മോദിയെ മിമിക്രി കാണിച്ച് ലാലു പ്രസാദ് യാദവ്, വീഡിയോ കാണൂ...
പ്രസംഗിക്കുമ്പോള്‍ അധികം ശബ്ദമുണ്ടാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ഉപദേശം. ഇങ്ങനെ അലറിവിളിച്ചാല്‍ തൊണ്ട പൊട്ടിപ്പോകും എന്നാണ് ലാലു മോദിയോട് പറയുന്നത്. കഴിഞ്ഞ ദിവസം ബിഹാര്‍ സന്ദര്‍ശനത്തിനിടെ സംസ്ഥാനത്തിന് വന്‍ പാക്കേജ് പ്രഖ്യാപിച്ച മോദിയെ കളിയാക്കുകയായിരുന്നു അര്‍ ജെ ഡി നേതാവായ ലാലു.
125 ലക്ഷം കോടി രൂപയുടെ പാക്കേജാണ് ബിഹാറിന് മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറികളെ വിഡ്ഡികളാക്കാനാണോ മോദിയുടെ ശ്രമം. അത് നടക്കില്ല. ലാലു പറഞ്ഞു. ജെ ഡി യു നേതാവ് നിതീഷ് കുമാറിനൊപ്പമാണ് ലാലുവിന്റെ ആര്‍ ജെ ഡി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിവയവരും ഈ സഖ്യത്തിനൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോദി ബിഹാര്‍ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗവും ലാലു പ്രസാദ് യാദവ് അനുകരിച്ചു. നിങ്ങള്‍ക്ക് എത്ര കോടിയാണ് വേണ്ടത് അമ്പതിനായിരം കോടി വേണോ, അറുപതിനായിരം കോടി വേണോ, എഴുപതിനായിരം കോടി വേണോ.. ഞാനിതാ ഒരു ലക്ഷത്തി ഇരുപഞ്ചായിരം കോടി തരുന്നു.... മോദിയെ അനുകരിച്ച് ലാലു നടത്തിയ പ്രസംഗത്തിന് വന്‍ കയ്യടിയാണ് കിട്ടുന്നത്. വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ട വീഡിയോ കാണൂ...
Lalu Prasad Yadav mimics PM Narendra Modi while giving a speech in Patna. pic.twitter.com/QY16IpYE0A
— ANI (@ANI_news) August 19, 2015 

Click it and Unblock the Notifications