കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം; ബിഹാറില്‍ 21ന് ബന്ദ് പ്രഖ്യാപിച്ച് ആര്‍ജെഡി

Google Oneindia Malayalam News

പട്‌ന: പൗരത്വ ഭേദഗതി ബില്ലിനെതിരെ ബിഹാറിലും പ്രതിഷേധം. ഈ മാസം 21ന് സംസ്ഥാനത്ത് ആര്‍ജെഡി ബന്ദ് പ്രഖ്യാപിച്ചു. എല്ലാ മതനിരപേക്ഷ കക്ഷികളും പിന്തുണയ്ക്കണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അഭ്യര്‍ഥിച്ചു. ബിഹാര്‍ ഭരണകക്ഷിയായ ജെഡിയു ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഭരണഘടനയില്‍ വിശ്വാസമുള്ള എല്ലാ രാഷ്ട്രീയ-രാഷ്ട്രീയ ഇതര സംഘടനകളുടെയും പിന്തുണ തേജസ്വി ആവശ്യപ്പെട്ടു.

Teja

ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പൗരത്വ ബില്ലിനെതിരായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയിരിക്കെയാണ് ബിഹാറില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ക്രമസമാധാനം തകരുമോ എന്ന ആശങ്കയിലാണ് പോലീസ്. ശക്തമായ സുരക്ഷ ഒരുക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

ഭരണഘടഘടനയുടെ അന്തഃസത്ത തകര്‍ക്കുന്ന കരിനിയമമാണ് പൗരത്വ ഭേദഗതി ബില്ല് എന്ന് തേജസ്വി യാദവ് പറഞ്ഞു. ആദ്യം ഡിസംബര്‍ 22നായിരുന്നു ആര്‍ജെഡി ബിഹാറില്‍ ബന്ദ് പ്രഖ്യാപിച്ചത്. അന്ന് പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ നടക്കുന്നതിനാല്‍ 21ലേക്ക് മാറ്റുകയായിരുന്നു, 1997ല്‍ ബിഹാര്‍ രൂപീകരിക്കപ്പെട്ട ശേഷം എട്ട് വര്‍ഷത്തോളം സംസ്ഥാനം ഭരിച്ച പാര്‍ട്ടിയാണ് ആര്‍ജെഡി.

പാര്‍ട്ടി നടത്തിയ പല സമരങ്ങളും ബിഹാറിലെ രാഷ്ട്രീയ സാഹചര്യം മാറ്റിമറിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബന്ദ് എങ്ങനെ ബിഹാര്‍ രാഷ്ട്രീയത്തെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് സര്‍ക്കാരും പൊതുജനങ്ങളും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി വന്‍ പരാജയമാണ് നേരിട്ടത്. ഈ സാഹചര്യത്തില്‍ പൗരത്വ ബില്ലിനെതിരായ സമരം പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിന് കാരണമായേക്കാം.

English summary
RJD Calls for Bihar Bandh Against Citizenship Act on Dec 21
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X