കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് മുട്ടന്‍ പണി ഒരുക്കി ലാലുവിന്‍റെ ആര്‍ജെഡി! മറുപടി നല്‍കേണ്ടത് ഇനി നിതീഷ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
BJPക്ക് മുട്ടന്‍ പണി ഒരുക്കി ലാലുവിന്റെ RJD | Oneindia Malayalam

പട്ന: ബിഹാറില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. മത്സരിച്ച മുഴുവന്‍ സീറ്റിലും ബിജെപി വിജയിച്ചപ്പോള്‍ ഒരു സീറ്റ് നഷ്ടത്തില്‍ സഖ്യകക്ഷിയായ ജെഡിയുവും വമ്പിച്ച വിജയം നേടി. എന്നാല്‍ മോദി മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണിന ലഭിക്കാതിരുന്നതോടെ നിതീഷ് കുമാര്‍ ബിജെപിയോട് ഇടഞ്ഞു. ഒരു മന്ത്രി പദം മാത്രമായിരുന്നു ആര്‍ജെഡിക്ക് ലഭിച്ചത്.

<strong>അന്ന് നടന്നത്.. അപകടത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി!!</strong>അന്ന് നടന്നത്.. അപകടത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി!!

കേന്ദ്രത്തിന്‍റെ നീക്കത്തില്‍ വാളെടുത്ത നിതീഷ് കുമാര്‍ ബിഹാറില്‍ ജെഡിയു മന്ത്രിസഭ വികസിച്ചപ്പോള്‍ ബിജെപിക്ക് നല്‍കിയത് ഒരു സീറ്റ്. കേന്ദ്രത്തിലേയും സംസ്ഥാനത്തിലേയും 'മന്ത്രി' തര്‍ക്കത്തില്‍ എന്‍ഡിഎയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെ മറ്റൊരു നിര്‍ണായക നീക്കമാണ് സംസ്ഥനത്ത് ആര്‍ജെഡി നടത്തിയിരിക്കുന്നത്. മഹാസഖ്യത്തിലേക്ക് നിതീഷ് കുമാറിനെ എത്തിക്കാനാണ് ആര്‍ജെഡിയുടെ നീക്കം. വിശദാംശങ്ങളിലേക്ക്

 എന്‍ഡിഎയുടെ വിജയം

എന്‍ഡിഎയുടെ വിജയം

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും നീതീഷ് കുമാറിന്‍റെ ജെഡിയുവും സഖ്യത്തിലാണ് മത്സരിച്ചത്. രാം വിലാസ് പസ്വാന്‍റെ ലോക്ജനശക്തി പാര്‍ട്ടിയും സഖ്യത്തില്‍ ഉണ്ടായിരുന്നു. ബിജെപി മത്സരിച്ച 17 സീറ്റുകളിലും വിജയിച്ചപ്പോള്‍ ഒര് സീറ്റ് നഷ്ടമായെങ്കിലും 16 സീറ്റിലും വിജയിക്കാന്‍ ജെഡിയുവിന് കഴിഞ്ഞു.

 തഴഞ്ഞത് പാരയായി

തഴഞ്ഞത് പാരയായി

എന്നാല്‍ കേന്ദ്രമന്ത്രിസഭാ രൂപീകരണത്തില്‍ ജെഡിയുവിന് ഒരു മന്ത്രിസ്ഥാനം മാത്രം ബിജെപി നല്‍കിയതോടെ ബിജെപിയുമായി ഉടക്കിയിരിക്കുകയാണ് നിതീഷ് കുമാര്‍.
ഇതില്‍ പ്രതിഷേധിച്ച് ജെഡിയു മന്ത്രിസ്ഥാനം സ്വീകരിക്കുന്നില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.

 ഇടഞ്ഞ് നിതീഷ്

ഇടഞ്ഞ് നിതീഷ്

ഇനി മോദി മന്ത്രിസഭയില്‍ മന്ത്രിയാകേണ്ടെന്ന തിരുമാനമാണ് നിതീഷ് കുമാര്‍ സ്വീകരിച്ചിരിക്കുന്നത്.ഇതോടെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയും രംഗത്തെത്തി.നിതീഷ് സ്വാര്‍ത്ഥനാണെന്ന് ബിജെപി കുറ്റപ്പെടുത്തിയത്. ഇതോടെ ബിജെപിക്ക് മറുപടിയുമായി നിതീഷ് എത്തി.

 മോദി തരംഗമല്ല

മോദി തരംഗമല്ല

ബിഹാറില്‍ എന്‍ഡിഎ നേടിയ വിജയം ഏതെങ്കിലും നേതാവിന്‍റെ മിടുക്കല്ലെന്ന് നിതീഷ് പറഞ്ഞു. ഇടഞ്ഞ നിതീഷ് ബിഹാര്‍ മന്ത്രിസഭാ വികസന സമയത്ത് ബിജെപിയെ തഴയുകയും ചെയ്തു. ഒരു ബിജെപി നേതാവിനെ മാത്രം നിതീഷ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

 മഹാസഖ്യത്തിലേക്ക് ക്ഷണം

മഹാസഖ്യത്തിലേക്ക് ക്ഷണം

ഇരുകക്ഷികളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായതോടെ എന്‍ഡിഎയില്‍ നിന്ന് നിതീഷ് കുമാറിനെ പുറത്തെത്തിക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് ആര്‍ജെഡി എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് രഘുവന്‍ശ് പ്രസാദ് സിങ്ങ് നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ജെഡിയുവുമായി കൈകോര്‍ക്കാന്‍ സമയമാണെന്ന് പ്രസാദ് പറഞ്ഞു.

 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

വരും നാളുകളില്‍ നിതീഷിന് ബിജെപിയില്‍ നിന്ന് കൂടുതല്‍ അവഗണനകള്‍ സഹിക്കേണ്ടി വരും. അതിനാല്‍ മഹാസഖ്യത്തില്‍ നിതീഷ് ഭാഗമാകണമെന്നും പ്രസാദ് പറഞ്ഞു.ജെഡിയു മാത്രമല്ല, ബിജെപിയെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികള്‍ക്കും മഹാസഖ്യത്തിന്‍റെ ഭാഗമാകാമെന്നും പ്രസാദ് വ്യക്തമാക്കി. എന്നാല്‍ ആര്‍ജെഡയുടെ ക്ഷണത്തിനോട് പ്രതികരിക്കാന്‍ നിതീഷ് കുമാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

 ഒറ്റയ്ക്ക്

ഒറ്റയ്ക്ക്

2014 ല്‍ ജെഡിയു ഒറ്റയ്ക്കായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്.എന്നാല്‍ വെറും രണ്ട് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.ബിജെപി 22 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു.ഇതോടെ നിതീഷ് കുമാര്‍ തന്ത്രം മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും ലാലുപ്രസാദ് യാദവിന്‍റെ ആര്‍എല്‍ഡിയുമായും സഖ്യത്തിലെത്തി. മികച്ച വിജയം നേടി.

 തകര്‍ന്നടിഞ്ഞു

തകര്‍ന്നടിഞ്ഞു

എന്നാല്‍ ഈ സഖ്യം അധിക നാള്‍ നീണ്ടില്ല. പിന്നാലെ ബിജെപിയുമായി നിതീഷ് അടുത്തു. പുതിയ സര്‍ക്കാരിന് രൂപം നല്‍കുകയും ചെയ്തു. പിന്നാലെയാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിച്ചത്. ഈ സാഹചര്യത്തില്‍ നിതീഷ് മാറി ചിന്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാസഖ്യത്തിന് ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് മാത്രമാണ് ഇവിടെ ഒരു സീറ്റില്‍ വിജയിച്ചത്.

<strong>തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം!! യെദ്യൂരപ്പയുടെ തട്ടകവും കൈപിടിയില്‍!!</strong>തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം!! യെദ്യൂരപ്പയുടെ തട്ടകവും കൈപിടിയില്‍!!

English summary
RJD invites JDU to be part of Mahagathbandhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X