കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യകുമാറും ഇടതുപക്ഷവും പടിക്ക് പുറത്ത്.... ഒറ്റ സീറ്റും നല്‍കാതെ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ മഹാസഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് തീരുമാനമായിരിക്കുകയാണ്. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മത്സരിക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിക്കും മറ്റ് ചെറിയ പ്രാദേശിക പാര്‍ട്ടികള്‍ക്കുമായി 11 സീറ്റുകളാണ് മാറ്റിവെച്ചത്. കുശ്വാഹയുടെ പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ ലഭിക്കും. അതേസമയം സഖ്യമായെങ്കിലും ഏറ്റവും അദ്ഭുതം ഇടതുപാര്‍ട്ടികളുടെ അഭാവമാണ്.

ഒറ്റ സീറ്റ് പോലും ഇവര്‍ക്ക് നല്‍കാന്‍ ആര്‍ജെഡിയോ കോണ്‍ഗ്രസോ തയ്യാറായില്ല. ഏറെ പ്രതീക്ഷ വെച്ചിരുന്ന സ്ഥാനാര്‍ത്ഥി കനയ്യകുമാര്‍ ഇതോടെ മത്സരിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു ഇടതുപാര്‍ട്ടികളെ ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് ഇവര്‍ ഒറ്റപ്പെട്ടുവെന്നാണ് യാഥാര്‍ത്ഥ്യം. ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കാനും സാധ്യതയുണ്ട്.

ഇടത് പാര്‍ട്ടികളെ ഒഴിവാക്കി

ഇടത് പാര്‍ട്ടികളെ ഒഴിവാക്കി

ഇടത് പാര്‍ട്ടികളെ നൈസായി ഒഴിവാക്കിയിരിക്കുകയാണ് ആര്‍ജെഡിയും കോണ്‍ഗ്രസും. ഇരുവരും തമ്മിലുള്ള സീറ്റ് ചര്‍ച്ച കോണ്‍ഗ്രസിന് തീരെ ദഹിച്ചിട്ടില്ല. യാതൊരു ശക്തിയും ഇല്ലാത്ത പാര്‍ട്ടി നാല് സീറ്റ് ചോദിച്ചത് ആര്‍ജെഡിയെയും ചൊടിപ്പിച്ചിരുന്നു. നാല് സീറ്റില്ലെങ്കില്‍ സഖ്യത്തിനില്ലെന്നായിരുന്നു സിപിഐയുടെ നിലപാട്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ഇവരെ പരിഗണിക്കാതെ കോണ്‍ഗ്രസ് ഒഴിവാക്കുകയായിരുന്നു.

കനയ്യകുമാറിനെ വെട്ടി

കനയ്യകുമാറിനെ വെട്ടി

കനയ്യകുമാറിനെ വെട്ടിയതാണ് ഏറ്റവും അദ്ഭുതപ്പെടുത്തുന്ന തീരുമാനം. അദ്ദേഹം ബെഗുസരയില്‍ നിന്ന് മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതായിരുന്നു. ഇടത് പക്ഷത്തിന്റെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയായ കനയ്യകുമാര്‍ സിപിഐ ടിക്കറ്റില്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിനെയും സിപിഐയെയും ഒരു ഘട്ടത്തില്‍ പോലും ആര്‍ജെഡിയും കോണ്‍ഗ്രസും പരിഗണിച്ചില്ല. സിപിഎംഎല്ലിന് ഒരു സീറ്റ് ആര്‍ജെഡി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തേജസ്വിയുടെ തീരുമാനം

തേജസ്വിയുടെ തീരുമാനം

ഇടതുപാര്‍ട്ടികളെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് തേജസ്വി യാദവാണ്. കോണ്‍ഗ്രസ് ഇടത് പാര്‍ട്ടികളെ ഒപ്പം കൂട്ടുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ തേജസ്വി വേണ്ടെന്ന തീരുമാനിക്കുകയായിരുന്നു. മറ്റ് പാര്‍ട്ടികളും ഇതേ നയം തന്നെ സ്വീകരിച്ചു. ഇരുപാര്‍ട്ടികള്‍ക്കും സംസ്ഥാനത്ത് വലിയ ശക്തിയില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം ഇടത് പാര്‍ട്ടികള്‍ ഇതോടെ മഹാസഖ്യവുമായി ഇടഞ്ഞിരിക്കുകയാണ്.

രാഷ്ട്രീയ വഞ്ചന

രാഷ്ട്രീയ വഞ്ചന

ആര്‍ജെഡിയും കോണ്‍ഗ്രസും കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിംഗ് പറയുന്നു. ഒരു വര്‍ഷം മുമ്പ് സഖ്യം തീരുമാനിച്ചതാണ്. താന്‍ ലാലുവിനെ മൂന്ന് തവണ കണ്ടിരുന്നു. ഫോണിലൂടെ സംസാരിച്ചിരുന്നു. തേജസ്വിയുമായും സംസാരിച്ചിരുന്നു. അവര്‍ സഖ്യമുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ആര്‍ജെഡി സംസ്ഥാന അധ്യക്ഷനും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴവര്‍ പിന്‍മാറിയെന്നും സത്യനാരായണ്‍ സിംഗ് കുറ്റപ്പെടുത്തി.

ഒറ്റയ്ക്ക് മത്സരിക്കും

ഒറ്റയ്ക്ക് മത്സരിക്കും

ബെഗുസരയില്‍ കനയ്യകുമാര്‍ ഒറ്റയ്ക്ക് മത്സരിക്കും. ഇവിടെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി അദ്ദേഹമായിരിക്കും. മാര്‍ച്ച് 24ന് ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. മധുബനി, മോത്തിഹാരി, കഗാരിയ എന്നിവിടങ്ങളിലും മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. അതേസമയം അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളാണ് ആര്‍ജെഡിയെ സഖ്യത്തില്‍ നിന്നകറ്റിയതെന്നാണ് സൂചന. തീവ്രവദേശീയത പ്രചാരണ വിഷയമാകുമ്പോള്‍ കനയ്യകുമാറിന്റെ രാഷ്ട്രീയം തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

4 സംസ്ഥാനങ്ങള്‍ 50 സീറ്റുകള്‍...... കോണ്‍ഗ്രസിന്റെ ആദ്യ ടാര്‍ഗറ്റ് ഇങ്ങനെ, റിപ്പോര്‍ട്ട് ഒരുങ്ങുന്നു4 സംസ്ഥാനങ്ങള്‍ 50 സീറ്റുകള്‍...... കോണ്‍ഗ്രസിന്റെ ആദ്യ ടാര്‍ഗറ്റ് ഇങ്ങനെ, റിപ്പോര്‍ട്ട് ഒരുങ്ങുന്നു

English summary
rjd congress drop left parties in bihar grand alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X