Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാദ്, ജിദ്ദ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പുതിയ സർവ്വീസുമായി എയർ ഇന്ത്യ; പ്രവാസികൾക്ക് കോളടിച്ചു

ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി കൂടുതൽ അന്താരാഷ്ട്ര യാത്ര സാധ്യകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ പുതിയ സർവ്വീസ് അവതരിക്കുന്നത്. നേരിട്ടുള്ള സർവ്വീസുകളാണിത്.

ബെംഗളൂരു-ജിദ്ദ എയർ ഇന്ത്യ സർവ്വീസ്

ജിദ്ദയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 26-ന് തുടങ്ങും. ഇന്ത്യൻ പ്രവാസികൾ, ബിസിനസ് യാത്രക്കാർ, ഉംറ തീർത്ഥാടകർ എന്നിവരെ സംബന്ധിച്ച് പുതിയ സർവ്വീസ് ഗുണകരമാകും. മക്കയുമായി ഏറെ അടുത്ത കിടക്കുന്ന സ്ഥലമാണ് ജിദ്ദ എന്നത് സർവീസിനെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു. 19,500 (ജിദ്ദയിൽ നിന്ന് 570 SAR) രൂപയായിരിക്കും നിരക്ക്.വൈകുന്നേരം 5.45-ന് പുറപ്പെട്ട് രാത്രി 9.30-ന് ലക്ഷ്യസ്ഥാനത്തെത്തുന്ന തരത്തിലാണ് സർവീസ്. തിരികെ, രാത്രി 10.30-ന് യാത്രതിരിച്ച് അടുത്ത ദിവസം രാവിലെ 6.40-ഓടെ ബെംഗളൂരുവിലെത്തും. ചെന്നൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ സർവ്വീസ് വളരെയേറെ പ്രയോജനപ്പെടുത്താൻ സാധിക്കും.

airmain2-

ബെംഗളൂരു-റിയാദ് സർവീസ്

ഒക്ടോബർ 27 മുതലാണ് സർവ്വീസ് ആരംഭിക്കുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് തവണയാണ് സർവീസ് നടത്തുക. റിയാദിന്റെ സാമ്പത്തിക, സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്ത് ആരംഭിച്ച ഈ പുതിയ റൂട്ട്, ബെംഗളൂരുവിന്റെ വ്യോമയാന ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തും. 13,500 രൂപ (റിയാദിൽ നിന്ന് 505 സൗദി റിയാൽ) ആണ് നിരക്ക്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക. വിമാനം രാത്രി 9 മണിക്ക് പുറപ്പെട്ട് രാത്രി 12.20 ന് റിയാദിലെത്തു. തിരികെ പുലർച്ചെ 1.20-ന് പുറപ്പെട്ട് രാവിലെ 8.55-ന് ബെംഗളൂരുവിലെത്തും.

കുവൈറ്റ് സർവീസ്

കുവൈറ്റ് സർവ്വീസും ഒക്ടോബർ 27 ന് ആണ് തുടങ്ങുന്നത്. ഫ്ലൈറ്റ് തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സർവീസ് നടത്തും. ടിക്കറ്റ് നിരക്ക് 13,600 രൂപ മുതലാണ് ആരംഭിക്കുന്നത്.
രാത്രി 10:20-ന് പുറപ്പെടുന്ന വിമാനം റിയാദിൽ പുലർച്ചെ 12:50-ന് എത്തിച്ചേരും. മടക്കയാത്ര പുലർച്ചെ 1:50-ന് ആരംഭിച്ച് രാവിലെ 9:20-ന് ബെംഗളൂരുവിൽ തിരിച്ചെത്തും.

എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, പ്രമുഖ ട്രാവൽ പോർട്ടലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ഹബ്ബായി മാറുന്നതിൻ്റെ ഭാഗമായുള്ള അതിവേഗ വികസനത്തിൻ്റെ തുടർച്ചയാണിതെന്ന് കമ്പനി വ്യക്തമാകക്ി.

കാഠ്മണ്ഡു, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഡെറാഡൂൺ എന്നിവിടങ്ങളിലേക്ക് അടുത്തിടെ സർവീസുകൾ ആരംഭിച്ച എയർ ഇന്ത്യ എക്സ്പ്രസ്, ഒക്ടോബർ 18-ന് ബാങ്കോക്കിലേക്കും, നവംബർ 1-ന് ജോധ്പൂർ, ഉദയപൂർ എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടങ്ങും.

ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മംഗളൂരു, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ബെംഗളൂരു വഴി ഈ പുതിയ മിഡിൽ ഈസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്റ്റ് ചെയ്യാനാകും. ആഴ്ചയിൽ 440-ൽ അധികം വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ ബെംഗളൂരുവിൽ നിന്ന് 35 ആഭ്യന്തര സ്ഥലങ്ങളിലേക്കും, 7 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും സർവ്വീസ് നടത്തുന്നുണ്ട്.

അതേസമയം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഗൾഫ് സർവ്വീസുകൾ വെട്ടിക്കുറച്ച എയർ ഇന്ത്യ എക്സ്പ്രസ് നടപടി അടുത്തിടെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ചില സർവ്വീസുകൾ ശൈത്യകാലത്ത് പൂർണ്ണമായും റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഡിമാന്റ് കുറഞ്ഞതിന് അനുസരിച്ചുള്ള താത്കാലിക ക്രമീകരണങ്ങൾ മാത്രമാണിതെന്നും വേനൽക്കാല ഷെഡ്യൂൾ മാർച്ചിൽ ആരംഭിക്കുമ്പോൾ സാധാരണ സേവനങ്ങൾ പുനരാരംഭിക്കുമെന്നുമാണ് എയർ ഇന്ത്യ നൽകിയ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+