ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില വഷളായി; ബന്ധുക്കള്‍ റാഞ്ചി ആശുപത്രിയിലേക്ക്...
റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില വഷളായി എന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ലാലുവിനെ റാഞ്ചിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഹാറിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാവായ ലാലു പ്രസാദ് യാദവിന് ഒട്ടേറെ ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ മകള്‍ മിസ ഭാരതി ആശുപത്രിയിലെത്തി. ഭാര്യ റാബ്റി ദേവിയും മകന് തേജസ്വി യാദവും ഉടന്‍ ആശുപത്രിയിലെത്തുമെന്ന് അറിയിച്ചു. അവര്‍ പട്നയില്‍ നിന്ന് റാഞ്ചിയിലേക്ക് വിമാനത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരിയ ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ട്. ആശങ്ക വേണ്ട. ശ്വാസകോശത്തില്‍ അണുബാധയുണ്ട്. ചികില്‍സ തുടരുകയാണ്. ന്യൂമോണിയ ഉള്ളതിനാലാണ് അവശനായത്. എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയി. പ്രഥാമിക പരിശോധനയില്‍ കൊറോണ രോഗമില്ല. ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നും ഡോക്ടര്‍ കാമേശ്വര് പ്രസാദ് പറഞ്ഞു.
ബിഹാര്‍ രാഷ്ട്രീയത്തിലെ പ്രമുഖനാണ് ലാലു പ്രസാദ് യാദവ്. യുപിഎയുടെ ഭാഗമായി കേന്ദ്രമന്ത്രിയുമായിട്ടുണ്ട്. റെയില്‍വെ മന്ത്രിയായിരുന്ന ലാലു പ്രസാദിന്റെ കാലത്ത് റെയില്‍വെയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ബിഹാര്‍ മുഖ്യമന്ത്രിയുമായിട്ടുണ്ട്. ഇക്കാലത്താണ് കാലിത്തീറ്റ കുംഭകോണമുണ്ടായത്. ഈ കേസ് സിബിഐ അന്വേഷിക്കുകയും കുറ്റക്കാരനെന്ന് കോടതി വിധിക്കുകയും ചെയ്തിരുന്നു. കേസില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ് ലാലു പ്രസാദ് യാദവ്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടവുകാലത്തിന്റെ ഭൂരിഭാഗവും റാഞ്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications