ്കാളിയായിരുന്നു'- റിതേഷ് പറഞ്ഞു.

rithesh

നേത്രാവതി നദിയില്‍ നടത്തിയ തിരച്ചിലില്‍ കെഡ്രിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പെഴ്സ് കണ്ടെത്തിയെങ്കിലും സിദ്ധാര്‍ഥയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം വെന്‍ലോക്ക് ആശുപത്രിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച സിദ്ധാര്‍ഥയുടെ മൃതദേഹം ഉടന്‍ തന്ന ചിക്കമംഗളരുവിലെ ഫാമിലി കോഫി എസ്റ്റേറ്റില്‍ എത്തിക്കും.

<strong> സമ്പത്തിനെ ദില്ലിയില്‍ നിയമിച്ചാല്‍ ശ്രീമതി ടീച്ചറെ അമേരിക്കയിലോ യുഎന്നിലോ നിയമിക്കണം; ജയശങ്കര്‍</strong> സമ്പത്തിനെ ദില്ലിയില്‍ നിയമിച്ചാല്‍ ശ്രീമതി ടീച്ചറെ അമേരിക്കയിലോ യുഎന്നിലോ നിയമിക്കണം; ജയശങ്കര്‍

സിദ്ധാര്‍ത്ഥയുടെ മൃതശരീരം എവിടെ അടക്കം ചെയ്യുമെന്നതിനെക്കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന്‍റെ ജന്മനാടായ ചിക്കംഗലൂരുവില്‍ അന്തിമ ചടങ്ങുകള്‍ നടക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നെങ്കിലും ബേലൂര്‍ താലുക്കിലായിരിക്കും നടക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

English summary
Rithesh, the fisherman who spotted the body of VGSiddhartha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X