കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെഡി ബന്ദില്‍ ബിഹാര്‍ സ്തംഭിച്ചു; റോഡ് തടയാന്‍ കാളകളെ ഇറക്കി, ടയര്‍ കത്തിച്ച് പ്രതിഷേധം

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ ആര്‍ജെഡി പ്രഖ്യാപിച്ച ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. ജെഡിയു-ബിജെപി സര്‍ക്കാരിനെതിരെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രധാന ഹൈവേകള്‍ തടയാന്‍ കാളകളെ നിരത്തിലിറക്കിയിരിക്കുകയാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍. ദര്‍ഭംഗയിലും വൈശാലിയിലും കാളകള്‍ റോഡില്‍ നിറഞ്ഞു.

X

അതിരാവിലെ തന്നെ റോഡുകളില്‍ ടയര്‍ കത്തിച്ചു ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍ റോഡില്‍ തമ്പടിച്ചിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനുകളിലേക്കും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും മാര്‍ച്ച് നടന്നു. ട്രെയിന്‍ ഗതാഗതം താറുമാറായിട്ടുണ്ട്. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

എല്ലാ ജനങ്ങളും ബന്ദിനോട് സഹകരിക്കണമെന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വ യാദവ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആര്‍ജെഡി ടോര്‍ച്ച് റാലി സംഘടിപ്പിച്ചു.

എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്

സംസ്ഥാനത്ത് ഇടക്കിടെ പ്രളയമുണ്ടാകുന്നു, രേഖകള്‍ പലതും നഷ്ടപ്പെടുന്നു, ഈ സാഹചര്യത്തില്‍ എന്‍ആര്‍സിയും സിഎഎയും നടപ്പാക്കിയാല്‍ പൗരന്‍മാര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ സാധിക്കില്ല. എന്തുവില കൊടുത്തും എന്‍ആര്‍സിയും സിഎഎയും എതിര്‍ക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ബിഹാറിലെ ബിജെപിയുടെ സഖ്യകക്ഷികളായ ജെഡിയുവും എല്‍ജെപിയും എന്‍ആര്‍സിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ബിഹാറില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ എന്‍ആര്‍സിയുമായി മുന്നോട്ട് പോകരതെന്ന് ചിരാഗ് പാസ്വാന്‍ അഭിപ്രായപ്പെട്ടു.

English summary
RJD Bandh in Bihar; supporters use buffaloes to block highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X