ലാലുപ്രസാദ് യദവിന്റെ ആരോഗ്യ നില ഗുരുതരമെന്ന് ഡോക്ടര്‍; വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ തകരാര്‍
റാഞ്ചി: മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ലാലുവിനെ ചികില്സിക്കുന്ന ഡോക്ടര്‍ ഉമേഷ് പ്രസാദാണ് ആരോഗ്യവിവരങ്ങള്‍ പുറത്ത് വിട്ടത്. ലാലുപ്രസാദിന്റെ വൃക്കക്ക് 25 ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും ഏത് സമയത്തും അദ്ദേഹത്തിന്റെ നില ഗുരുതരമായേക്കുമെന്നുമാണ് ഡോക്ടര്‍ അറിയിച്ചത്.
റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ലാലു പ്രസാദ് യാദവിനെ കിടത്തി ചികില്സിക്കുന്നത്. വൃക്കയുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും നിലക്കാവുന്ന അവസ്ഥയിലാണ്. ആരോഗ്യനില നിലവില്‍ പ്രവചനാതീതമാണെന്നും ഭീതിപ്പെടുത്തുന്ന നിലയിലാണ് അദ്ദേഹം തുടരുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

ലാലുവിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണെന്നും 20 വര്‍ഷമായി അദ്ദേഹം പ്രമേഹ രോഗിയാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഈ ഘട്ടത്തല്‍ അദ്ദേഹത്തെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നത് സ്ഥിതി വഷളാക്കുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്കി.
കാലിത്തീറ്റ കുഭകോണ കേസില്‍ അറസ്റ്റിലായ ലാലുപ്രസാദ് യാദവ് 2017 മുതല്‍ ജയിലിലാണ്, 2018 മുതലാണ് അദ്ദേഹത്തിന് വൃക്ക സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇക്കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവ് പങ്കെടുത്തിരുന്നില്ല. ജയിലില്‍ ആയതിനാലാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കാതിരുന്നത്. ലാലുപ്രസാദിന്റെ അഭാവത്തില്‍ മകന് തേജസ്വി യാദവായിരുന്നു ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയെ മുന്നില്‍ നിന്ന് നയിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications