കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് ഇന്ത്യയുടെ ആത്മാവിന്റെ മരണമാണ്..... ഇതിഹാസ നേതാവിന്റെ വാക്കുകള്‍ കടമെടുത്ത് ആര്‍ജെഡി

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ സര്‍ക്കാര്‍ നിലപാടിനെതിരെ ആര്‍ജെഡി. ഇതിഹാസ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ആര്‍ജെഡി നേതാവ് മനോജ് ജായുടെ മറുപടി. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്നത്, ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് മുമ്പ് ജയ്പ്രകാശ് നാരായണ്‍ കത്തില്‍ പറയുന്നുണ്ടെന്ന് മനോജ ജാ പറഞ്ഞു.

1

അതേസമയം ഇന്ത്യ ബലംപ്രയോഗിച്ച് കശ്മീരി ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്താല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നമ്മള്‍ കശ്മീര്‍ മറ്റൊരു പലസ്തീന്‍ ആവാനുള്ള വഴിയൊരുക്കിയിരിക്കുകയാണ്. നിങ്ങളോട് എനിക്ക് പറയാനുള്ള അഹങ്കാരം അവസാനിപ്പിക്കണമെന്നാണ്. കശ്മീരി ജനതയെ നമ്മുക്കൊപ്പം ചേര്‍ക്കേണ്ടതുണ്ടെന്നും മനോജ് ജാ പറഞ്ഞു.

മഹാരാജാ ഹരിസിംഗ് പാകിസ്താനേക്കാള്‍ ഇന്ത്യക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിച്ചത്. ഇന്ത്യയുടെ മതേതര പ്രതിച്ഛായയില്‍ ആദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാല്‍ ആ വിശ്വാസമാണ് ഇന്ന് തകര്‍ന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എന്റെ സംസ്ഥാനത്തിന് ഇത്തരമൊരു അവസ്ഥ ഉണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. നമ്മുടെ രാജ്യത്തിന്റെ ശിരസ്സാണ് അത്. ഇന്ന് ആ ശിരസ്സ് അറുത്തെടുക്കപ്പെട്ടിരിക്കുകയാണെന്നും ആസാദ് പറഞ്ഞു.

അതേസമയം സമാജ് വാദി പാര്‍ട്ടും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തി. നിങ്ങള്‍ കശ്മീരിനെ തകര്‍ത്തിരിക്കുകയാണ്. എന്ത് കാര്യത്തിനാണ് കേന്ദ്ര ഭരണപ്രദേശമായി അതിനെ മാറ്റിയതെന്നും എസ്പി നേതാവ് രാംഗോപാല്‍ യാദവ് ചോദിക്കുന്നു. എന്നാല്‍ ഇതിനെ അഭിനന്ദിക്കുന്നതായി എഎപി നേതാവ് സുശീല്‍ കുമാര്‍ ഗുപ്ത പറഞ്ഞു. കശ്മീരില്‍ ഇതിലൂടെ സമാധാനം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കശ്മീരികളുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും ഗുപ്ത പറഞ്ഞു.

ചരിത്രപരമായ ആ പിഴവ് ഞങ്ങള്‍ തിരുത്തി..... കശ്മീരില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ജെയ്റ്റ്‌ലിചരിത്രപരമായ ആ പിഴവ് ഞങ്ങള്‍ തിരുത്തി..... കശ്മീരില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ജെയ്റ്റ്‌ലി

English summary
rjd against kashmir reorganistational bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X