കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലു പ്രസാദ് യാദവിന് ജയിലില്‍ പ്രത്യേക ഫോണ്‍ സൗകര്യമെന്ന് ആരോപണം, ബിസ്ര മുണ്ട ജയിലില്‍ മതിർന്ന പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

  • By Desk
Google Oneindia Malayalam News

ദില്ലി: ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വാര്‍ഡില്‍ പരിശോധന, ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടന്നാണ് അധികൃതര്‍ ജയില്‍ വാര്‍ഡില്‍ പരിശോധന നടത്തിയത്. എന്നാല്‍ ഇത്തരത്തിലൊന്നും കണ്ടെത്തിയിട്ടില്ലെന്നും പറയുന്നു. ലാലു തടവില്‍ കഴിയുന്ന ബിസ്ര മുണ്ട ജയിലിലാണ് റാഞ്ചി ജില്ലാ പോലീസിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

പ്രളയകാലത്തെഡാം മാനേജ്‌മെന്റിലെ പാളിച്ച; സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് മുല്ലപ്പള്ളി

കാലിത്തീറ്റ കുംഭകോണത്തില്‍ സിബിഐ പ്രത്യേക കോടതിയാണ് ലാലു പ്രസാദ് യാദവിനെ തടവ് ശിക്ഷ വിധിച്ചത്. 2017 മുതല്‍ ലാലു ജയിലിലാണ്. നിലവില്‍ ലാലു പ്രസാദ് യാദവ് ശാരീരികാസ്വാസ്ഥത്യത്തെ തുടര്‍ന്ന രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

Lalu Prasad Yadav

ജയിലില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭിവകമായി ഒന്നും കണ്ടെത്തിയില്ലെന്നും ഇത്തരത്തിലുള്ള പരിശോധന നിത്യവുമ നടപ്പിലാക്കാറുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലു ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ജയിലില്‍ പരിശോധന നടത്തിയത്. ജയില്‍ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നാണ് പറഞ്ഞത്.

എന്നാല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആഴ്ച്ചയിലൊരിക്കല്‍ മാത്രമാണ് അണികളെ കാണുന്നതെന്നും അല്ലാതെ ഉള്ള ആരോപണമെല്ലാം വെറുതെ ആണെന്നും ആര്‍ജെഡി വക്താക്കള്‍ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ലാലു പ്രസാദ് യാദവ് നിരവധി തവണ മഹാഖഢ്ബന്ധനുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയുരുന്നുവെന്നും അതിനാല്‍ ജയില്‍ നിയമങ്ങള്‍ക്കനുസരിച്ചല്ല ലാലു ജീവിക്കുന്നത് എന്നാണ് ആരോപണം. 1990ലെ കേസിലാണ് നിലവില്‍ ലാലു ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നതെന്നും പറയുന്നു.

English summary
RJD leader Lalu Prasad Yadav's prison ward was inspected due to allegation that he is using phone and violating jail rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X