കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുപ്രസാദ്‌ യദവിന്റെ ആരോഗ്യ നില ഗുരുതരമെന്ന്‌ ഡോക്ടര്‍; വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ തകരാര്‍

Google Oneindia Malayalam News

റാഞ്ചി: മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ്‌ യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന്‌ റിപ്പോര്‍ട്ട്‌. ലാലുവിനെ ചികില്‍സിക്കുന്ന ഡോക്ടര്‍ ഉമേഷ്‌ പ്രസാദാണ്‌ ആരോഗ്യവിവരങ്ങള്‍ പുറത്ത്‌ വിട്ടത്‌. ലാലുപ്രസാദിന്റെ വൃക്കക്ക്‌ 25 ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും ഏത്‌ സമയത്തും അദ്ദേഹത്തിന്റെ നില ഗുരുതരമായേക്കുമെന്നുമാണ്‌ ഡോക്ടര്‍ അറിയിച്ചത്‌.

റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലാണ്‌ ലാലു പ്രസാദ്‌ യാദവിനെ കിടത്തി ചികില്‍സിക്കുന്നത്‌. വൃക്കയുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും നിലക്കാവുന്ന അവസ്ഥയിലാണ്‌. ആരോഗ്യനില നിലവില്‍ പ്രവചനാതീതമാണെന്നും ഭീതിപ്പെടുത്തുന്ന നിലയിലാണ്‌ അദ്ദേഹം തുടരുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

lalu

ലാലുവിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണെന്നും 20 വര്‍ഷമായി അദ്ദേഹം പ്രമേഹ രോഗിയാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഈ ഘട്ടത്തല്‍ അദ്ദേഹത്തെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക്‌ മാറ്റുന്നത്‌ സ്ഥിതി വഷളാക്കുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.

കാലിത്തീറ്റ കുഭകോണ കേസില്‍ അറസ്‌റ്റിലായ ലാലുപ്രസാദ്‌ യാദവ്‌ 2017 മുതല്‍ ജയിലിലാണ്‌, 2018 മുതലാണ്‌ അദ്ദേഹത്തിന്‌ വൃക്ക സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്‌. ഇക്കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ലാലു പ്രസാദ്‌ യാദവ്‌ പങ്കെടുത്തിരുന്നില്ല. ജയിലില്‍ ആയതിനാലാണ്‌ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങളില്‍ പങ്കെടുക്കാതിരുന്നത്‌. ലാലുപ്രസാദിന്റെ അഭാവത്തില്‍ മകന്‍ തേജസ്വി യാദവായിരുന്നു ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയെ മുന്നില്‍ നിന്ന്‌ നയിച്ചത്‌.

English summary
RJD chief lalu prsad yadav health condition is serious says doctor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X