അധോലക ഡോൺ ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ അറസ്റ്റിൽ; പോലീസ് പിടിയിലായത് കവർച്ച കേസിൽ!
ഛോട്ട ഷക്കീലിന്റെ പ്രധാന സഹായിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പോലീസുകാര്‍ക്ക് മറ്റൊരു വലിയ വിജയം. കവര്‍ച്ച കേസില്‍ അധോലോക ഡോണ്‍ ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ റിസ്വാന്‍ കസ്‌കറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ബുധനാഴ്ച രാത്രി റിസ്വാന്‍ കസ്‌കറിനെ അറസ്റ്റ് ചെയ്തത്. ദാവൂദിന്റെ ഇളയ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിന്റെ മകനായ ഇദ്ദേഹം ഇപ്പോള്‍ താനെ ജയിലിലാണ് കഴിയുന്നത്.

രണ്ട് ദിവസം മുമ്പ് മുംബൈ പോലീസിന്റെ ആന്റി എക്‌സോര്‍ഷന്‍ സെല്‍ ദാവൂദ് ഇബ്രാഹീമിന്റെ ഗുണ്ടാസംഘം ഫാഹിം മക്മാച്ചിന്റെ അടുത്ത സഹായി അഹമ്മദ് റാസ വാധാരിയയെ പിടിച്ചുപറി കേസില്‍ അറസ്റ്റ് ചെയ്തതായി ക്രൈംബ്രാഞ്ചിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചോദ്യം ചെയ്യലില്‍ റിസ്വാന്‍ കസ്‌കറിന്റെ പേര് പുറത്തു വരുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.












Click it and Unblock the Notifications